നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘത്തിന് വൻതിരിച്ചടി;സായ് ശങ്കറിന്റെ ഐ പാഡ്, ഐ മാക്കുമെല്ലാം കാലി; ഉപകാരണകൾ തിരിച്ചു നൽകുന്നു!
നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യവുമായി എത്തിയ പ്രോസിക്യൂഷന് കഴിഞ്ഞ ദിവസവും കോടതിയില്‍ നിന്നും തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. വ്യക്തമായ തെളിവുകളില്ലാതെ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി ഹർജിയില്‍ തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് ഒരു അവസരം കൂടി അനുവദിക്കുകയും ചെയ്തു.
വ്യക്തമായ തെളിവുകള്‍ ഹാജരാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഇന്നലേയും പ്രോസിക്യൂഷനെ വിമർശിച്ചത്. തെളിവുകള്‍ ഹാജരാക്കാനുള്ള അവസാന അവസരമാണിതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട് . ഇതിനിടയില്‍ തന്നെയാണ് സായി ശങ്കറില്‍ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരങ്ങളുടെ കാര്യത്തിലും അന്വേഷണ സംഘം വ്യക്തമായ നിഗമനത്തിലെത്തിയിരിക്കുന്നുവെന്ന വാർത്തകളും ഇപ്പോള്‍ പുറത്ത് വരുന്നത്.
ഐ പാട്, ഐ മാക്, ഫോണുകള്‍ എന്നിവയായിരുന്നു സായി ശങ്കറിന്റെ വീട്ടില്‍ നിന്നും പോലീസ് പിടിച്ചെടുത്തത്. കേസുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങള്‍ ഇവയിലുണ്ടാവുമെന്നായിരുന്നു പൊലീസിന്റെ പ്രതീക്ഷ. ഇതേ തുടർന്ന് വിശദമായ പരിശോധനയ്ക്കും ഈ ഉപകരണങ്ങള്‍ വിധേയമാക്കി. എന്നാല്‍ ഐ പാട്, ഐ മാക്, ഫോണുകള്‍ എന്നിവ സായി ശങ്കറിന് തിരികെ നല്കാന് തീരുമാനിച്ചിരിക്കുകയാണ് കോടതി.
ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത ഉപകരണങ്ങളില്‍ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണ സംഘം ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്. കേസ് ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഉപകരണങ്ങള്‍ മടക്കി നല്‍കാമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചത്. പ്രതീക്ഷിച്ച തെളിവുകള്‍ കണ്ടെത്താന്‍ കഴിയാതിരുന്നത് പൊലീസിന് തിരിച്ചടിയായിരുന്നു.
അതേസമയം കേസില്‍ ദിലീപ് തെളിവ് നശിപ്പിച്ചെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രോസിക്യൂഷന്. കഴിഞ്ഞ ദിവസം കോടതിയിലും ഇതേ വാദമായിരുന്നു പ്രോസിക്യൂഷന് ഉയർത്തിയത്. ജാമ്യ വ്യവസ്ഥകള്‍ ദിലീപ് ലംഘിച്ചതിന് വ്യക്തമായ തെളിവുകളുണ്ട്. സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുണ്ടായതിന് പിന്നാലെ ദിലീപ് ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്നും പ്രോസിക്യൂഷന് വ്യക്തമാക്കുന്നു.
ഫോണിലെ തെളിവുകള്‍ നശിപ്പിക്കുന്നതിന് വേണ്ടി ദിലീപിന്റെ അഭിഭാഷകര്‍ മുംബൈയിലെ സ്വകാര്യ ഫൊറന്‍സിക് ലാബിലേക്കു പോയിട്ടുണ്ട്. സൈബർ വിദഗ്ധന്‍ സായി ശങ്കറിന്റെ സഹായത്തോടേയും ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചു. ഫോണുകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിതിന് പിന്നാലെയാണ് ദിലീപ് 12 വാട്സാപ്പ് ചാറ്റുകള്‍ നശിപ്പിച്ചതെന്നും പ്രോസിക്യൂഷന് വാദിച്ചു.
അതേസമയം, ദിലീപ് നശിപ്പിച്ചെന്ന് പറയപ്പെടുന്ന സന്ദേശങ്ങള്‍ നടിയെ ആക്രമിച്ച കേസിലെ തെളിവുകളാണെന്ന് എങ്ങനെയാണ് വിലയിരുത്തിയതെന്നായിരുന്നു കോടതിയുടെ ചോദ്യം. കേസുമായി ഇവയ്ക്കു ബന്ധമുണ്ടെങ്കിലേ തെളിവുകള്‍ നശിപ്പിച്ചുവെന്ന വാദം നിലനില്‍ക്കൂ. ഫോണുകളില്‍ നിന്നും ലഭിച്ച രേഖയെക്കുറിച്ച് ഫോറന്‍സിക് റിപ്പോർട്ടില്‍ പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ കൃത്യമായ തെളിവുകള്‍ ഹാജരാക്കിയെങ്കില്‍ മാത്രമേ വാദം തുടങ്ങുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസ് പരിഗണിക്കുന്ന സ്പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതി ഹര്‍ജി അടുത്ത 26-ലേക്കാണ് മാറ്റിയിരിക്കുന്നത്. അതിനോടകം കൂടുതല്‍ ശക്തമായ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പ്രോസിക്യൂഷന്.
അതേസമയംകഴിഞ്ഞ ദിവസമായിരുന്നു നടി ആക്രമിക്കപ്പെട്ട തുടരന്വേഷണത്തിൽ ആദ്യത്തെ അറസ്റ്റ് നടക്കുന്നത്
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്തുവെങ്കിൽ എന്തുകൊണ്ടാണ് അന്വേഷണ സംഘം കാവ്യയെ അറസ്റ്റ് ചെയ്യാത്തതെന്ന് വിമർശനം വന്നിരുന്നു . നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങളടങ്ങിയ ടാബ് ശരതാണ് ദിലീപിന് കൊണ്ട് കൊടുത്തത് എന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ മൊഴി. ദൃശ്യങ്ങൾ കണ്ട ദിലീപ് ടാബ് കൈമാറിയത് കാവ്യയ്ക്കാണെന്നും മൊഴിയിൽ പറയുന്നുണ്ട്. കാവ്യയ്ക്ക് കേസിൽ പങ്കുണ്ടെന്ന് തെളിയിക്കുന്ന ഓഡിയോകൾ പുറത്തുവന്നിട്ടുണ്ട്. പിന്നെ എന്തുകൊണ്ടാണ് കാവ്യ അറസ്റ്റ് ചെയ്യാൻ പോലീസ് മടിക്കുന്നതെന്നും ബൈജു കൊട്ടാരക്കര ചോദിച്ചു.
about dileep
