Malayalam
‘ബാംഗ്ലൂര്‍ ഡേയ്സിലെ നിത്യമേനോന്റെ നായക്കുട്ടി സിംബ ഓര്‍മയായി
‘ബാംഗ്ലൂര്‍ ഡേയ്സിലെ നിത്യമേനോന്റെ നായക്കുട്ടി സിംബ ഓര്‍മയായി
‘ബാംഗ്ലൂര്‍ ഡേയ്സി’ല്‍ നിത്യമേനോന്റെ പ്രിയപ്പെട്ട നായക്കുട്ടിയായി എത്തിയ സ്ക്രീനിൽ നിറഞ്ഞു നിന്ന സിംബ ഓര്‍മയായി. ബസവനഗുഡി സ്വദേശി വരുണിന്റെ അരുമയായ നായയായിരുന്നു സിംബ. കഴിഞ്ഞദിവസമാണ് നായ ചത്തത്.
ഒരു വയസ്സുള്ളപ്പോഴാണ് ‘ബാംഗ്ളൂര്‍ ഡേയ്സി’ലേക്ക് അണിയറപ്രവര്‍ത്തകര്‍ സിംബയെ തിരഞ്ഞെടുത്തത്. ബെംഗളൂരു ഡേയ്സിന് പിന്നാലെ നാലു കന്നഡ സിനിമയിലും സിംബ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
നാനു മത്തു ഗുണ്ട, ശിവാജി സൂറത്ത്കല്‍, ഗുല്‍ട്ടൂ, വാജിദ് തുടങ്ങിയവയാണ് സിംബ ‘അഭിനയിച്ച’ മറ്റ് സിനിമകള്‍. പരസ്യചിത്രങ്ങളിലും ബെംഗളൂരുവിലെ വിവിധ ക്ലബ്ബുകള്‍ സംഘടിപ്പിച്ച ശ്വാനപ്രദര്‍ശനത്തിനും സജീവമായി സിംബയുണ്ടായിരുന്നു. ഇതിലൂടെ നിരവധി പുരസ്കാരങ്ങളും സിംബയ്ക്ക് ലഭിച്ചിട്ടുണ്ട്.
ബസവനഗുഡി സ്വദേശിയായ സ്വാമിയാണ് സിംബയുടെ പരിശീലകന്. 30 ദിവസം പ്രായമുള്ളപ്പോള്‍ മുതല്‍ നായയ്ക്ക് പരിശീലനം നല്‍കിത്തുടങ്ങിയിരുന്നു.
