റോബിനൊപ്പം താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്..അവിടെ വെച്ചാണ് റോബിനെ പരിചയപ്പെട്ടത്; ഡോക്ടർ മച്ചാനെ കുറിച്ച് ഡയാന ഹമീദ്
ഇത്തവണത്തെ ബിഗ് ബോസ് സീസണ്‍ 4ലെ ശക്തനായ മത്സരാര്‍ത്ഥികളിലൊരാളാണ് ഡോക്ടര്‍ റോബിൻ. സോഷ്യല്‍ മീഡിയയിൽ ഡോക്ടര്‍ മച്ചാന് എന്നാണ് റോബിനെ അറിയപ്പെടുന്നത്.
ശക്തനായ മത്സരാർത്ഥി ആണെങ്കിലും മോശം വാക്കുകള്‍ ഉപയോഗിക്കുകയും ടാസ്‌ക്ക് അലങ്കോലമാക്കുകയും ചെയ്യുന്ന സ്വഭാവം ഇനിയും തുടര്‍ന്നാല്‍ റോബിനെ പുറത്തേക്ക് വിളിക്കുമെന്ന് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസവും ശാസിച്ചിരുന്നു.
ഇപ്പോഴിതാ റോബിൻ കുറിച്ച് ഡയാന ഹമീദ് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നത്.
റോബിനൊപ്പം താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നായിരുന്നു ഡയാന ഹമീദ് പറഞ്ഞത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു ഡയാന റോബിനെക്കുറിച്ച് സംസാരിച്ചത്. റോബിന്‍ ബിഗ് ബോസിലെത്തിയതിന് ശേഷമാണ് ആ വീഡിയോ വൈറലായത്. ഒരു ആഡില്‍ വര്‍ക്ക് ചെയ്തു എന്ന പരിചയമേയുള്ളൂ. ഗാംബ്ലറില്‍ വര്‍ക്ക് ചെയ്യുന്ന സമയത്തായിരുന്നു അത് ചെയ്തത്. ക്യാമറമാനായിരുന്നു എന്നോട് അതേക്കുറിച്ച് പറഞ്ഞത്. അദ്ദേഹത്തെ നേരത്തെ അറിയാമായിരുന്നു. റോബിനെന്നൊരു പയ്യനുണ്ട്. വീഡിയോ ഒക്കെ ചെയ്യുന്നയാളാണ്, ജസ്റ്റ് ഒരുമണിക്കൂര്‍ ഷൂട്ടേയുണ്ടാവുള്ളൂ. എന്തായാലും വന്ന് ചെയ്യൂയെന്ന് പറഞ്ഞതോടെയാണ് അത് ചെയ്തത്. അവിടെ വെച്ചാണ് റോബിനെ പരിചയപ്പെട്ടത്. ഫ്രണ്ട്ഷിപ്പൊന്നുമില്ല, ജസ്റ്റ് അറിയാമെന്നുമായിരുന്നു ഡയാന റോബിനെക്കുറിച്ച് പറഞ്ഞത്.
ഡയാനയും റോബിനും ഒന്നിച്ചുള്ള ഒരുരാജമല്ലി എന്ന ഗാനത്തിന്റെ കവര്‍സോംഗ് അടുത്തിടെയായിരുന്നു വൈറലായി മാറിയത്. റോബിന്‍ ബിഗ് ബോസിലേക്ക് പോയതിന് ശേഷമായാണ് അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലെ പല വീഡിയോകളും വീണ്ടും ചര്‍ച്ചയായി മാറിയത്.
