Connect with us

അമ്പാടിയുടെ ഇടി കിട്ടിയ ജിതേന്ദ്രന് അന്ന് സംഭവിച്ചത്; ജിതേന്ദ്രന് ഇനി രണ്ടു ദിവസം കൂടി; ആയുസെടുക്കാൻ ജിതന്ദ്രൻ വരുമ്പോൾ അമ്പാടിയ്ക്ക് പുനർജന്മം ; അമ്മയറിയാതെ തീപ്പൊരി എപ്പിസോഡുകളിലേക്ക്!

serial

ഇന്നത്തെ എപ്പിസോഡ് ഒരു അൻപത് മാർക്ക് കൊടുക്കാം… പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന ചവർണ്ണ ട്രാക്ക് ഒഴുവാക്കിയാൽ ഇന്നത്തെ എപ്പിസോഡ് സൂപർ ആയിട്ടുണ്ട്. പക്ഷെ വിനീതും അപർണ്ണയും വെറും ബാഡ് അവസ്ഥയിലേക്ക് പോയിക്കൊണ്ടിരിക്കുന്നത്. പ്രേക്ഷകർ പലരും പറയുന്നത് , ജിതേന്ദ്രൻ കതിർ കോംബോ പോലും വെറുപ്പിക്കൽ അല്ല. കഥ ആണെങ്കിലും അതുപോലെ കഥാപാത്രങ്ങൾ ആണെങ്കിലും.. പക്ഷെ വിനീത് അപർണ്ണ ട്രാക്ക് ഭയങ്കര ബോർ ആണ്…

ഇന്നത്തെ എപ്പിസോഡിൽ അപർണ്ണയെ രസിക കുറെ കുറ്റപ്പെടുത്തുന്നുണ്ട്. അതെല്ലാം വിനീതിന്റെ മുന്നിൽ വച്ചിട്ടാണ്. വെറും മോശമായ രീതിയിൽ അപർണ്ണയെ ചിത്രീകരിച്ചിട്ടും അതെല്ലാം കേട്ട് നിൽക്കുന്ന ഒരു വൃത്തികെട്ട കഥാപാത്രമായിട്ടാണ് വിനീതിനെ തോന്നിയത്. അതുപോലെ അപർണ്ണയും വളരെ മോശം സംസാരമാണ്…

അതൊക്കെ നമുക്ക് വിടാം.. ഇന്നത്തെ എപ്പിസോഡിൽ കാളീയനാണ് കൂടുതൽ സൂപർ ആയത്. അതിൽ ജിതേന്ദ്രൻ ശരിയ്ക്കും ഇന്ന് വിയർക്കുന്നുണ്ട്, അതുപോലെ ജിതേന്ദ്രൻ എങ്ങനെ വൈദ്യശാലയിൽ എത്തി എന്നുള്ളതും നമുക്ക് ഇന്ന് കാണാം.. അമ്പാടിയുടെ കയ്യിൽ നിന്നും അടികിട്ടി ചോരവാർന്നൊലിക്കുന്ന ആ പഴയ ജിതേന്ദ്രൻ … അവൻ എങ്ങനെ രക്ഷപെട്ടു എന്നത് വ്യക്തമായി ഇന്നത്തെ എപ്പിസോഡിൽ കാണാം…

എന്നാൽ ഇനി ജിതേന്ദ്രന്റെ മുന്നിൽ വെറും രണ്ടു ദിവസം മാത്രമേ ഉള്ളു. അതിനു മുന്നേ ജിതേന്ദ്രൻ അമ്പാടിയെ കൊല്ലണം . അത് ഇനിയെങ്കിലും ഒന്ന് കാണിക്കും എന്ന് കരുതി കാത്തിരുന്നപ്പോൾ ആ സീൻ മാറ്റിവെക്കാൻ വേണ്ടി ഉടനെ ഇന്ന് വിപർണ്ണ പുരാണം എടുത്തിട്ടു .

ഇനി അമ്പാടിയെ എന്നാണാവോ എഴുന്നേറ്റു കാണാൻ സാധിക്കുക… അതുപോലെ ഇന്നലത്തെ എപ്പിസോഡിൽ അമ്പാടി കാൽ ചലിപ്പിച്ചത് കണ്ടിട്ട് അലീനയുടെ ആ സന്തോഷം അത് കാണാൻ തന്നെ സൂപർ ആയിരുന്നു. പിന്നെ അലീന അമ്പാടിയെ തനിച്ചാക്കി പോയതേയില്ല.. അങ്ങനെ ശങ്കര മാമ നില്ക്കാൻ വന്നപ്പോൾമാമയെ പറഞ്ഞു വിട്ടു. ഇനി ഏതായാലും അലീനയും അമ്പാടിയും ഒന്നിച്ചുള്ള സീനുകൾ ഒരുപാട് ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

about ammayariyathe

More in serial

Trending

Recent

To Top