News
‘ആ പുഴു ഒരു ചിത്രശലഭമായി’; ക്യാപ്ഷന്‍ സിംഹം പിഷാരടി മിന്നിച്ചു; ശ്രദ്ധ നേടി പിഷാരടിയുടെ ക്യാപ്ഷന്‍; മമ്മൂട്ടി ആന്‍ഡ് ജൂനിയര്‍ മമ്മൂട്ടി എന്ന് ആരാധകര്‍!
‘ആ പുഴു ഒരു ചിത്രശലഭമായി’; ക്യാപ്ഷന്‍ സിംഹം പിഷാരടി മിന്നിച്ചു; ശ്രദ്ധ നേടി പിഷാരടിയുടെ ക്യാപ്ഷന്‍; മമ്മൂട്ടി ആന്‍ഡ് ജൂനിയര്‍ മമ്മൂട്ടി എന്ന് ആരാധകര്‍!
അഭിനയ കുലപതി മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമ മലയാള സിനിമാ പ്രേമികൾക്കിടയിൽ വലിയ ചർച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. കയ്യിൽ കിട്ടുന്ന ഓരോ കഥാപാത്രത്തിലൂടെയും തന്നിലെ അഭിനേതാവിനെ കൂടുതല്‍ മെച്ചപ്പെടുത്തുന്ന നടനാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ തേച്ചുതേച്ചു മിനുക്കിയെടുത്തതാണ്, ഇനി തേച്ചാല്‍ ഇനിയും മിനുങ്ങും. അഭിനയത്തോട് തനിക്ക് ആര്‍ത്തിയാണെന്നും മമ്മൂട്ടി പറഞ്ഞിട്ടുണ്ട്.
പുഴുവിലൂടെ പ്രേക്ഷകരെ വീണ്ടും വിസ്മയിപ്പിച്ചിരിക്കുകയാണ് മമ്മൂട്ടി. ജാതിയതയും വംശീയയും സ്വാര്‍ത്ഥതയുമെല്ലാം നിറച്ച കുട്ടന്റെ സൂക്ഷമാംശങ്ങള്‍ പോലും മമ്മൂട്ടി ഒപ്പിയെടുത്ത് ആവിഷ്കരിച്ചിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം പിഷാരടി പങ്കുവെച്ച പുതിയ ചിത്രമാണ് ഇപ്പോൾ സൈബറിടത്തിലെ ശ്രദ്ധ കവർന്നിരിക്കുന്നത്..
“പുഴു ചിത്രശലഭമായി,'(And the Caterpillar turned into a Butterfly) എന്ന ക്യാപ്ഷനോടു കൂടിയുള്ള ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്.
കഴിഞ്ഞ ദിവസം എറണാകുളത്തെ ട്രിബ്യൂട്ട് ഹോട്ടിലില്‍ വെച്ച് നടന്ന പുഴുവിന്റെ വിജയാഘോഷത്തിനിടയിലെടുത്ത ചിത്രമാണ് പിഷാരടി പങ്കുവെച്ചത്. പിഷാരടി പങ്കുവെക്കുന്ന ചിത്രങ്ങളും അതിന് കൊടുക്കുന്ന ക്യാപ്ഷനും പലപ്പോഴും ശ്രദ്ധ നേടാറുണ്ട്.
ഇത്തവണത്തെ ചിത്രത്തിന് കൊടുത്ത ക്യാപ്ഷന്‍ ഏറ്റവും അനുയോജ്യമായത് എന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്. മമ്മൂട്ടി ആന്‍ഡ് ജൂനിയര്‍ മമ്മൂട്ടി എന്നാണ് ചിത്രത്തിന് താഴെ വന്ന മറ്റൊരു കമന്റ്. മമ്മൂട്ടിയുമായി ഏറ്റവും അടുപ്പം സൂക്ഷിക്കുന്ന താരമാണ് പിഷാരടി. അദ്ദേഹം സംവിധാനം ചെയ്ത ഗാനഗന്ധര്‍വനില്‍ മമ്മൂട്ടി ആയിരുന്നു നായകന്. മമ്മൂട്ടിയോടൊപ്പം എല്ലാ വേദികളിലും പ്രത്യക്ഷപ്പെടാറള്ള പിഷാരടിയെ ഇടക്ക് ട്രോളന്മാരും ട്രോളാറുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം എറണാകുളത്ത് വെച്ച് നടന്ന പുഴുവിന്റെ ആഘോഷത്തില്‍ സംവിധായിക റത്തീന, പാര്‍വതി തിരുവോത്ത്, അപ്പുണ്ണി ശശി, മാളവിക, കുഞ്ചന്‍, നിര്‍മാതാവ് എസ്. ജോര്‍ജ്, ഹര്‍ഷാദ്, ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകരും പങ്കെടുത്തിരുന്നു. റത്തീനയും ജോര്‍ജും ചേര്‍ന്നാണ് കേക്ക് മുറിച്ചത്.
about pisharady
