Connect with us

അവർ നല്ല ജോഡിയാണ്, റോബിനേയും ഇഷ്ടമാണ്.. അവൾ വിവാഹം ചെയ്യാൻ ആ​ഗ്രഹമുണ്ടെന്ന് പറഞ്ഞാൽ നടത്തികൊടുക്കും; ദിൽഷയുടെ സഹോദരി ഭർത്താവിന്റെ ആദ്യ പ്രതികരണം

TV Shows

അവർ നല്ല ജോഡിയാണ്, റോബിനേയും ഇഷ്ടമാണ്.. അവൾ വിവാഹം ചെയ്യാൻ ആ​ഗ്രഹമുണ്ടെന്ന് പറഞ്ഞാൽ നടത്തികൊടുക്കും; ദിൽഷയുടെ സഹോദരി ഭർത്താവിന്റെ ആദ്യ പ്രതികരണം

അവർ നല്ല ജോഡിയാണ്, റോബിനേയും ഇഷ്ടമാണ്.. അവൾ വിവാഹം ചെയ്യാൻ ആ​ഗ്രഹമുണ്ടെന്ന് പറഞ്ഞാൽ നടത്തികൊടുക്കും; ദിൽഷയുടെ സഹോദരി ഭർത്താവിന്റെ ആദ്യ പ്രതികരണം

ബി​ഗ് ബോസ് മലയാളം സീസൺ 4 ​ഗംഭീരമായി മുന്നോട്ട് പോവുകയാണ്. പുതിയ വൈൽഡ് കാർഡുകൾ കൂടി വീട്ടിലേക്ക് വന്നതോടെ ​ഗംഭീരമായിട്ടാണ് ഷോ മുന്നോട്ട് പോകുന്നത്. റോബിൻ‌ തന്റെ ലവ് സ്ട്രാറ്റർജി നടപ്പിലാക്കുന്നത് ദിൽഷയിലൂടെയാണെന്നും വൈൽഡ് കാർഡായ റിയാസ് മുഖത്ത് നോക്കി പറയുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ വീട്ടിൽ നടക്കുന്ന സംഭവങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ദിൽഷയുടെ സഹോദരി ഭർത്താവ്. റോബിൻ-ദിൽഷ പ്രണയം വിവാഹത്തിലേക്ക് എത്തുമോ എന്ന ചോദ്യത്തിലും സഹോദരൻ പ്രതികരിച്ചു.

‘ദിൽഷ പുറത്തുള്ളുപോലെ തന്നെയാണ് അകത്തും നിൽക്കുന്നത്.അവൾ അഭിനയിക്കുകയാണെന്ന് പറയുന്നതിനോട് യോജിപ്പില്ല. ദിൽഷയ്ക്ക് വീട്ടിൽ ഉണ്ടാകുന്ന സങ്കടങ്ങൾ ഷോയുടെ ഭാ​ഗമാണല്ലോ…. അതിനാൽ‌ ഞങ്ങൾ അതിനെ സീരിയസായി കാണുന്നില്ല.’ ‘വീട്ടിൽ‌ വളരെ സൈലന്റായിട്ടുള്ള വ്യക്തിയാണ് ദിൽഷ. ബി​ഗ് ബോസ് വീട്ടിൽ എത്തിയ ശേഷമാണ് അവൾ ഇത്രത്തോളം ശബ്ദത്തിലും മറ്റും സംസാരിച്ച് കേൾക്കുന്നത്. വളരെ പാവം ക്യാരക്ടറാണ് ദിൽഷയുടേത്.’ ‘എനിക്ക് പതിനഞ്ച് വർഷത്തിന് മുകളിലായി ദിൽഷയെ പരിചയമുണ്ട്. അവൾ ഇന്നേവരെ എന്റെ അറിവിൽ ആരെയും പ്രണയിച്ച് കണ്ടിട്ടില്ല. അങ്ങനൊരു ചിന്ത അവൾക്കുള്ളതായും തോന്നിയിട്ടില്ല. ലവ് ട്രാക്കിനെ കുറിച്ച് കേട്ടപ്പോൾ മുതൽ ഞങ്ങൾ ചിരിക്കുകയായിരുന്നു.’

‘ലവ് ട്രാക്ക് ചർച്ചയായപ്പോൾ‌ അച്ഛനും അമ്മയ്ക്കും ടെൻഷനുണ്ടായിരുന്നു. അവളുടെ സഹോദരിമാരും ഞാനുമൊക്കെ അതിനെ കാര്യമായി കണ്ടിട്ടില്ല. ലവ് ട്രാക്ക് സീരിയസായി അവൾ വിവാഹം ചെയ്യാൻ ആ​ഗ്രഹമുണ്ടെന്ന് പറഞ്ഞാൽ നടത്തികൊടുക്കും.’ ‘അവർ നല്ല ജോഡിയൊക്കെയാണ്. റോബിനേയും ഇഷ്ടമാണ്. റോബിൻ നല്ലൊരു പ്ലയറാണ്. ദിൽഷ ജയിക്കണമെന്നാണ് ആ​ഗ്രഹം. റോബിൻ ​ഗെയിമിനെ കുറിച്ച് പഠിച്ചിട്ടാണ് വന്നതെന്ന് തോന്നിയിട്ടുണ്ട്. ജാസ്മിൻ റിയൽ ​ഗെയിമറാണ്.’ ‘ബ്ലസ്ലിയെ ദിൽഷ ഒരിക്കലും വിവാഹം ചെയ്യില്ല. എല്ലാമൊരു ​ഗെയിമാണല്ലോ. അവളുടേത് പ്രണയ വിവാഹമായിരിക്കുമെന്ന് തോന്നുന്നില്ല.’ ‘അവളുടെ താൽപര്യമായിരുന്നു ബി​ഗ് ബോസിൽ പോവുകയെന്നത്. അവൾക്ക് തീരുമാനമെടുക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും ഞങ്ങൾ നൽകിയിട്ടുണ്ട്’ സഹോദരൻ വിശദീകരിച്ചു.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top