TV Shows
പ്രതീക്ഷിച്ചത് ധന്യയുടെ റിസള്‍ട്ട്, വന്നത് ബ്ലെസ്ലിയുടെ നോമിനേഷന്‍ ഫലം; ഔട്ട് ആകുന്നത് അപർണ്ണ തന്നെ?; സന്തോഷദിനങ്ങൾ അവസാനിച്ചു; ബിഗ് ബോസ് വീണ്ടും സംഘർഷ നിമിഷങ്ങളിലേക്ക് !
പ്രതീക്ഷിച്ചത് ധന്യയുടെ റിസള്‍ട്ട്, വന്നത് ബ്ലെസ്ലിയുടെ നോമിനേഷന്‍ ഫലം; ഔട്ട് ആകുന്നത് അപർണ്ണ തന്നെ?; സന്തോഷദിനങ്ങൾ അവസാനിച്ചു; ബിഗ് ബോസ് വീണ്ടും സംഘർഷ നിമിഷങ്ങളിലേക്ക് !
മോഹന്‍ലാല്‍ എത്തുന്ന ശനി, ഞായര്‍ ദിവസങ്ങളിലാണ് ബിഗ് ബോസ് ഹൗസില്‍ എവിക്ഷന്‍ നടക്കുന്നത്. ഈ ആഴ്ചയിലെ എവിക്ഷന്‍ മത്സരാര്‍ത്ഥികള്‍ക്കും ആരാധകര്‍ക്കും ഏറെ പ്രധാനപ്പെട്ടതാണ്. ബിഗ് ബോസ് സീസണ്‍ 4 ലെ മികച്ച മത്സരാര്‍ത്ഥികളെല്ലാം ഇക്കുറി ഇടംപിടിച്ചിട്ടുണ്ട്. 13 പേരാണ് ഇപ്പോൾ ബിഗ് ബോസ് ഹൗസിലുളളത്.
മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനമായതു കൊണ്ട് ആഘോഷത്തോടെയാണ് വാരാന്ത്യം എപ്പിസോഡ് ആരംഭിച്ചത്. മത്സരാര്‍ത്ഥികളുടെ മനോഹരമായ കലാപ്രകടനങ്ങള്‍ ഹൗസിലുണ്ടായിരുന്നു. പാട്ടും നൃത്തവും സ്‌കിറ്റുമായിട്ടായിരുന്ന മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷം ഒരുക്കിയത്.. ഒപ്പം മോഹന്‍ലാലിന് പിറന്നാള്‍ സമ്മാനവുമായി പാല്‍ പായസും മത്സരാര്‍ത്ഥികള്‍ നല്‍കിയിരുന്നു.
മോഹന്‍ലാലിന്റെ പിറന്നാള്‍ സ്‌പെഷ്യല്‍ എപ്പിസോഡായിരുന്നുവെങ്കിലും എവിക്ഷന്‍ ഹൗസില്‍ നടന്നിരുന്നു. ബ്ലെസ്ലിയുടെ റിസള്‍ട്ടാണ് ആദ്യം വെളിപ്പെടുത്തിയത്. സാധാരണ പോലെ സര്‍പ്രൈസായിട്ടായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഗിഫ്റ്റ് ബോക്‌സില്‍ നിന്നാണ് റിസര്‍ട്ട് ലഭിച്ചത്. റോണ്‍സണായിരുന്നു റിസര്‍ട്ട് വായിച്ചത്.
ബ്ലെസ്ലി ഈ ആഴ്ച സേവാണ്. കൂടാതെ ഈ ആഴ്ചതത്തെ ക്യാപ്റ്റനും ബ്ലെസ്ലിയാണ്. സേവ് ആകുമെന്നുള്ള ആത്മവിശ്വാസമില്ലാതെയാണ് ബ്ലെസ്ലി ഇക്കുറി എവിക്ഷനെ നേരിട്ടത്. പല തവണ അത് സഹമത്സരാര്‍ത്ഥികളോട് പറഞ്ഞിരുന്നു. ആദ്യം തന്റെ റിസള്‍ട്ട് വരുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ബ്ലെസ്ലി മോഹന്‍ലാലിനോട് പറഞ്ഞ. ധന്യയുടെ റിസള്‍ട്ടായിരുന്നു ആദ്യം പ്രതീക്ഷിച്ചത്. ബ്ലെസ്ലിയുടെ കാഴ്ചപ്പാടില്‍ ധന്യയിരുന്നു ഹൗസി മികച്ചതായി കളിച്ചത്.
അതേസമയം അപര്‍ണ്ണയാണ് ഈ ആഴ്ചയാണ് ഷോയില്‍ നിന്ന് ഔട്ടായതെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ. എവിക്ഷന്‍ എപ്പിസോഡ് ഷൂട്ട്‌ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഇത് ഞായറാഴ്ച മാത്രമേ സംപ്രേക്ഷണം ചെയ്യുകയുള്ളൂ. ഇതുവരേയായിട്ടും താരം സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിട്ടില്ല. ബിഗ് ബോസ് ഷോ ടെലികാസ്റ്റ് ചെയ്താല്‍ മാത്രമേ ഇതിനെ കുറിച്ചുള്ള സത്യാവസ്ഥ അറിയാന്‍ സാധിക്കുകയുള്ളൂ.
നേരത്തെ തന്നെ സാധ്യത ലിസ്റ്റില്‍ അപര്‍ണ്ണയുടെ പേര് പേര് പ്രചരിച്ചിരുന്നു. നിരവധി ആരാധകരുളള അപര്‍ണ്ണയ്ക്ക് വില്ലനായത് സൈലന്‍സ് ആയിരുന്നു. ഈ 55 ദിവസത്തിനിടെ ഒരിക്കല്‍ പോലും താരത്തിന്റെ പേര് ഹൗസില്‍ ഉയര്‍ന്ന് കേട്ടിട്ടില്ല . ആരോടും വഴക്കിനും പോയിരുന്നില്ല. എല്ലാവര്‍ക്കും പ്രിയങ്കരിയായിരുന്നു, അപര്‍ണ്ണ പുറത്തായാലും ഇല്ലെങ്കിലും ബിഗ് ബോസ് മലയാളം ഷോയില്‍ എത്തിയ ആദ്യത്തെ വിദേശി എന്ന മേല്‍വിലാസം താരത്തിനുള്ളതായിരിക്കും.
about biggboss
