News
പതിനായിരക്കണക്കിന് തെളിവുകൾ ; നിർണ്ണായകമായ ഫോട്ടോസും വീഡിയോയും ; ദിലീപിന് കുരുക്ക് മുറുകുന്നു !
പതിനായിരക്കണക്കിന് തെളിവുകൾ ; നിർണ്ണായകമായ ഫോട്ടോസും വീഡിയോയും ; ദിലീപിന് കുരുക്ക് മുറുകുന്നു !
നടിയെ ആക്രമിച്ച കേസിൽ നിർണ്ണായക ദിവസങ്ങളാണ് ഇനിയുള്ളത് . ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് അന്വേഷണസംഘത്തിന് മുൻപിൽ ഉള്ളത് . അന്വേഷണം വേഗത്തിലാക്കിരിക്കുകയാണ് അന്വേഷണ സംഘം . ഇനിയുള്ള ദിവസങ്ങളിൽ കാസമായി ബന്ധപ്പെട്ട എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ൻ ഉറ്റു നോക്കുകയാണ് ജനം
അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ നീതി ആണ് പ്രധാനമെങ്കില്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യമാണെന്ന് അഡ്വ.ടിബി മിനി. ഈ കേസില്‍ തുടരന്വേഷണം നടത്തുന്നതിന് ആവശ്യമായ സമയം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. സമയം നീട്ടിക്കിട്ടാന്‍ വേണ്ടി ഹൈക്കോടതിയില്‍ അവരൊരു അപേക്ഷ വെച്ചിട്ടുണ്ട്. അതില്‍ പറയുന്ന കാര്യങ്ങള്‍ പ്രസക്തമാണ്
പതിനായിരക്കണക്കിന് പേജുകളും അത്രയും തിന്നെ വീഡിയോസും ഫോട്ടോസുമെമെല്ലാം തിരിച്ചെടുത്തിട്ടുണ്ട്. ഒരു മുറി നിറയെ അതിരിക്കുകയാണ്. ഈ ഒന്നര മാസത്തെ സമയത്തിനുള്ളിലാണ് എസ് ശ്രീജിത്തിനെ മാറ്റിയതുമായി ബന്ധപ്പെട്ട് 15 ദിവസം പോയത്. അതിന് ശേഷമാണ് വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ അന്വേഷിച്ചതെന്നും അഡ്വ.ടിബി മിനി പറയുന്നു.
വളരെ കുറച്ച് പൊലീസുകാർ മാത്രമാണ് അന്വേഷണ സംഘത്തിലുള്ളത്. അവർക്ക് വേണ്ട സംവിധാനങ്ങളും വളരെ പരിമിതമാണ്. അതില്‍ നിന്നുകൊണ്ടാണ് ഈ അന്വേഷണം. മാത്രവുമല്ല, സമയപരിധിവെച്ചുകൊണ്ട് ഒരു കേസും അന്വേഷിക്കാന്‍ കഴിയില്ല. അന്വേഷണത്തില്‍ കോടതി ഉള്‍പ്പടെ ഒരു ബാഹ്യശക്തികളും ഇടപെടാന്‍ പാടില്ലെന്ന് നിരവധി കേസുകളില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് ടിബി മിനി വ്യക്തമാക്കുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നീതിയാണ് പ്രശ്നമെങ്കില്‍ തെളിവുകള്‍ സംരക്ഷിക്കുകയും അത് പരിശോധിക്കുകയും വേണം.
അത്തരത്തില്‍ പരിശോധന നടത്താന്‍ സാധിച്ചില്ലെങ്കില്‍ ഈ കേസ് 30 നകം തീർക്കാന്‍ സാധിക്കില്ല. പ്രതിഭാഗത്തിനും അക്കാര്യത്തില്‍ നല്ല ബോധ്യമുണ്ട്. തെളിവുകള്‍ സംബന്ധിച്ച പരിശോധന ഇനിയും ശേഷിക്കുന്നുണ്ടെന്ന് പ്രോസിക്യൂഷന് പറഞ്ഞാല്‍ മറ്റൊന്നും പറയാന്‍ സാധിക്കില്ല.ദിലീപല്ല പ്രതിയെന്നാണ് രാഹുല്‍ ഈശ്വർ പറയുന്നത്. ഇനിയിപ്പോള്‍ ദിലീപ് അല്ല പ്രതിയെങ്കില്‍ വേറൊരു പ്രതി ഉണ്ടാകുമല്ലോ. ആ പ്രതിയെ കണ്ടുപിടിക്കാന്‍ ഈ തെളിവുകള്‍ സഹായകമാവുന്ന സാഹചര്യം ഉണ്ടായാലോ. അതുകൊണ്ട് തന്നെ വാദിക്കായാലും പ്രതിക്കായാലും നീതിയുക്തമായ അന്വേഷണം നടക്കണമെങ്കില്‍ അവരുടെ സമയത്തിന്റെ കാര്യത്തില്‍ ആരും ഇടപെടരുതെന്നും അഡ്വ. മിനി വ്യക്തമാക്കുന്നു.
എത്ര തെളിവുകള്‍ മുന്നില്‍ കൊണ്ട് വെച്ചാലും അതിന് മുന്നില്‍ കണ്ണടച്ചിരുന്നിട്ടേ തെളിവില്ലാ എന്നും പറഞ്ഞും ഒരു ഹർജി തള്ളാന്‍ സാധിക്കുകയുള്ളു. പൊതുമനസാക്ഷിക്കും മാധ്യമപ്രവർത്തകർക്കും അല്ലാത്തവർക്കുമായുള്ള ആളുകള്‍ക്കിടയില്‍ ഒരു ബോധ്യം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് ഇപ്പോള്‍ ഇങ്ങനെ സംസാരിക്കുന്നതെന്ന് ആർക്കാണ് അറിയാന്‍ പാടില്ലാത്തതെന്നും അഡ്വ. ടിബി മിനി ചോദിക്കുന്നു.പ്രോസിക്യൂഷന് കോടതിയിലാണ് എല്ലാ തെളിവുകളും കൊടുത്തിരിക്കുന്നത്. കോടതിയിയില്‍ കൊടുത്തിരിക്കുന്ന തെളിവുകള്‍ നമ്മളാരും കണ്ടിട്ടില്ല. ആ തെളിവുകള്‍ കോടതി പരിശോധിച്ച് നോക്കണം. സാഗർ വിന്‍സന്റ്, സായി ശങ്കർ, വിപിന്‍ ലാല്‍ തുടങ്ങിയ സാക്ഷികളെ സ്വാധീനിക്കുകയും അവർ മൊഴികള്‍ മാറ്റിപ്പറയുകയും ചെയ്ത സാഹചര്യം ഉണ്ടായിട്ടുണ്ട്. ആ സാഹചര്യത്തെ കോടതി പക്ഷപാതിത്വമില്ലാതെ കണ്ടാല്‍ അതില്‍ തെളിവുകളുണ്ട്.
സി ഡി ആർ ഉള്‍പ്പടേയുള്ള തെളിവുകള്‍ കോടതിയില്‍ ഹാജരാക്കായിട്ടുണ്ട്. അപ്പുണ്ണിയും ഗണേഷ് കുമാറിന്റെ പിഎയും ഗിരീഷിനെ കാണാന്‍ പോവുന്ന ദിവസത്തെ കോള്‍ റെക്കോർഡ്സ് ഹാജരാക്കിയിട്ടുണ്ട്. അത് പോരാ എന്നാണ് കോടതി പറയുന്നത്. കാര്യങ്ങള്‍ പൊലീസ് നിരീക്ഷിക്കുന്നുവെന്ന് അറിയുമ്പോള്‍ ഏതെങ്കിലും ഒരു പ്രതി സ്വന്തം ഫോണില്‍ നിന്നും കോള്‍ ചോയ്യുമോ. അപ്പുണ്ണിയുടെ ഫോണ്‍ എന്ന് പറയുന്നത് ദിലീപിന്റെ ഫോണാണെന്നുള്ളത് ആർക്കാണ് അറിയാത്തതെന്നും മിനി ചോദിക്കുന്നു.
about dileep
