അഭിനയമെന്നാല്‍ ക്യാമറക്ക് മുന്നില്‍ വന്ന് പെരുമാറുന്നത് മാത്രമല്ല, അതിനു ശേഷവുമുള്ള ചില കണക്കുകള്‍ കൂടിയാണെന്ന് ഞങ്ങളെ വീണ്ടും ഓര്മിപ്പിച്ചതിന് നന്ദി; എത്ര കണ്ടിട്ടും മതിവരുന്നില്ല! മമ്മൂട്ടിയെ കുറിച്ച് കനി കുസൃതി

പുഴു റിലീസ് ചെയ്തതോടെ മമ്മൂട്ടിയുടെ അഭിനയമികവും കഥാപാത്രങ്ങളിലെ വൈവിധ്യവും എങ്ങും ചർച്ചയ്വുകയാണ് വീണ്ടും . വര്‍ഷങ്ങള്‍ നീണ്ട പരിശ്രമം കൊണ്ടാണ് മലയാളത്തിലെ മഹാനടന്മാരില് ഒരാളായി മമ്മൂട്ടി മാറിയത്. പഴശ്ശിരാജയിലെ പഴശ്ശിരാജ, സൂര്യമാനസത്തിലെ പുട്ടുറുമ്മീസ്, ന്യൂദല്‍ഹിയിലെ ജി. കൃഷ്ണമൂര്‍ത്തി, മതിലുകളിലെ ബഷീര്‍ അങ്ങനെ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങളാണ് മമ്മൂട്ടിയിലൂടെ പ്രേക്ഷകനിലേക്കെത്തിയത്.
ഇപ്പോഴത് പുഴുവിലെ കുട്ടനിലെത്തി നില്‍ക്കുകയാണ്. കടുത്ത ജാതീയത ഉള്ളില്‍ പേറിയ, സ്വാര്‍ത്ഥനായ കുട്ടനെ അതിമനോഹരമായാണ് മമ്മൂട്ടി പുഴുവില്‍ ആവിഷ്കരിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലും സിനിമാ മേഖലയിലും സാമൂഹിക സാംസ്കാരിക ഇടങ്ങളിലുമെല്ലാം പുഴു ചര്‍ച്ചയാവുകയാണ്.
ഇപ്പോഴിതാ മമ്മൂട്ടിയുടെ അഭിനയം എത്ര കണ്ടിട്ടും മതിവരുന്നില്ലെന്ന് പറയുകയാണ് നടി കനി കുസൃതി.
അദ്ദേഹത്തിന്റെ അഭിനയം എത്ര കണ്ടിട്ടും മതിവരുന്നില്ല. അദ്ദേഹം ഇനി ഒരു 1000 വര്‍ഷങ്ങള്‍ കൂടി ജീവിക്കട്ടെ. അഭിനയമെന്നാല്‍ ക്യാമറക്ക് മുന്നില്‍ വന്ന് പെരുമാറുന്നത് മാത്രമല്ല, അതിനു ശേഷവുമുള്ള ചില കണക്കുകള്‍ കൂടിയാണെന്ന് ഞങ്ങളെ വീണ്ടും ഓര്മിപ്പിച്ചതിന് നന്ദി,’ എന്നാണ് കനി ഫേസ്ബുക്കില്‍ കുറിച്ചത്.
കഴിഞ്ഞ മെയ് 12നാണ് പുഴു സോണി ലിവില്‍ റിലീസ് ചെയ്തത്. വലിയ പ്രേക്ഷകപ്രശംസയാണ് റിലീസിന് പിന്നാലെ ചിത്രത്തിന് ലഭിച്ചത്. സോണി ലിവില്‍ ട്രെന്‍ഡിംഗ് നമ്പര്‍ വണ്ണില്‍ തുടരുകയാണ് ചിത്രം. റത്തീനയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ പാര്‍വതി തിരുവോത്ത്, അപ്പുണ്ണി ശശി, കോട്ടയം രമേശ്, പ്രശാന്ത് അലക്സാണ്ടര്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
കഴിഞ്ഞ ദിവസമായിരുന്നു ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയത്. നരിവേട്ട എന്ന സിനിമയെ പ്രശംസിച്ച് പോസ്റ്റിട്ടതിന് ഉണ്ണി മർദ്ദിക്കുകയും...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...