serial news
മോശപ്പെട്ട രീതിയിലാണ് അന്ന് നാടകനടി എന്നൊക്കെ ചിലര്‍ വിളിക്കുക; ഒരു നടിയെ വിവാഹം കഴിക്കുക എന്നൊക്കെ പറയുന്നത് മോശമായിട്ടാണ് കണ്ടിരുന്നത്; നീറുന്ന യാഥാർഥ്യങ്ങളുമായി തൂവൽസ്പർശത്തിലെ മുത്തശ്ശി കാലടി ഓമന !
മോശപ്പെട്ട രീതിയിലാണ് അന്ന് നാടകനടി എന്നൊക്കെ ചിലര്‍ വിളിക്കുക; ഒരു നടിയെ വിവാഹം കഴിക്കുക എന്നൊക്കെ പറയുന്നത് മോശമായിട്ടാണ് കണ്ടിരുന്നത്; നീറുന്ന യാഥാർഥ്യങ്ങളുമായി തൂവൽസ്പർശത്തിലെ മുത്തശ്ശി കാലടി ഓമന !
നാടകത്തില്‍ നിന്നും സിനിമയിലെത്തി പിന്നീട് മലയാളത്തിലെ അമ്മയായി മാറിയ നടിയാണ് കാലടി ഓമന. തൂവൽസ്പർശം സീരിയലിലെ മുത്തശ്ശിയായി പ്രേക്ഷകരെ ചിരിപ്പിക്കുകയാണ് ഇപ്പോൾ. വേറിട്ട കഥാപാത്രങ്ങളിലൂടെയാണ് എല്ലായിപ്പോഴും താരം പ്രേക്ഷക പ്രശംസ നേടാറുണ്ട്. എന്നാൽ ചെറുപ്പത്തില്‍ ഒത്തിരി കഷ്ടപ്പാടുകള്‍ നേരിട്ടിട്ടുണ്ട് എന്ന കഥ തുറന്നുപറയുകയാണ് കാലടി ഓമന. . കുടുംബത്തിന്റെ പട്ടിണി മാറാന്‍ അഭിനയിച്ച് തുടങ്ങി പിന്നീട് പ്രൊഫഷണലായികയാവുകയായിരുന്നു.
തന്റെ കഷ്ടപ്പാടും ബുദ്ധിമുട്ടും കണ്ട് ഇങ്ങോട്ട് സ്നേഹിച്ച് വന്ന ആളെ കുറിച്ച് നടി പറഞ്ഞിരുന്നു. ആനീസ് കിച്ചണില്‍ പങ്കെടുത്ത് സംസാരിച്ച കാലടി ഓമനയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. ഒരു കാലത്ത് താന്‍ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പറഞ്ഞ നടി തന്റെ പ്രണയകഥയും വെളിപ്പെടുത്തി..
ഇപ്പോള്‍ ഇങ്ങനെ ഭംഗിയുണ്ടെങ്കില്‍ ചെറുപ്പത്തില്‍ എങ്ങനെയുണ്ടായിരുന്നു എന്നാണ് ആനി ചോദിച്ചത്.
അതുകൊണ്ടായിരിക്കും ചെറുപ്പത്തില്‍ എന്നെ ഒരാള്‍ അടിച്ചു മാറ്റിയതെന്ന് മറുപടിയെന്നോണം നടി പറഞ്ഞു. ആ കഥ പറയാനാണ് ആനി ആവശ്യപ്പെട്ടത്. ‘ഞാന്‍ നാടകത്തില്‍ നിന്നുമാണ് തുടങ്ങിയത്. കുഞ്ഞുപ്രായത്തിലെ അഭിനയിച്ചിരുന്നു. ആ കാലം മുതല്‍ അച്ഛനെയെയും അമ്മയെയും നോക്കിയത് ഞാനാണ്’.
‘അഞ്ചോ ആറോ വയസിലാണ് ആദ്യം അഭിനയിച്ചത്. അന്ന് കിട്ടുന്ന പൈസ കൊണ്ട് അരിയൊക്കെ വാങ്ങിയാണ് കുടുംബം കഴിഞ്ഞത്. അന്ന് കലയോടുള്ള സ്നേഹം കൊണ്ടല്ല, ദാരിദ്ര്യം കൊണ്ടാണ് ഈ മേഖലയില്‍ എത്തിയത്. പാവപ്പെട്ട കുടുംബമായിരുന്നു എന്റേത്. അച്ഛന് മാട കടയാണ്. എനിക്ക് അനിയത്തും ഉണ്ട്’.
അന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പോയാല്‍ മൂന്ന് നേരം ഭക്ഷണം കിട്ടും. പിന്നെ അവിടുന്ന് കിട്ടുന്ന പൈസ വീട്ടില്‍ കൊടുത്ത് അരിയും വാങ്ങിക്കാം. പിന്നീട് എന്റെ കഷ്ടപ്പാടും ദാരിദ്ര്യവും കണ്ടിട്ടാവാം സൗഹൃദനായൊരു മനുഷ്യന്എന്നോട് സ്നേഹം തോന്നുകയും എനിക്ക് നല്ലൊരു ജീവിതം തരികയും ചെയ്തു.
ഭര്‍ത്താവിനെ പരിചയപ്പെട്ട നാളുകളെ കുറിച്ച് ഓമന പറഞ്ഞത്..
‘പതിനാറ് വയസില്‍ നാടകത്തില്‍ വന്നു. പ്രൊഫഷണല്‍ നായികയായി മാറി. എന്റെ അടുത്ത വീട്ടില്‍ താമസിക്കുന്ന ഒരാള്‍ക്ക് എന്നോട് ഇഷ്ടം തോന്നി. അത് പറയുകയും ചെയ്തു. പക്ഷേ ഞാന്‍ വിവാഹം കഴിച്ച് പോയാല്‍ എന്റെ വീട് പട്ടിണിയിലാവും. അച്ഛനും അമ്മയ്ക്കും ഞാന്‍ വിവാഹം കഴിക്കുന്നത് ഇഷ്ടമല്ലായിരുന്നു. ഒരു പത്ത് വര്‍ഷത്തോളം ആ ആലോചന നീട്ടി വെച്ചു.
അന്നത്തെ കാലത്ത് ഒരു നടിയെ വിവാഹം കഴിക്കുക എന്നൊക്കെ പറയുന്നത് മോശമായിട്ടാണ് കണ്ടിരുന്നത്. അന്നും ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. മോശപ്പെട്ട രീതിയിലാണ് അന്ന് നാടകനടി എന്നൊക്കെ ചിലര്‍ വിളിക്കുക.
അങ്ങനെ പത്ത് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഞങ്ങള്‍ വിവാഹം കഴിച്ചത്. അനിയത്തിയെ നല്ല നിലയില്‍ എത്തിച്ചു. എന്റെ അമ്മയ്ക്ക് ജീവിക്കാനായി സ്വന്തമായൊരു വീടും ഉണ്ടാക്കി കൊടുത്തു. അങ്ങനെ അമ്മയെയും അനിയത്തിയെയും നല്ല നിലയില്‍ എത്തിച്ചതിന് ശേഷമാണ് ഞാന്‍ വിവാഹം കഴിച്ചത്.
ഭര്‍ത്താവ് അധ്യാപകനായിരുന്നു. പതിനാറ് വര്‍ഷം മുന്‍പ് മരിച്ചു. കല്യാണം കഴിഞ്ഞതോടെ ഞാന്‍ അഭിനയം നിര്‍ത്തിയിരുന്നു. പുള്ളിയുടെ വീട്ടുകാര്‍ക്ക് വേണ്ടെന്ന് പറഞ്ഞു. പിന്നെ മൂത്തമകള്‍ പത്താം ക്ലാസ് കഴിഞ്ഞപ്പോഴാണ് അഭിനയത്തിലേക്ക് തിരിച്ച് വന്നതെന്നും കാലടി ഓമന പറയുന്നു.
about kaladi omana
