TV Shows
മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരം മോഹൻലാലിന് പിറന്നാൾ; ബിഗ് ബോസ് ടീം ലാലേട്ടന് നൽകിയ സർപ്രൈസ് ; വൈറലാകുന്ന ചിത്രങ്ങൾ കാണാം !
മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരം മോഹൻലാലിന് പിറന്നാൾ; ബിഗ് ബോസ് ടീം ലാലേട്ടന് നൽകിയ സർപ്രൈസ് ; വൈറലാകുന്ന ചിത്രങ്ങൾ കാണാം !
ഇന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട മോഹന്‍ലാലിന്റെ 62ാം പിറന്നാളാണ്. മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. താരങ്ങള്‍ക്കിടയില്‍ പോലും കൈനിറയെ ആരാധകരുള്ള നടൻ. മോഹന്‍ലാലിനോടൊപ്പം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടണമെന്നാണ് എല്ലാവരുടേയും ആഗ്രഹം. അവസരം കിട്ടുമ്പോഴെല്ലാം താരങ്ങള്‍ ഇത് തുറന്ന് പറയാറുമുണ്ട്. ആരാധകരോടും സഹപ്രവര്‍ത്തകരോടുമെല്ലാം വളരെ അടുത്ത ബന്ധമാണ് മോഹന്‍ലാലിനുള്ളത്. താരത്തിന്റെ പിറന്നാള്‍ ആഘോഷമാക്കുകയാണ് ഇന്ത്യന്‍ സിനിമ ലോകവും ആരാധകരും. ഇന്നലെ മുതലെ പിറന്നാള്‍ ആഘോഷം ആരംഭിച്ചിട്ടുണ്ട്.
ബിഗ് ബോസ് ഹൗസില്‍ മത്സരാര്‍ത്ഥികള്‍ക്കൊപ്പമാണ് ഇത്തവണത്തെ മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷം. ശനി, ഞായര്‍ ദിവസങ്ങളില്‍ താരം ഷോയില്‍ എത്താറുണ്ട്. ഉഗ്രന്‍ സര്‍പ്രൈസാണ് ലാലേട്ടനായി മത്സരാര്‍ത്ഥികളും ബിഗ് ബോസ് ടീമും കരുതിവെച്ചിരിക്കുന്നത്. താരത്തിന്റെ പിറന്നാള്‍ വന്‍ ആഘോഷമാക്കുകയാണ്.
ബിഗ് ബോസ് ഹൗസില്‍ നിന്നുള്ള മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത് . കേക്ക് മുറിക്കുന്നതിന്റ ഫോട്ടോയാണ് ഇപ്പോള്‍ ഇടംപിടിക്കുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്. ലാലേട്ടനോടൊപ്പം ആര്യയേയും ചാനല്‍ മേധവി കെ മാധവനേയും കാണാം. മോഹന്‍ലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ചുള്ള പരിപാടിയുടെ ഭാഗമായിട്ടാണ് ആര്യ ബിഗ് ബോസില്‍ എത്തിയത്.
താരത്തിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ മറ്റൊരു വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഭാര്യ സുചിത്രയക്കും ആന്റണി പെരുമ്പാവൂരിനും ഭാര്യയ്ക്കുമൊപ്പം കേക്ക് മുറിക്കുന്ന വീഡിയോയും ചിത്രങ്ങളുമാണ് വൈറലാവുന്നത്. ഖത്തറില്‍ നടന്ന ഒരു വിവാഹ ചടങ്ങില്‍വെച്ചായിരുന്നു പിറന്നാള്‍ ആഘോഷം. ഒട്ടനവധി പ്രമുഖരും ഈ ചടങ്ങില്‍ ഉണ്ടായിരുന്നു. ഈ പരിപാടിയില്‍ മോഹന്‍ലാല്‍ ഒരു ഗാനവും ആലപിക്കുന്നുണ്ട്.
മോഹന്‍ലാലിന് പിറന്നാള്‍ സമ്മാനവുമായി പൃഥ്വിരാജ് എത്തിയിട്ടുണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാലും പൃഥ്വിരാജും അച്ഛനും മകനുമായി അഭിനയിച്ച ബ്രോഡാഡി എന്ന ചിത്രത്തിലെ ഡയറക്ടേഴ്‌സ് കട്ട് ആണ് വീഡിയോ ആണ് ജന്മദിനാശംസകളായി പങ്കുവെച്ചിരിക്കുന്നത്. വീഡിയോ
സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
about biggboss
