Connect with us

ആശുപത്രിയിലാക്കാന്‍ പോയ ബ്ലെസ്ലി ബിഗ് ബോസിൽ ; ഉമ്മയെ വേറെ വിവാഹം ചെയ്യാന്‍ അനുവദിക്കരുതെന്നും ഉപ്പ പറയുമായിരുന്നു; നിങ്ങൾക്ക് ബ്ലെസ്ലിയെ ഇഷ്ടമാണോ?

TV Shows

ആശുപത്രിയിലാക്കാന്‍ പോയ ബ്ലെസ്ലി ബിഗ് ബോസിൽ ; ഉമ്മയെ വേറെ വിവാഹം ചെയ്യാന്‍ അനുവദിക്കരുതെന്നും ഉപ്പ പറയുമായിരുന്നു; നിങ്ങൾക്ക് ബ്ലെസ്ലിയെ ഇഷ്ടമാണോ?

ആശുപത്രിയിലാക്കാന്‍ പോയ ബ്ലെസ്ലി ബിഗ് ബോസിൽ ; ഉമ്മയെ വേറെ വിവാഹം ചെയ്യാന്‍ അനുവദിക്കരുതെന്നും ഉപ്പ പറയുമായിരുന്നു; നിങ്ങൾക്ക് ബ്ലെസ്ലിയെ ഇഷ്ടമാണോ?

ബ്ലെസ്ലിയുടെ ചിന്തയും രീതികളും ബിഗ് ബോസ് ഹൗസില്‍ വലിയ ചര്‍ച്ചയാവാറുണ്ട്. തന്റെ സ്വഭാവം കണ്ട് വല്യയുമ്മപറഞ്ഞതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ബ്ലെസ്ലി. ധന്യയോടും ലക്ഷ്മി പ്രിയയോടുമാണ് ഇക്കാര്യം പറഞ്ഞത്. തന്റെ രീതി കണ്ടിട്ട് ആശുപത്രിയില്‍ കൊണ്ടു പോകാനാണ് പറഞ്ഞത്. സ്വഭാവം പെട്ടെന്ന് മറുന്നത് കണ്ടാണ് അങ്ങനെ പറഞ്ഞത്. അപ്പോഴാണ് ഇങ്ങോട്ട് വന്നതെന്നും തന്റെ ഭാവി ജീവിതത്തെ കുറിച്ചുള്ള ആശങ്ക പങ്കുവെച്ച് കൊണ്ട് ബ്ലെസ്ലി പറഞ്ഞു.

വാപ്പയുടെ വിയോഗം ജീവിതത്തെ വല്ലാതെ പിടിച്ചുലച്ചെന്നും ബ്ലെസ്ലി വ്യക്തമാക്കി. തന്റെ അടുത്ത സുഹൃത്തും എല്ലാമായിരുന്നു അദ്ദേഹം. വാപ്പ പോയതോടെ തനിക്ക് പെട്ടെന്ന് പ്രായം കൂടിയത് പോലെയായെന്നും ബ്ലെസ്ലി കൂട്ടിച്ചേര്‍ത്തു

ഇതുകേട്ട ധന്യയും ലക്ഷ്മിയും ബ്ലെസ്ലിയെ സാമാധാനിപ്പിക്കുകയായിരുന്നു. വാപ്പ നിന്നെ സ്‌നേഹിച്ചത് പോലെ നീയും അദ്ദേഹത്തെ സനേഹിച്ചു. ഇപ്പോഴും ആ സ്‌നേഹം നിലനില്‍ക്കുന്നുണ്ട്. മറ്റുള്ളവര്‍ പറയുന്നത് കേട്ട് ജീവിക്കണമെന്നില്ല. നിനക്ക് എന്തിലാണോ സന്തോഷം കിട്ടുന്നത് അതുപോലെ ജീവിക്കാന്‍ ധന്യ ഉപദേശിച്ചു.

വാപ്പ തന്നോട് പറഞ്ഞ കാര്യങ്ങളെ കുറിച്ചും ബ്ലെസ്ലി ധന്യയോടും ലക്ഷ്മിയോടും പറഞ്ഞു. താന്‍ ഇല്ലാതായാലും സഹോദരി സുനൈനയെ നോക്കണമെന്നും വീട് അനിയത്തിയ്ക്ക് കൊടുക്കണമെന്നും വാപ്പ നാളുകളില്‍ പറഞ്ഞത്. അതുപോലെ തന്നെ ഉമ്മയെ വേറെ വിവാഹം ചെയ്യാന്‍ അനുവദിക്കരുതെന്നും ഉപ്പ തമാശയ്ക്ക് പറയുമായിരുന്നു.

എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നതെന്ന് ഉപ്പയോട് ചോദിച്ചിരുന്നു. എന്നാല്‍ തനിക്ക് ഇനി ഒന്നും നേടാനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നാല് മക്കളേയും നാലു വയസ്സുവരെ കളിപ്പിച്ചു. ഇനിയെന്തിനാണ് ജീവിക്കുന്നതെന്നാണ് അദ്ദേഹം ചോദിച്ചത്. വാപ്പയെ രക്ഷിക്കാന്‍ കഴിയാഞ്ഞതിന്റെ കുറ്റബോധം തനിക്ക് ഇപ്പോഴും ഉണ്ടെന്നും ബ്ലെസ്ലി കൂട്ടിച്ചേര്‍ത്തു.

ശക്തമായ മത്സരമാണ് ബിഗ് ബോസ് ഹൗസിനുള്ളില്‍ നടക്കുന്നത്. മത്സരം മുറുകുന്നതിനോടൊപ്പം തന്നെ മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള ആത്മബന്ധവും ശക്തമാവുകയാണ്. ലോകത്തിന്റെ വിവിധ കോണില്‍ ജീവിക്കുന്ന വ്യത്യസ്തരായ ഒരു കൂട്ടം ആളുകളാണ് ബിഗ് ബോസ് ഹൗസില്‍ ഒന്നിച്ച് താമസിക്കുന്നത്.

അഭിപ്രായഭിന്നതകള്‍ക്കിടയിലാണ് ഇവർ ജീവിക്കുന്നത്. പലപ്പോഴും ഇത് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. എന്നാല്‍ ദിവസങ്ങള്‍ കഴിയുന്തോറും ഇവർക്കിടയിലെ മഞ്ഞ് ഉരുകുകയും ശീതയുദ്ധം അവസാനിക്കുകയും ചെയ്യും. അവസാനം നിറകണ്ണുകളോടെയാവും യാത്ര പടിയിറങ്ങുക . ഇത് ബിഗ്‌ബോസ് ഷോയില്‍ സംഭവിക്കാറുള്ള സ്ഥിരം കാഴ്ചയാണ്.

ബിഗ് ബോസ് ഹൗസില്‍ വ്യക്തി ബന്ധങ്ങളെക്കാള്‍ ഗെയിമിനാണ് മത്സരാര്‍ത്ഥികള്‍ പ്രധാന്യം നല്‍കുന്നതെങ്കിലും അവസാനം വരെ ഗെയിം സ്പിരിറ്റ് സൂക്ഷിക്കാന്‍ ഇവര്‍ക്ക് കഴിയാറില്ല. മത്സരത്തില്‍ വിട്ടുവീഴ്ച കാണിക്കാത്ത ഇവര്‍ ഗെയിം കഴിയുന്നതോടെ സൗഹൃദം വീണ്ടും ഊട്ടിയുറപ്പിക്കും.

ഹൗസിനുള്ളില്‍ കടുത്ത ശത്രുക്കളായിരുന്ന പലരും നല്ല സുഹൃത്തുക്കളായിട്ടാകും പുറത്ത് പോവുക. തിരിച്ച് സുഹൃത്തുക്കള്‍ ശത്രുക്കളും ആകാറുണ്ട്. ഏതായാലും നിങ്ങൾക്ക് ബ്ലെസ്ലിയെ ഇഷ്ടമാണോ എന്ന് കമന്റ്റ് ചെയ്യാൻ മറക്കല്ലേ.?

about biggboss

More in TV Shows

Trending

Recent

To Top