TV Shows
അക്കാര്യത്തിൽ 101 ശതമാനം ഉറപ്പ്; ദില്‍ഷ റോബിന് വിവാഹത്തിന് വീട്ടുകാരുടെ ഉറപ്പ്? ; ബ്ലെസ്ലിയോട് പ്രണയം തോന്നില്ല; ദില്‍ഷയുടെ സഹോദരി പറയുന്നു!
അക്കാര്യത്തിൽ 101 ശതമാനം ഉറപ്പ്; ദില്‍ഷ റോബിന് വിവാഹത്തിന് വീട്ടുകാരുടെ ഉറപ്പ്? ; ബ്ലെസ്ലിയോട് പ്രണയം തോന്നില്ല; ദില്‍ഷയുടെ സഹോദരി പറയുന്നു!
ബിഗ് ബോസ് മലയാളം സീസണ് 4 ലെ മാലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ് ദില്‍ഷ. തുടക്കത്തില്‍ പലരും ദുര്‍ബലയെന്ന് വിധിയെഴുതിയ ദില്‍ഷ, തുടക്കത്തിൽ തന്നെ പരസ്യമായി ലാലേട്ടനോട് പറഞ്ഞിരുന്നു, ഞാൻ അത്ര പാവമൊന്നും അല്ല ലാലേട്ടാ….
ഇപ്പോള്‍ ദിൽഷ ഫൈനല്‍ ഫൈവിലുണ്ടാകും എന്നാണ് പ്രേക്ഷർ പറയുന്നത്. ദില്‍ഷയെ അധികം ആർക്കും അറിയില്ല , എന്നാൽ ഇപ്പോൾ ബിഗ് ബോസ് യാത്രയെക്കുറിച്ച് മന്‍സ തുറക്കുകയാണ് ദിൽഷയുടെ സഹോദരി. ഒരു മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്.
രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ദില്‍ഷ അടുത്ത എലിമിനേഷനില്‍ ഇങ്ങ് പോരുമെന്നാണ് കരുതിയിരുന്നത്. പക്ഷെ ഇപ്പോള്‍ ആള് സ്ട്രോംഗാണ്. ഇങ്ങനെ പോട്ടെ. ഇപ്പോള്‍ ശരിയായ പാതയിലാണെന്നും ചേച്ചി പറയുന്നു. ബിഗ് ബോസ് വീടിന് അകത്തും പുറത്തുമുള്ള റോബിന്-ദില്‍ഷ-ബ്ലെസ്ലി ത്രികോണ പ്രണയത്തെക്കുറിച്ചും സഹോദരി മനസ് തുറക്കുന്നുണ്ട്.
എല്ലാവരോടും വഴക്കിടുന്ന, അഗ്രസീവായിട്ടുള്ള റോബിന് ദില്‍ഷയോട് മാത്രം വളരെ ശാന്തതയോടെയാണ് പെരുമാറുന്നതെന്നും അതെന്ത് കൊണ്ടാണെന്നുമുള്ള ചോദ്യത്തിനാണ് സഹോദരി മറുപടി നല്‍കുന്നത്.
”റോബിനോട് മാത്രമല്ല, ബ്ലെസ്ലിയോടുമുണ്ട് അത്. ആ ട്രയോ എനിക്ക് കണ്ടിരിക്കാന്‍ ഇഷ്ടമാണ്. അതൊരു തെറ്റായി തോന്നുന്നില്ല. അങ്ങനെ തന്നെ പോട്ടെ. പിന്നെ പ്രണയം, എനിക്കറിയില്ല ഉണ്ടോ എന്ന്. ദിലുവിന് ഉണ്ടോ എന്നറിയില്ല. ദിലു എന്തോ ലവ് വിരോധിയെന്നാണ് ഞങ്ങള്‍ പറയുക. ആരെങ്കിലും അങ്ങനെ അവളോട് പറഞ്ഞാല്‍, നമ്മള് ഫ്രണ്ട്സാണേ എന്നാകും അവള് പറയുക. അവര്‍ക്ക് അവരുടെ ക്യാര്ക്ടറില് അവള്‍ക്ക് കംഫര്‍ട്ട് ആയ എന്തെങ്കിലും ഉണ്ടാകും. പതിനാറ് പേരില്‍ നമ്മള്‍ക്ക് കംഫര്‍ട്ടബിള്‍ ആയൊരാളെ കിട്ടിയാല്‍ നമ്മള് വിടില്ലല്ലോ?” എന്നാണ് സഹോദരി പറയുന്നത്.
റോബിന് ദില്‍ഷയോട് പ്രണയമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ എനിക്കറിയില്ലെന്നാണ് സഹോദരി പറയുന്നത്. മറ്റുള്ളവരോട് പറയുമ്പോഴും, പൊസസീവ്നെസ് കാണിക്കുമ്പോഴും തോന്നാറുണ്ട്. പക്ഷെ ഇത്ര പെട്ടെന്നൊക്കെ ഒരാളോട് തോന്നുമോ? എനിക്കറിയില്ലെന്നാണ് സഹോദരി പറയുന്നത്.
നേരത്തെ ദില്‍ഷ-റോബിന് വിവാഹത്തിന് കുടുംബം സമ്മതം മൂളിയെന്ന വാര്‍ത്തകളോടും സഹോദരി മനസ് തുറന്നു. ദിലുവിന് ഒരാളെ ഇഷ്ടമുണ്ടെങ്കില്‍ പ്രൊസീഡ് ചെയ്യാന്‍ തയ്യാറാണെന്നാണ് നേരത്തെ പറഞ്ഞത്, സമ്മതം മൂളിയെന്നല്ലെന്നാണ് അവര്‍ പറയുന്നത്.
ദില്‍ഷയോടുള്ള റോബിന്റെ അടുപ്പം സ്ട്രാറ്റജിയാണോ എന്ന് ചോദിച്ചപ്പോള്‍ സ്ട്രാറ്റജിയാണെന്ന് ടെന്‍ഷനില്ല. റോബിന് ദിലുവിനോട് ജെനുവിന് ആയിട്ടാണ് സംസാരിക്കുന്നതെന്നാണ് തോന്നിയിട്ടുള്ളതെന്നാണ് സഹോദരി പറയുന്നത്.
പിന്നെ ഇതൊരു ഗെയിമാണ്, അതിന് അതിന്റേതായിട്ടുള്ള രീതിയിലേ കാണുന്നുള്ളൂ. ദിലു അതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നതിലാണ് കാര്യം. അതില്‍ നമ്മള്‍ക്ക് പേടിയൊന്നുമില്ല. ദിലുവിനെ എന്തെങ്കിലും ചെയ്യുമോ എന്നൊന്നുമില്ല, എന്തെങ്കിലും ചെയ്താല്‍ ഞങ്ങള്‍ കൊല്ലുമെന്നും സഹോദരി പറയുന്നു.
ബ്ലെസ്ലിയുടെ ദില്‍ഷയോടുള്ള പ്രണയത്തെക്കുറിച്ചും സഹോദരി പ്രതികരിക്കുന്നുണ്ട്. ബ്ലെസ്ലി ദിലുവിന് ഇഷ്ടപ്പെട്ടിട്ട് കാര്യമില്ല. ദിലുവിന് ബ്ലെ്സ്ലിയോട് ഇഷ്ടം തോന്നുകയോ കല്യാണം കഴിക്കുകയോ ഇല്ലെന്ന് എനിക്ക് നൂറ്റൊന്ന് ശതമാനം ഉറപ്പാണ്. റോബിനോട് തോന്നിയാലും ബ്ലെസ്ലിയോട് തോന്നില്ലെന്നാണ് സഹോദരി പറയുന്നത്. പക്ഷെ ബ്ലെസ്ലിയെ ഭയങ്കര ഇഷ്ടമാണ് തനിക്കെന്നും അവര്‍ പറയുന്നു.
ദില്‍ഷയ്ക്ക് റോബിനോടോ ബ്ലെസ്ലിയോടോ ഇഷ്ടമുള്ളതായി തോന്നിയിട്ടില്ല. ബ്ലെസ്ലി എനിക്കിഷ്ടമുള്ള ക്യാരക്ടര്‍ ആണ്. ദിലു എനിക്ക് മോളെ പോലെയാണ്. അവളെ കെയര്‍ ചെയ്യുന്ന രണ്ട് വ്യക്തികളായിട്ടാണ് തോന്നിയിട്ടുള്ളതെന്നും അവര്‍ പറയുന്നു.
about bigg boss
