Connect with us

ഒന്നിലേറെ തവണ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്ന് പറയുന്നത് സത്യസന്ധമായി തോന്നുന്നില്ല, ഒരാളുടെ സ്വഭാവം മോശമാണെന്ന് ഒരു തവണ കൊണ്ട് മനസ്സിലായാല്‍ വീണ്ടും എന്തിനാണ് അയാളുടെ അടുത്തേക്ക് പോയത്; വിജയ് ബാബു വിഷയത്തിൽ മല്ലിക സുകുമാരൻ

Actress

വിജയ് ബാബുവിനെതിരേ ഉയര്‍ന്ന ബലാത്സംഗ പരാതിയില്‍ പ്രതികരണവുമായി മല്ലിക സുകുമാരന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മല്ലികയുടെ പ്രതികരണം.

ഒന്നിലേറെ തവണ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്ന് പറയുന്നത് സത്യസന്ധമായി തോന്നുന്നില്ല. ഒരാളുടെ സ്വഭാവം മോശമാണെന്ന് ഒരു തവണ കൊണ്ട് മനസ്സിലായാല്‍ വീണ്ടും എന്തിനാണ് അയാളുടെ അടുത്തേക്ക് പോകുന്നതെന്നും മല്ലിക ചോദിച്ചു.പത്തൊന്‍പത് തവണ പീഡിപ്പിച്ചുവെന്നാണ് ആ പെണ്‍കുട്ടി പറയുന്നത്. അയാള്‍ മോശമാണെങ്കില്‍ എന്തിന് ആ കുട്ടി വീണ്ടും അയാളുടെ അടുത്തേക്ക് പോയത്. ഒരു തവണ ദുരനുഭവം ഉണ്ടായാല്‍ അത് മറ്റാരെയെങ്കിലും അറിയിക്കേണ്ടതല്ലേ. അതൊന്നും ചെയ്യാതെ ഒരു സുപ്രഭാതത്തില്‍ പത്തൊന്‍പത് തവണ പീഡിപ്പിച്ചുവെന്ന് പറയുന്നത് സത്യസന്ധമാണെന്ന് തോന്നുന്നില്ല. തക്കതായ കാരണം ഉണ്ടെങ്കില്‍ മാത്രമേ ആരോപണം ഉന്നയിക്കാവൂ എന്നും മല്ലിക സുകുമാരന്‍ പറഞ്ഞു.

നടിയെ ആക്രമിച്ച സംഭവത്തില്‍ താന്‍ പൂര്‍ണമായും അതിജീവിതയ്ക്ക് ഒപ്പമാണെന്നും മല്ലിക പറഞ്ഞു. ജോലി ചെയ്യാന്‍ പോയ കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. മല്ലിക വ്യക്തമാക്കി.

കഴിഞ്ഞ മാസമാണ് വിജയ് ബാബു പീഡിപ്പിച്ചെന്ന് കാണിച്ച് കോഴിക്കോട് സ്വദേശിയായ യുവനടി പരാതി നല്‍കിയത്. തൊട്ടുപിന്നാലെ വിജയ് ബാബു യുഎഇയിലേക്ക് കടന്നു. ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും ഈ മാസം 19ന് ശേഷമേ നാട്ടിലെത്തൂ എന്നാണ് വിജയ് ബാബു പോലീസിനെ അറിയിച്ചത്. അതിനിടെ വിജയ് ബാബു മുന്‍കൂര്‍ ജാമ്യം തേടിയിട്ടുണ്ട്. ഇയാളെ യുഎഇയില്‍ നിന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമം പോലീസ് തുടരുകയാണ്.

Continue Reading
You may also like...

More in Actress

Trending

Recent

To Top