TV Shows
ബിഗ്ബോസിനെ യാതൊരു വിലയുമില്ല ; റോബിനും റിയാസും തമ്മിൽ തെറിവിളി ; ജയിലില്‍ കിടന്നിട്ടും ഒരു മാറ്റവുമില്ല, ബിഗ്ഗ് ബോസിൻറെ നിയമങ്ങൾ തെറ്റിക്കുന്നവർ അവിടെ തുടരണോ എന്ന് പ്രേക്ഷകർ !
ബിഗ്ബോസിനെ യാതൊരു വിലയുമില്ല ; റോബിനും റിയാസും തമ്മിൽ തെറിവിളി ; ജയിലില്‍ കിടന്നിട്ടും ഒരു മാറ്റവുമില്ല, ബിഗ്ഗ് ബോസിൻറെ നിയമങ്ങൾ തെറ്റിക്കുന്നവർ അവിടെ തുടരണോ എന്ന് പ്രേക്ഷകർ !
മികച്ച കാഴ്ചക്കാരെ നേടി ബിഗ് ബോസ് മലയാളം സീസണ് 4 മുന്നോട്ട് പോവുകയാണ്. മാര്‍ച്ച് 27 ന് ആരംഭിച്ച ഷോയില്‍ ഇപ്പോള്‍ 14 മത്സരാര്‍ത്ഥികളാണുള്ളത്. കഴിഞ്ഞ വാരാന്ത്യത്തിലായിരുന്നു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി രണ്ട് മത്സരാര്‍ത്ഥികള്‍ ഹൗസിലെത്തിയത്. വിനയിയും റിയാസുമായിരുന്നു ഏഴാം വാരം എത്തിയത്. ഇവര്‍ എത്തിയതോടെ ഗെയിം ആകെ മാറിയിട്ടുണ്ട്. തണുപ്പന്‍ പ്രകടനത്തിലേയ്ക്ക് പോയ 12 മത്സരാര്‍ത്ഥികളും പഴയ ടീം സ്പരിറ്റിലേയ്ക്ക് മടങ്ങി എത്തിയിട്ടുണ്ട്.
വീക്കിലി ടാസ്ക് നീണ്ടു പോയത് കാരണം, രണ്ട് ദിവസത്തെ കാര്യങ്ങള്‍ ആണ് ഇന്നത്തെ ഒറ്റ എപ്പിസോഡില്‍ ഉള്‍ക്കൊള്ളിച്ചത്. ലക്ഷ്വറി ബജറ്റ്, ജയില്‍ നോമിനേഷന് തുടങ്ങി പ്രധാന കാര്യങ്ങളെല്ലാം അതില്‍ ഉള്‍ക്കൊള്ളിച്ചിരിയ്ക്കുന്നത്. ബിഗ്ഗ് ബോസില്‍ തെറി അനുവദിനീയമല്ല എന്ന് ലക്ഷ്വറി പോയിന്റുകള്‍ നല്കുന്ന അവസരത്തിലും ബിഗ്ഗ് ബോസ് ഓര്‍മിപ്പിച്ചു. തെറി സംഭാഷണങ്ങള്‍ നടത്തിയത് കാരണം മുന്നൂറ് ലക്ഷ്വറി പോയിന്റുകളാണ് ടീമിന് നഷ്ടപ്പെട്ടത്.
തുടര്‍ന്ന് ജയില്‍ നോമിനേഷന് നടന്നു. ക്യാപ്റ്റനായ ജാസ്മിന്, റോബിന്, റിയാസ് എന്നിവരാണ് ജയിലിലേക്ക് പോകാനായി നോമിനേറ്റ് ചെയ്യപ്പെട്ടത്. തെറി സംഭാഷണങ്ങള്‍ നടത്തിയതിന് ആണ് റിയാസിന്റെയും റോബിന്റെയും പേര് വന്നത്. അത് നിയന്ത്രിക്കാന്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ജാസ്മിന് ശ്രമിച്ചില്ല. പിന്നീട് നടന്ന ജയില്‍ ടാസ്കില് ജാസ്മിന് ജയിക്കുകയും റോബിനും റിയാസും ജയിലിലേക്ക് പോകുകയും ചെയ്തു.
അതിനിടയില്‍ മോഹന്‍ലാല്‍ നായകനാകുന്ന 12ത്ത് മാന്‍ എന്ന സിനിമയുടെ പ്രോഷന്റെ ഭാഗമായി രസകരമായ ഒരു ടാസ്കും നടക്കുകയുണ്ടായി. ട്വല്‍ത്ത് മാനിന്റെ കഥാപശ്ചാത്തലത്തില്‍ ഒരു കൊലപാതകം നടക്കുകയായിരുന്നു. കൊലയാളിയെ കണ്ടെത്തുകയും ചെയ്തു. എങ്ങിനെയാണ് അതിലേക്ക് എത്തിയത് എന്ന് മോഹന്‍ലാല്‍ വരുന്ന എപ്പിസോഡില്‍ പറയും എന്നാണ് ബിഗ്ഗ് ബോസ് അറിയിച്ചത്.
ജയിലില്‍ റോബിനും റിയാസും നല്ല രീതിയില്‍ സംസാരിക്കുന്നത് ആണ് രാത്രിയില്‍ കണ്ടത്. എന്നിരുന്നാലും ഇരുവരുടെയും സ്വരം മാറുന്നത് എന്ന് ഏത് നിമിഷവും പ്രേക്ഷകരും പ്രതീക്ഷിക്കുന്നുണ്ട്. അപ്പോഴാണ് ഒരു ടാസ്ക് വന്നത്. രണ്ട് നിറത്തിലുള്ള മുത്തുകള്‍ നല്കി അത് നിര്‍ദ്ദേശിച്ച പ്രകാരം ഒരു നൂലില്‍ കോര്‍ക്കുക എന്നതായിരുന്നു ടാസ്ക്. രാത്രി ഇരുവരും കോര്‍ത്തു. എന്നാല്‍ രാവിലെ കഥ മാറി.
മുത്തുകള്‍ കോര്‍ക്കുന്നത് ശരിയായ രീതിയില്‍ അല്ല, ശരിയായ രീതിയില്‍ കോര്‍ക്കും വരെ രണ്ട് പേരെയും ജയിലില്‍ നിന്നും പുറത്താക്കില്ല എന്ന ബിഗ്ഗ് ബോസിന്റെ നിര്‍ദ്ദേശം വന്നു. ഞാന്‍ കോര്‍ക്കാന്‍ തയ്യാറായിട്ടും റിയാസ് തയ്യാറല്ലായിരുന്നു എന്നാണ് റോബിന് പറഞ്ഞത്. എന്നാല്‍ ഞങ്ങള്‍ രണ്ട് പേര്‍ക്കും മാല കോര്‍ക്കാന്‍ താത്പര്യമില്ലായിരുന്നു, ഒരുമിച്ച് എടുത്ത തീരുമാനമാണ് എന്ന് റിയാസും പറഞ്ഞു.
കഴിഞ്ഞത് കഴിഞ്ഞു, രണ്ട് പേരും ഒന്നിച്ച് ഇനി മാല കോര്‍ത്താല്‍ പുറത്തിറങ്ങാനാകും എന്ന് മറ്റ് മത്സരാര്‍ത്ഥികള്‍ പറയുമ്പോഴും റിയാസും റോബിനും അനുസരിക്കാന്‍ തയ്യാറായില്ല. പല രീതിയിലും പുറത്തുള്ളവര്‍ അഭ്യര്ത്ഥിയ്ക്കുമ്പോള് അവര്‍ ഇരുവരും പതിവ് അശ്ലീല ഭാഷകള്‍ ഉപയോഗിച്ച് വഴക്ക് തുടരുകയായിരുന്നു.
അവസാനം പുതുതായി ഒരു നൂലില്‍ കോര്‍ക്കാം എന്ന് റോബിന് സമ്മതിച്ചു. എന്നാല്‍ റോബിന് നേരത്തെ കോര്‍ത്ത് വച്ച മാലയില്‍ നിന്ന് മുത്തുകള്‍ നീക്കി വീണ്ടും കോര്‍ക്കണം എന്നായിരുന്നു റിയാസിന്റെ ആവശ്യം. അത് സാധ്യമല്ല എന്ന് റോബിനും പറഞ്ഞു. വീണ്ടും വാഗ്വാദം നടന്നപ്പോള്‍ റോബിന് കോര്‍ത്തുവച്ച മാല എല്ലാം പൊട്ടിച്ച് എറിയുകയായിരുന്നു.
അവസാനം ക്ഷമ കെട്ട മറ്റ് മത്സരാര്‍ത്ഥികള്‍ എല്ലാം ലിവിങ് ഏരിയയിലേക്ക് പോയി. ഇനി നിങ്ങള്‍ എന്തെങ്കിലും ചെയ്തോളൂ, ബിഗ്ഗ് ബോസിന്റെ മുന്നറിയിപ്പ് ക്യാപ്റ്റന്‍ എന്ന നിലയില്‍ ഞാന്‍ അറിയിച്ചു എന്ന് ജാസ്മിന് പറഞ്ഞു. റോബിന് ചെയ്ത തെറ്റിന് ആണ് ഞാന്‍ ശിക്ഷ അനുഭവിയ്ക്കുന്നത്, അയാള്‍ കാരണം ക്യാപ്റ്റന്‍സിയും എനിക്ക് നഷ്ടപ്പെടും. ഇതിനല്ല ഞാന്‍ വന്നത് എന്ന് എല്ലാം റിയാസ് പറയുന്നു. അപ്പോഴും അശ്ലീല വാക്കുകളാണ് റിയാസ് ഉപയോഗിച്ചത്.ബിഗ്ഗ് ബോസിൻറെ നിയമങ്ങൾ തെറ്റിക്കുന്നവർ അവിടെ തുടരണോ എന്ന് പ്രേക്ഷകർ ചോദിക്കുന്നുണ്ട് .
about bigboss
