TV Shows
‘തങ്കപ്പെട്ട സ്വഭാവത്തിന് ഉടമ… ലോലഹൃദയൻ…’; പക്ഷെ ഇവിടെ ഫെയ്ക്ക് ആയി നിൽക്കുന്നു, എന്ന് ജാസ്മിൻ പറയുമ്പോൾ റോബിൻ എന്ന വ്യക്തിയുടെ യഥാർത്ഥ സ്വഭാവവും ഇതുതന്നെയല്ലേ…?; റോബിനെ പുകഴ്ത്തിയ ജാസ്മിൻ കൊള്ളാലോ…!
‘തങ്കപ്പെട്ട സ്വഭാവത്തിന് ഉടമ… ലോലഹൃദയൻ…’; പക്ഷെ ഇവിടെ ഫെയ്ക്ക് ആയി നിൽക്കുന്നു, എന്ന് ജാസ്മിൻ പറയുമ്പോൾ റോബിൻ എന്ന വ്യക്തിയുടെ യഥാർത്ഥ സ്വഭാവവും ഇതുതന്നെയല്ലേ…?; റോബിനെ പുകഴ്ത്തിയ ജാസ്മിൻ കൊള്ളാലോ…!
ബിഗ് ബോസ് സീസൺ ഫോറിലെ ഏറ്റവും വലിയ ഹൈലൈറ്റ് അതിലെ മത്സരാർത്ഥികളാണ്. മത്സരാർത്ഥികൾക്കനുസരിച്ചുള്ള ടാസ്കുകളാണ് ബിഗ് ബോസ് അവർക്ക് കൊടുക്കാൻ ശ്രമിക്കുക. അത്തരത്തിൽ ഒരു ടാസ്ക്ക് ശനിയാഴ്ച ബിഗ് ബോസിന്റെ നിർദേശപ്രകാരം മത്സരാർഥികൾക്ക് മോഹൻലാൽ നൽകി.
എലിമിനേഷൻ പട്ടികയിലുള്ളവരെ കുറിച്ച് നുണകൾ ചേർത്ത് പുകഴ്ത്തി പറയാൻ വീട്ടിൽ സേഫായി കഴിയുന്നവർക്ക് അവസരം നൽകുകയായിരുന്നു ടാസ്ക്കിലൂടെ. റിയാസായിരുന്നു ആദ്യം പുകഴ്ത്തി സംസാരിക്കാൻ എത്തിയത്. റോബിനെയാണ് റിയാസ് തെരഞ്ഞെടുത്തത്.
സ്ക്രീൻ സ്പേയ്സ് ആഗ്രഹിക്കാത്ത ആളാണ് റോബിൻ. വളരെ നല്ല വ്യക്തയാണ്. റിയലായിട്ട് ഈ വീട്ടിൽ കളിക്കുന്ന വ്യക്തി റോബിനാണ്. റിയൽ സ്വഭാവം എന്താണോ അത് തന്നെ പുറത്തുകാണിക്കും. ഫ്രണ്ട്സിനെ തീരെ യൂസ് ചെയ്യാറില്ല.’ ആര് ആരെ പുറത്താക്കണമെന്ന പ്ലാനുകളൊന്നും മെനയാറില്ല. പ്ലാനുകൾ നടപ്പാക്കാൻ പുറത്ത് റോബിൻ ആരെയും ഏൽപിച്ചിട്ടുമില്ല’ എന്നാണ് റിയാസ് പറഞ്ഞത്.
റിയാസിന്റെ ഈ അഭിപ്രായത്തോടുള്ള റോബിന്റെ പ്രതികരണം മോഹൻലാൽ ചോദിച്ചു. ‘എനിക്കിതൊന്നും ഏൽക്കാത്തത് കൊണ്ട് പുകഴ്ത്തൽ ഇഷ്ടപ്പെട്ടുവെന്നാണ്’ റോബിൻ മറുപടി നൽകിയത്. പിന്നാലെ ജാസ്മിനായിരുന്നു റോബിനെ പുകഴ്ത്തി പറയാൻ എത്തിയത്.
വളരെ തങ്കപ്പെട്ട സ്വഭാവത്തിന് ഉടമയാണ് റോബിൻ. ഇവിടെ ഫേയ്ക്ക് ആയിട്ട് തന്നെയാണ് നിൽക്കുന്നത്. ഒരാളെയും യൂസ് ചെയ്യാറില്ല. സ്ക്രീൻ ടൈമിന് വേണ്ടി ഒന്നും ചെയ്യാത്ത മഹത് വ്യക്തിത്വത്തിന് ഉടമയാണ്.’ ‘തന്റെ പ്രൊഫഷനെ ബഹുമാനിക്കുന്ന വ്യക്തിയാണ്. ലോല ഹൃദയനാണ്’ എന്നിങ്ങനെയാണ് ജാസ്മിൻ റോബിനെ കുറിച്ച് പറഞ്ഞത്. ഇനിയും ഒരുപാട് റോബിനെ പുകഴ്ത്താനുണ്ടെന്നും എന്നാൽ മറ്റുള്ളവർക്കും അവസരം കൊടുക്കേണ്ടതിനാൽ നിർത്തുകയാണെന്നും ജാസ്മിൻ കൂട്ടിച്ചേർത്തു.
റോബിനോട് വളരെ അധികം വെറുപ്പ് സൂക്ഷിക്കുന്ന വ്യക്തിയാണ് ജാസ്മിൻ. റോബിനെ പരിഹസിക്കാൻ കിട്ടുന്ന ഒരു അവസരവും ജാസ്മിൻ വെറുതെ കളയാറില്ല. അത് തന്നെയാണ് നുണകൾ ചേർത്തുള്ള പുകഴ്ത്തി പറയൽ ടാസ്ക്കിലും ജാസ്മിൻ ചെയ്തത്. ജാസ്മിനും റിയാസും ഒരേ തോണിയിൽ സഞ്ചരിക്കുന്നവരാണ്. റോബിൻ ഫേക്കാണെന്ന് വന്നപ്പോൾ മുതൽ റിയാസ് പറയുന്നുണ്ട്.
പുറത്ത് പിആർ ടീം റോബിന് വേണ്ടി പ്രവർത്തിക്കുന്നുണ്ടെന്നും റിയാസ് ഇടയ്ക്കിടെ പറയാതെ പറയുന്നുണ്ടായിരുന്നു. ബിഗ് ബോസിൽ വന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ റിയാസ് ഏറ്റവും കൂടുതൽ വഴക്കുണ്ടാക്കിയിരിക്കുന്നതും റോബിനുമായിട്ടാണ്.
രണ്ട് ദിവസം മുമ്പ് നടന്ന ക്യാപ്റ്റൻസി ടാസ്ക്ക് പോലും ഇരുവരും തമ്മിലുള്ള വലിയ വഴക്കിലാണ് കലാശിച്ചത്. ജാസ്മിനും റിയാസിനും ശേഷം കുട്ടി അഖിൽ ബ്ലെസ്ലിയെ കുറിച്ചും റോൺസൺ വിനയിയെ കുറിച്ചും പുകഴ്ത്തി പറഞ്ഞു. രസകരമായൊരു ഗെയിമാണ് മോഹൻലാൽ ഉദ്ദേശിച്ചതെങ്കിലും കുറിക്കുകൊള്ളുന്ന പുകഴ്ത്തലായിരുന്നു എല്ലാവരും നടത്തിയത്.
about thoovalsparsham
