serial
റോബിൻ ഹുഡും അപ്പച്ചി ഹുഡും ഇത്തവണ ശരിയ്ക്കും പെട്ടു; തുമ്പിയുടെ ചെവിയ്ക്ക് പിടിക്കും ശ്രേയ ; തൂവൽസ്പർശം അടിപൊളി എപ്പിസോഡ് !
റോബിൻ ഹുഡും അപ്പച്ചി ഹുഡും ഇത്തവണ ശരിയ്ക്കും പെട്ടു; തുമ്പിയുടെ ചെവിയ്ക്ക് പിടിക്കും ശ്രേയ ; തൂവൽസ്പർശം അടിപൊളി എപ്പിസോഡ് !
അമ്പോ ഞാൻ ഞെട്ടിപ്പോയി..തുമ്പിയുടെ കാര്യം പോക്കാ.. ചുറ്റിനും പണിയാണ് . ഹർഷനും പണികൊടുക്കും ശ്രേയ ചേച്ചിയും പണികൊടുക്കും. തുമ്പിയുടെ പ്ലാൻ ഹർഷന് മുന്നിൽ പൊളിഞ്ഞെങ്കിലും തുമ്പി ആരെന്നൊന്നും ഹർഷന് അറിയില്ല. പക്ഷെ നാളെ അതുപക്ഷേ ഹർഷൻ അറിയാനാണ് സാധ്യത.
ഇന്നത്തെ എപ്പിസോഡിൽ ആരതി അശോക് എന്ന നോർത്ത് ഇന്ത്യൻ ഡോക്ടർ ആയി വേഷം ഇട്ടു ഹർഷന് മുന്നിലേക്ക് പോകാനുള്ള പ്ലാനിലാണ് തുമ്പി. ഒപ്പം അപ്പച്ചി ഹുഡിനെ കൂടി കൂടെക്കൂട്ടുന്നുണ്ട്. അങ്ങനെ അവർ രണ്ടും കൂടി ഒരു ഹോട്ടെലിൽ വച്ച് ഹർഷനുമായി മീറ്റ് ചെയ്യുന്നു. അവിടെ ഉള്ള ജ്യൂസ് കുടിച്ച ശേഷം അത് കൊള്ളില്ല എന്ന് അപ്പച്ചി പറയുന്നു.. അത് കേട്ട് തുമ്പി അവരോട് പ്രശ്നം ഉണ്ടാക്കാൻ അവിടെ നിന്നും എഴുന്നേറ്റ് പോകുന്നതോടെ അപ്പച്ചി ഡോക്കുമെന്റും കൊണ്ട് ഓടി രക്ഷപെടുന്നു.
ഇതാണ് പ്ലാൻ പക്ഷെ ഈ പ്ലാൻ നടക്കില്ല… അതിനു ആദ്യം തന്നെ ഹർഷൻ തുമ്പി ഏതോ ഒരു തട്ടിപ്പുകാരി ആണെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞു. അയാൾ ഡോക്കുമെന്റ്സ് മനഃപൂർവം കൊണ്ടുപോകുകയാണ്. അയാളുടെ [പിന്നിൽ കുറെ ആൾക്കാരും ഉണ്ടാകും.
അതായത് നാളെ ആരതി അശോക് എന്ന തുമ്പി വരുമ്പോൾ തുമ്പിയെ ട്രാപ്പിലാക്കാൻ ഉറപ്പായും ഹർഷൻ കുറെ പ്ലാൻ കരുതുന്നുണ്ടാകുമല്ലോ… അങ്ങനെ അവിടെ കുറെ ആൾക്കാർ വരും. പിന്നെ അപ്പച്ചിയും തുമ്പിയും വേഷം മാറി സംസാരിക്കും.. അതുപോലെ ജ്യൂസ് കൊള്ളില്ല എന്നും പറഞ്ഞ് ബഹളം വാക്കുന്നതുവരെ സംഭവിക്കാൻ സാധ്യതയുണ്ട്..
പക്ഷെ നാളെ അതെ റെസ്റ്റോറന്റിലേക്ക് ശ്രേയ ചേച്ചിയും കൊച്ചു ഡോക്ടറും വരുന്നുണ്ട്. അവർ വരുന്നതും ഇതേ കാര്യം സംസാരിക്കാൻ തന്നെയാണ്.. കോളനി നഷ്ടപെടുന്ന കാര്യം. അവിടെ വിവേകും എത്തുന്നുണ്ട്.
ഇനി നാളെ ഇവരുടെ ഇടയിൽ നിന്നും തുമ്പി എങ്ങനെ രക്ഷപെടും എന്നാണ് നമ്മൾ കാണാൻ കാത്തിരിക്കുന്നത് . പക്ഷെ ഇതിനിടയിൽ ഒരു കാര്യമുണ്ട്… ഈ കോളനിയുടെ ഭൂമി മുഴുവനായും ഹര്ഷന്റെ കയ്യിൽ കിട്ടിയിട്ടില്ല. അതിന്റെ മധ്യ ഭാഗത്തുള്ള സ്ഥലം സർക്കാരിന്റെ ഭൂമി ആണ്. അപ്പോൾ അവിടെ എന്തോ പ്രകൃതിയ്ക്ക് ദോഷം വരുന്ന സംഭവം ഉണ്ടാകാൻ സാധ്യതയുണ്ട്. അവിടെ ആകും ശ്രേയയും വിവേകും ഇടപെടാൻ സാധ്യത. അതായത്… കൊച്ചു ഡോക്ടർ പറയുന്നതനുസരിച്ച് കോളനിയുടെ കേസ് ശ്രേയ ചേച്ചി ഏറ്റെടുക്കും.
about thoovalsparsham
