TV Shows
കേസിനെ തുടര്‍ന്ന് നാട്ടില്‍ നിന്ന് മുംബൈയിലേയ്ക്ക് മാറി നില്‍ക്കേണ്ട ഒരു അവസ്ഥ വന്നിരുന്നു; അന്ന് അവിടെയുണ്ടായിരുന്നത് ആകെ ഒരു പായയും രണ്ട് തലയിണയും; ഞെട്ടിക്കുന്ന ജീവിതത്തെ കുറിച്ച് ധന്യയുടെ ഭർത്താവ് ജോണ്‍!
കേസിനെ തുടര്‍ന്ന് നാട്ടില്‍ നിന്ന് മുംബൈയിലേയ്ക്ക് മാറി നില്‍ക്കേണ്ട ഒരു അവസ്ഥ വന്നിരുന്നു; അന്ന് അവിടെയുണ്ടായിരുന്നത് ആകെ ഒരു പായയും രണ്ട് തലയിണയും; ഞെട്ടിക്കുന്ന ജീവിതത്തെ കുറിച്ച് ധന്യയുടെ ഭർത്താവ് ജോണ്‍!
മലയാളികൾക്ക് ഇന്ന് വളരെ പ്രിയപ്പെട്ട താരമാണ് ധന്യ മേരി വര്‍ഗീസ് . ഭര്‍ത്താവ് ജോണും മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് . നര്‍ത്തകര്‍ കൂടിയായ താരങ്ങള്‍ക്ക് കൈനിറയെ ആരാധകരുണ്ട്. സിനിമയിലൂടെയാണ് ധന്യ അഭിനയരംഗത്ത് എത്തുന്നത്. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവാന്‍ താരത്തിനായി. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് നടി വിവാഹിതയാവുന്നത്.
ജോണുമായുള്ള വിവാഹത്തിന് ശേഷമായിരുന്നു ധന്യ സീരിയലില്‍ എത്തുന്നത്. സീരിയലാണ് താരത്തിന്റെ കരിയര്‍ തന്നെ മാറ്റിയത്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത സീതാകല്യാണം നടിയുടെ കരിയറില്‍ വന്‍ വഴിത്തിരിവ് ആവുകയായിരുന്നു. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ദയ എന്ന പരമ്പരയിലാണ് ജോണ്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.
നിരവധി വെല്ലുവിളികള്‍ ജോണിനും ധന്യയ്ക്കും നേരിടേണ്ടി വന്നിരുന്നു. സമ്പന്നതയില്‍ നിന്ന് ഒന്നുമില്ലായ്മയിലേയ്ക്ക് താരങ്ങള്‍ കൂപ്പുകുത്തപ്പെട്ടുകയായിരുന്നു. കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു ഇത്. ഇപ്പോഴിത ജീവിതത്തില്‍ നേരിടേണ്ടി വന്ന വെല്ലുവിളിയെ കുറിച്ച് തുറന്ന് പറയുകയാണ് ജോണ്‍. ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇപ്പോള്‍ ബിഗ് ബോസ് ഹൗസിലെ മികച്ച മത്സരാർത്ഥിയാണ് ധന്യ . പോയവാരം ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് നല്‍കിയ ടാസ്‌ക്കിനെ കുറിച്ച് പറയവെയാണ് ജോണ്‍ ജീവിതത്തിലെ ആ കറുത്ത അധ്യായം
ഒരിക്കല്‍ കൂടി ഓര്‍മിക്കുന്നത്.
വീക്കിലി ടാസ്‌ക്കിന്റെ ഭാഗമായി ബിഗ് ബോസ് ഹൗസിലെ ഫര്‍ണ്ണിച്ചര്‍ മുഴുവന്‍ എടുത്തു മാറ്റിയിരുന്നു. ഈ സഹചര്യം ധന്യ അതിജീവിക്കുമെന്ന് തനിക്ക് 100 ശതമാനം ഉറപ്പായിരുന്നു എന്ന് പറഞ്ഞ് കൊണ്ടാണ് ആ പ്രതിസന്ധി കാലഘട്ടത്തെ കുറിച്ച് പറഞ്ഞത്.
ജോണിന്റെ വാക്കുകള്‍ ഇങ്ങനെ…’ കേസിനെ തുടര്‍ന്ന് നാട്ടില്‍ നിന്ന് മുംബൈയിലേയ്ക്ക് മാറി നില്‍ക്കേണ്ട ഒരു അവസ്ഥ വന്നിരുന്നു. മുന്‍കൂര്‍ ജാമ്യം എടുക്കാന്‍ വേണ്ടിയിട്ടായിരുന്നു ഇത്. അന്ന്
ഞങ്ങള്‍ താമസിച്ചത് ഫര്‍ണ്ണിച്ചറോ സാധനങ്ങളൊ ഇല്ലാത്ത ഒരു ഫ്‌ലാറ്റിലായിരുന്നു. ഏകദേശം ഒന്നൊര മാസത്തോളം സൗകര്യങ്ങളില്ലാത്ത അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചു. കിച്ചണില്‍ കബോര്‍ഡോ ബെഡ്‌റൂമില്‍ കട്ടിലോ ഒന്നുമില്ല. ആകെ ഉണ്ടായിരുന്നത് ഒരു പായയും രണ്ട് തലയിണയുമായിരുന്നു. ഇപ്പോഴും അന്നത്തെ ഫോട്ടോ തന്റെ കയ്യിലുണ്ട്’; ഓര്‍മ പങ്കുവെച്ച് കൊണ്ട് ജോണ്‍ പറഞ്ഞു.
കയ്യില്‍ ഒരു രൂപപോലുമില്ലാത്ത സമയമായിരുന്നു അത്. ഒരുപാട് അലഞ്ഞിട്ടുണ്ട്. എന്നാല്‍ ആ സംഭവത്തോടെ ജീവിതത്തിനെ കുറിച്ച് അതുവരെയുണ്ടായിരുന്ന കാഴ്ചപ്പാട് മാറി. താന്‍ ഇത്രയും ബോള്‍ഡാവാന്‍ കാരണം മുംബൈയിലെ ജീവിതമാണ്’; ജോണ്‍ പ്രതിസന്ധി കാലഘട്ടത്തെ കുറിച്ച് പറഞ്ഞ് നിര്‍ത്തി.
ബിഗ് ബോസ് സീസണ്‍ 4ലെ ശക്തയായ മത്സരാര്‍ത്ഥിയാണ് ധന്യ മേരി വര്‍ഗീസ്. വളരെ സൈലന്റായി നിന്നാണ് ഗെയിം കളിക്കുന്നത്. ഹൗസില്‍ അധികം വഴക്കോ ബഹളമോ ഉണ്ടാക്കാറില്ലെങ്കിലും ഹൗസ് അംഗങ്ങള്‍ നടിയെ ശക്തയായ ഒരു എതിരാളിയായിട്ടാണ് കാണുന്നത്. ഇവര്‍ പലപ്പോഴും ഇത് തുറന്ന് പറയാറുമുണ്ട്. ധന്യ ഇക്കുറി എവിക്ഷനില്‍ എത്തിയിട്ടുണ്ട്.
50 ദിവസത്തിനിടെ ഇതാദ്യമായിട്ടാണ് ധന്യ നോമിനേഷനില്‍ ഇടംപിടിക്കുന്നത്. ഡോക്ടര്‍ റോബിന്‍, ദില്‍ഷ, ബ്ലെസ്ലി, അപര്‍ണ്ണ, ലക്ഷ്മിപ്രിയ, വിനയ് എന്നിവരും എവിക്ഷനിലുണ്ട് ഇതില്‍ ബ്ലെസ്ലി സെയിഫായിട്ടുണ്ട്. ഇന്നത്തെ എപ്പിസോഡില്‍ മാത്രമേ മറ്റുളളവരുടെ സ്ഥിതി അറിയാന്‍ കഴിയും.
about dhanya
