Malayalam
പ്രിയതമയുടെ കൈപിടിച്ച് ദിലീപ്, സ്റ്റേജിൽ കയറി മൈക്കെടുത്ത് സംസാരിച്ച് കാവ്യ! ഒടുവിൽ ട്വിസ്റ്റ്
പ്രിയതമയുടെ കൈപിടിച്ച് ദിലീപ്, സ്റ്റേജിൽ കയറി മൈക്കെടുത്ത് സംസാരിച്ച് കാവ്യ! ഒടുവിൽ ട്വിസ്റ്റ്
ദിലീപ്-കാവ്യ ദമ്പതികളുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സുഹൃത്തിന്റെ മകളുടെ വിവാഹത്തിനെത്തിയതാണ് താരദമ്പതികൾ ഫാന്‍സ് പേജുകളിലൂടെയും ഗ്രൂപ്പുകളിലൂടെയുമൊക്കെയായി ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. കറുപ്പണിഞ്ഞായിരുന്നു ഇരുവരും വിവാഹത്തില്‍ പങ്കെടുത്ത്. മൈക്കെടുത്ത് അതീവ സന്തോഷത്തോടെ വേദിയില്‍ സംസാരിക്കുന്ന കാവ്യ മാധവന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്
കഴിഞ്ഞ ദിവസം തന്നെ സുഹൃത്തിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി കാവ്യ മാധവനെ ഒരുക്കിയതിനെക്കുറിച്ച് പറഞ്ഞ് അടുത്തിടെ സെലിബ്രിറ്റി മേക്കപ്പ് ആര്‍ടിസ്റ്റായ ഉണ്ണി എത്തിയിരുന്നു.
കാവ്യ മാധവനൊപ്പമുള്ള ചിത്രവും പവെച്ചായിരുന്നു ഉണ്ണി എത്തിയത് . ചുരിദാറിൽ അതീവ സുന്ദരിയായി ചിരിച്ച് നിൽക്കുകയായിരുന്നു കാവ്യാ . ഈ ഫോട്ടോയിൽ നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ലെന്നായിരുന്നു ഉണ്ണി കുറിച്ചത്. കാവ്യ മാധവനെ ഒരുക്കുന്നതിന്റെ ചിത്രവും ഉണ്ണി പോസ്റ്റ് ചെയ്തിട്ടുണ്ട്. മുടിയിലും ഇത്തവണ പരീക്ഷണം നടത്തിയിരുന്നു
വിവാഹത്തിനായി കാവ്യ മാധവനെ ഒരുക്കിയതും ഉണ്ണിയായിരുന്നു. മുഹൂർത്തത്തിന് മണിക്കൂറുകൾ ബാക്കിനിൽക്കവെയായിരുന്നു ദിലീപ് ആ രഹസ്യം പരസ്യമാക്കിയത്. സിനിമാലോകത്തെ ചിലരൊക്കെ ഇതേക്കുറിച്ച് നേരത്തെ അറിഞ്ഞിരുന്നു. നവവധുവായി കാവ്യയെ ഒരുക്കിയതോടെയായിരുന്നു ഉണ്ണിയെയും ആളുകൾ ശ്രദ്ധിച്ച് തുടങ്ങിയത്. സിംപിൾ മേക്കപ്പിലൂടെയായിരുന്നു കാവ്യ തിളങ്ങിയത്. സെറ്റ് സാരിയിലായിരുന്നു കാവ്യ വിവാഹത്തിനെത്തിയത്. പിന്നീടങ്ങോട്ടുള്ള ചടങ്ങുകളിലും കാവ്യയ്‌ക്കൊപ്പം ഉണ്ണിയുണ്ടായിരുന്നു.
കൊറോണ കാലത്ത് ദിലീപിനെയും കാവ്യനെയും പുറംലോകത്തേക്ക് കാണാത്തതില്‍ ആരാധകരും നിരാശയിലായിരുന്നു. താരകുടുംബത്തെ കുറിച്ച് കാര്യമായ വിവരങ്ങളൊന്നും പുറത്ത് വന്നിരുന്നില്ല. ഏറെ നാളിന് ശേഷം നടനും സംവിധായകനുമായ നാദിര്‍ഷയുടെ മകളുടെ വിവാഹനിശ്ചയ ചടങ്ങുകളില്‍ ദിലീപ് കുടുംബസമേതം പങ്കെടുക്കാന്‍ എത്തിയിരുന്നു. ദിലീപിന്റെ സുഹൃത്തിന്റെ മകള്‍ എന്നതിലുപരി മകള്‍ മീനാക്ഷിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് നാദിര്‍ഷയുടെ മകള്‍ ആയിഷ.ഇരുകുടുംബങ്ങളും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് മുന്‍പ് പലപ്പോഴും വാര്‍ത്ത വന്നിട്ടുണ്ട്. ചടങ്ങിനിടെ കാവ്യ മാധവന്റെ ഫോട്ടോ ഫോണില്‍ പകര്‍ത്തുന്ന ദിലീപിന്റെ ചിത്രങ്ങളും വൈറലായിരുന്നു. മുൻപും ഇരുവരും പങ്കെടുത്ത ചടങ്ങുകളിലെ വീഡിയോയും, ചിത്രങ്ങളും വൈറൽ ആയിട്ടുണ്ട്. വിവാഹത്തോടെ അഭിനയത്തിൽ സജീവം അല്ലാത്ത കാവ്യയെ ഇത്തരം ചടങ്ങുകളിലൂടെയാണ് ആരാധകർ ഇപ്പോൾ കാണുന്നത്
