Malayalam
‘മമ്മൂക്ക എന്നും എന്റെ വലിയ സ്വപ്‌നമായിരുന്നു, ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് ഞാന്‍ തുടരെ മെസ്സേജ് അയക്കാന്‍ തുടങ്ങി; സിനിമ ചെയ്യാന്‍ എനിക്ക് ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോള്‍ മമ്മൂക്കയുടെ മറുപടി ഇതായിരുന്നു ; റത്തീന പറയുന്നു !
‘മമ്മൂക്ക എന്നും എന്റെ വലിയ സ്വപ്‌നമായിരുന്നു, ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് ഞാന്‍ തുടരെ മെസ്സേജ് അയക്കാന്‍ തുടങ്ങി; സിനിമ ചെയ്യാന്‍ എനിക്ക് ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോള്‍ മമ്മൂക്കയുടെ മറുപടി ഇതായിരുന്നു ; റത്തീന പറയുന്നു !
മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി മലയാളത്തിലെ തന്റെ ആദ്യ സിനിമ സംവിധാനം ചെയ്തിരിക്കുകയാണ് റത്തീന. പുഴു എന്ന സിനിമ പ്രേക്ഷകരിലേക്ക് എത്താന്‍ ദിവസങ്ങള്‍ മാത്രമാണ് ഇനി ശേഷിക്കുന്നത് . ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷമാണ് മമ്മൂട്ടിക്കൊപ്പം ഒരു സിനിമ എന്ന റത്തീനയുടെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുന്നത്.
മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ സാധ്യമായത് എങ്ങനെയാണെന്നതിനെ കുറിച്ച് പറയുകയാണ് റത്തീന. ഒരു ഓൺലൈൻ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് സിനിമയിലേക്കുള്ള തന്റെ കടന്നുവരവിനെ കുറിച്ചും മമ്മൂട്ടിയെ നായകനാക്കി ആദ്യ സിനിമ സംവിധാനം ചെയ്തതിനെ കുറിച്ചുമൊക്കെ റത്തീന സംസാരിക്കുന്നത്.
‘മമ്മൂക്ക എന്നും എന്റെ വലിയ സ്വപ്‌നമായിരുന്നു. സിനിമയില്‍ അസിസ്റ്റന്റായതോടെ എനിക്കു കുറേ സുഹൃത്തുക്കളെ ലഭിച്ചു. അവരില്‍ നിന്ന് ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് ഞാന്‍ തുടരെ മെസ്സേജ് അയക്കാന്‍ തുടങ്ങി. മമ്മൂക്കയുള്ള സെറ്റുകളിലും ഞാന്‍ എപ്പോഴും പോകുമായിരുന്നു. ഒരു ദിവസം മമ്മൂക്ക സെറ്റില്‍ വെച്ച് എന്നെ കയ്യോടെ പിടികൂടി.
സിനിമ ചെയ്യാന്‍ എനിക്ക് ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോള്‍ ‘ആഗ്രഹമുണ്ടെങ്കില്‍ താന്‍ സിനിമ ചെയ്യണം’ എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ മറുപടി ഡയലോഗ്. സത്യത്തില്‍ ആ ഡയലോഗാണ് എന്നെ ആത്മവിശ്വാസത്തിലേക്ക് നയിച്ചത്. അങ്ങനെ ‘ഉണ്ട’ എന്ന സെറ്റില്‍ വെച്ച് അദ്ദേഹത്തോട് കഥ പറയാന്‍ അവസരം കിട്ടി. ഉണ്ടയുടെ തിരക്കഥാകൃത്ത് ഹര്‍ഷദ് ഇക്കയുമായി ചേര്‍ന്ന് ഞാന്‍ തിരക്കഥ എഴുതിത്തുടങ്ങിയെങ്കിലും കൊവിഡ് ലോക്ഡൗണ്‍ വന്നതോടെ ആ സിനിമ നടന്നില്ല. അതിന് ശേഷമാണ് പുഴുവിന്റെ സ്വപ്‌നം വിടരുന്നത്, റത്തീന പറഞ്ഞു.
പുഴു മനസില്‍ ആഗ്രഹിച്ചപോലെ ഒരുക്കാനായതില്‍ ഒരുപാടുപേരോട് നന്ദി പറയാനുണ്ട്. ജോര്‍ജേട്ടന്‍ എന്ന നിര്‍മാതാവ് തന്ന വലിയ പിന്തുണയാണ് ഈ സിനിമ ഞാന്‍ ആഗ്രഹിച്ചപോലെ ഒരുക്കുന്നതില്‍ വലിയ പങ്ക് വഹിച്ചത്.പിന്നെ മമ്മൂക്ക എന്ന അതുല്യ നടനൊപ്പം പാര്‍വതി എന്ന മികച്ച നടിയും കൂടി ആയതോടെ പുഴു ഒരു വലിയ അനുഭവമായാണ് എനിക്ക് ഒരുക്കാന്‍ സാധിച്ചത്. പാര്‍വതി എന്റെ സുഹൃത്തായിരുന്നെങ്കിലും അവളെ ഇതില്‍ അഭിനയിപ്പിക്കാന്‍ വിളിച്ചത് ജോര്‍ജേട്ടനിലൂടെയായിരുന്നു, റത്തീന പറയുന്നു.
മെയ് 13 ന് സോണി ലിവിലൂടെയാണ് പുഴു പ്രേക്ഷകരില്‍ എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പ്രേക്ഷകര്‍ ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്.
about mamootty
