Malayalam
തൊണ്ണൂറുകള്‍ക്ക് ശേഷം മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകളില്‍ നിന്നും മാറി നിന്നു ; കാരണം തുറന്ന് പറഞ്ഞ് ഉര്‍വശി
തൊണ്ണൂറുകള്‍ക്ക് ശേഷം മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകളില്‍ നിന്നും മാറി നിന്നു ; കാരണം തുറന്ന് പറഞ്ഞ് ഉര്‍വശി
മലയാള സിനിമയിലെ പ്രമുഖ താരങ്ങളോടൊപ്പം അഭിനയിച്ച നടിയാണ് ഉര്‍വ്വശി. എന്നാല്‍ തൊണ്ണൂറുകള്‍ക്ക് ശേഷം എന്ത് കൊണ്ട് താന്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും നായികയായി സിനിമകള്‍ അഭിനയിച്ചില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
‘തൊണ്ണൂറുകള്‍ക്ക് ശേഷം ഞാന്‍ ഇവരുടെ നായികയായി അങ്ങനെ വന്നില്ല കാരണം ആ സമയം അവര്‍ സൂപ്പര്‍ താര ഇമേജിലേക്ക് മാറിയിരുന്നു. അങ്ങനെയുള്ള അവരുടെ സിനിമകളില്‍ ഹീറോ ആകും ആ സിനിമയെ നിയന്ത്രിക്കുന്നത്, നായികയ്ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടാകില്ല എനിക്ക് ആണെങ്കില്‍ ഫീമെയില്‍ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്കി കൊണ്ടുള്ള ഒത്തിരി സിനിമകള്‍ വരാനും തുടങ്ങി അത് കൊണ്ട് തന്നെ മമ്മൂട്ടിയും മോഹന്‍ലാലിന്റെയും സിനിമകളിലേക്ക് മനപൂര്‍വ്വം വരാതിരുന്നതാണ്. മമ്മുക്കയും ലാലേട്ടനും വന്നത് മുതലാണ് സിനിമയില്‍ വലിയ ഒരു മാറ്റം സംഭവിക്കുന്നത്. അതിനു മുന്‍പുള്ള കളര്‍ ചിത്രങ്ങളിലൊക്കെ സെക്സ് പ്രധാന വിഷയമായി കാണിച്ചിരുന്നു പ്രത്യേകിച്ച് മമ്മൂക്ക നായകനായ സിനിമ വന്നത് മുതല്‍ അതിനൊക്കെ നല്ല മാറ്റം വന്നു കുടുംബ പ്രേക്ഷകര്‍ക്ക് ഒന്നിച്ചിരുന്നു നന്നായി ആസ്വദിക്കാന്‍ പറ്റുന്ന സിനിമയായിരുന്നു അതൊക്കെ’. ഉര്‍വശി വ്യക്തമാക്കി .
