TV Shows
ഇലക്ഷന്‍ സമയത്ത് രാഷ്ട്രീയക്കാര്‍ ചെയ്യുന്നത് പോലെ വളരെ ഡിപ്ലോമാറ്റിക് ആയി കളിച്ചാല്‍ നല്ലതാണെന്ന് പറഞ്ഞാണ് വിട്ടത് ; ലക്ഷ്മി പ്രിയയുടെ പെർഫോമൻസിനെ കുറിച്ച് ഭർത്താവ് വെളിപ്പെടുത്തുന്നു!
ഇലക്ഷന്‍ സമയത്ത് രാഷ്ട്രീയക്കാര്‍ ചെയ്യുന്നത് പോലെ വളരെ ഡിപ്ലോമാറ്റിക് ആയി കളിച്ചാല്‍ നല്ലതാണെന്ന് പറഞ്ഞാണ് വിട്ടത് ; ലക്ഷ്മി പ്രിയയുടെ പെർഫോമൻസിനെ കുറിച്ച് ഭർത്താവ് വെളിപ്പെടുത്തുന്നു!
ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ മലയാളികൾക്ക് മുൻപരിചയമുള്ള നടിയാണ് ലക്ഷ്മി പ്രിയ. സിനിമകളിലും സീരിയലിലും മാത്രമല്ല, സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായം രേഖപ്പെടുത്തിയും ലക്ഷ്മി പ്രിയ മലയാളികളുടെ ശ്രദ്ധ നേടിയിട്ടുണ്ട്.
പല മുന്‍വിധികളോടും കൂടിയാണ് ലക്ഷ്മിപ്രിയ ബിഗ് ബോസിലേക്ക് എത്തുന്നത്. തുടക്കത്തില്‍ വീക്ക് ആയി തോന്നിയെങ്കിലും പിന്നീട് ശക്തയായ മത്സരാര്‍ഥിയായി മാറി. വീട്ടിലെ അടുക്കള ഭരണവും വഴിയിലൂടെ പോവുന്ന വയ്യാവേലികള്‍ ഏറ്റെടുക്കുകയും ചെയ്യുന്നതൊഴിച്ചാല്‍ ഗംഭീര പ്രകടനമെന്ന് പറയാം.
എല്ലാ കാര്യങ്ങളിലും കേറി അഭിപ്രായം പറയുന്നതിനൊപ്പം അതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്യുന്നതാണ് ലക്ഷ്മിയുടെ പ്രത്യേകത. ഇത് ചൂണ്ടി കാണിച്ച് മോഹന്‍ലാല്‍ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഭാര്യയുടെ പ്രകടനത്തെ കുറിച്ച് ലക്ഷ്മിപ്രിയുടെ ഭര്‍ത്താവും മകളും പറഞ്ഞ വാക്കുകളാണ് ഞെട്ടിക്കുന്നത്.
വീട്ടില്‍ നിന്ന് പോവുമ്പോള്‍ ലക്ഷ്മിയോട് ഭര്‍ത്താവ് പറഞ്ഞ കാര്യങ്ങള്‍..
“ബിഗ് ബോസ് നമ്മുടെ വീടല്ല. ലോകത്തുള്ള മലയാളികള്‍ എല്ലാം കാണുന്ന ഷോ ആണ്. അവിടെ വരുന്നവരെല്ലാം പല കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. അവര്‍ എല്ലാവരുടെയും ലക്ഷ്യം വിജയിക്കുക എന്നതാണ്. നമ്മള്‍ നമ്മളായി തന്നെ നില്‍ക്കണം. അതുകൊണ്ട് പോയി വഴക്കുണ്ടാക്കരുതെന്ന് ഞാന്‍ പറഞ്ഞിരുന്നു. കപ്പ് വാങ്ങുന്ന സമയത്ത് നമ്മുടെ ക്യാരക്ടര്‍ ഒരിക്കലും നഷ്ടപ്പെടാതെ വളരെ സത്യസന്ധമായിരിക്കണം. ഇവളെ പുറത്തിറങ്ങിയാല്‍ ശരിയാക്കണം എന്ന് ആരുടെയും മനസില്‍ തോന്നാന്‍ പാടില്ല.
ലക്ഷ്മിയെ കണ്ടിട്ടുള്ളവര്‍ അവളെ കുറിച്ച് കൂടുതലായി കേള്‍ക്കുന്നത് ഇപ്പോഴാണ്. ഇലക്ഷന്‍ സമയത്ത് രാഷ്ട്രീയക്കാര്‍ ചെയ്യുന്നത് പോലെ വളരെ ഡിപ്ലോമാറ്റിക് ആയി കളിച്ചാല്‍ നല്ലതാണെന്ന് പറഞ്ഞാണ് വിട്ടത്. എന്നാല്‍ സൈലന്റ് ആയി നില്‍ക്കരുത്. സേഫ് ആയി നിന്ന് ജയിക്കുന്നതിനോടും യോജിപ്പില്ല. ഞാന്‍ പറഞ്ഞ് വിട്ടതില്‍ വലിയ കുഴപ്പങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല. എന്ത് പറഞ്ഞാലും അതൊക്കെ കേട്ട് ഇരിക്കാറുണ്ട്. വലിയ വ്യത്യാസം ഒന്നും തോന്നുന്നില്ലെന്നാണ് അഭിമുഖത്തിലൂടെ ലക്ഷ്മിയുടെ ഭര്‍ത്താവ് പറയുന്നു.
ലക്ഷ്മിപ്രിയ വീക്ക് ആണെന്ന് പറയുന്നതിനോട് യോജിപ്പില്ല. വൈല്‍ഡ് കാര്‍ഡിലൂടെ വന്നവര്‍ പറഞ്ഞതൊന്നും കാര്യമാക്കുന്നില്ല. ഓരോരുത്തരും എത്ര വീക്ക് ആണെന്ന് പുറത്ത് ഉള്ളവര്‍ക്കേ അറിയൂ. ഒരാഴ്ചയുടെ കഴിഞ്ഞാല്‍ അവള്‍ വീക്ക് അല്ലെന്ന് അവര്‍ മനസിലാക്കും. കാരണം ലക്ഷ്മി ഈസ് പവര്‍ഫുള്‍ എന്ന് ജയേഷ് പറയുന്നു.
about bigg boss
