ആ അതുല്യ നടന്റെ അനുഗ്രഹം ഒപ്പമുള്ളതുകൊണ്ടാണ് ഒരിക്കല്‍ കൂടി തന്നെ ഈ ഭാഗ്യം തേടി വന്നത് ; പേരുദോഷം കേള്‍പ്പിക്കാതെ തനിക്ക് ചെയ്യാന്‍ സാധിച്ചുതും; സിബിഐ 5-നെ കുറിച്ച് സായികുമാര്‍ !
ആ അതുല്യ നടന്റെ അനുഗ്രഹം ഒപ്പമുള്ളതുകൊണ്ടാണ് ഒരിക്കല്‍ കൂടി തന്നെ ഈ ഭാഗ്യം തേടി വന്നത് ; പേരുദോഷം കേള്‍പ്പിക്കാതെ തനിക്ക് ചെയ്യാന്‍ സാധിച്ചുതും; സിബിഐ 5-നെ കുറിച്ച് സായികുമാര്‍ !
ആ അതുല്യ നടന്റെ അനുഗ്രഹം ഒപ്പമുള്ളതുകൊണ്ടാണ് ഒരിക്കല്‍ കൂടി തന്നെ ഈ ഭാഗ്യം തേടി വന്നത് ; പേരുദോഷം കേള്‍പ്പിക്കാതെ തനിക്ക് ചെയ്യാന്‍ സാധിച്ചുതും; സിബിഐ 5-നെ കുറിച്ച് സായികുമാര്‍ !
ഹാസ്യ താരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച് പിന്നീട് വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് സായ്കുമാർ . സിബിഐ അഞ്ചാം ഭാഗത്തില്‍ സത്യദാസായി ഒരിക്കല്‍ കൂടി അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ സായികുമാര്‍. സുകുമാരന്‍ എന്ന അതുല്യ നടന്റെ അനുഗ്രഹം ഒപ്പമുള്ളതുകൊണ്ടാണ് ഒരിക്കല്‍ കൂടി തന്നെ ഈ ഭാഗ്യം തേടിവന്നതെന്നും അദ്ദേഹത്തിന് പേരുദോഷം കേള്‍പ്പിക്കാതെ തനിക്ക് ചെയ്യാന്‍ സാധിച്ചു എന്നാണ് കരുതുന്നതെന്നും സായികുമാര്‍ പറഞ്ഞു.
‘സിബിഐയില്‍ അഭിനയിക്കുമ്പോള്‍ അടുത്ത ഷോട്ട് എന്തുചെയ്യും, എങ്ങനെ ചെയ്യും എന്ന് ആലോചിച്ചു വിമ്മിഷ്ടപ്പെട്ടായിരിക്കും മുഴുവന്‍ സമയവും ഞാനിരിക്കുന്നത്. ഓപ്പോസിറ്റ് നില്‍ക്കുന്നത് മമ്മൂക്കയാണ്, അദ്ദേഹത്തോട് പറയുമ്പോള്‍ മമ്മൂക്ക പറയും, ”അങ്ങേരു വളരെ കൃത്യമായിട്ട് പറയുന്ന ആളാണ്, ശകലം തെറ്റിക്കഴിഞ്ഞാല്‍ മൊത്തം പോക്കാവും.” അതുകേള്‍ക്കുന്നതോടെ പേടി കൂടും.’‘ഈ പേടി ഉള്ളില്‍ ഉള്ളതുകൊണ്ട് സുന്ദരമായ നിമിഷങ്ങളൊന്നും എനിക്ക് ഷൂട്ടിനിടെ കാണാന്‍ സാധിച്ചില്ല. സിനിമ തിയറ്ററില്‍ വന്നതിനുശേഷമാണ് ആ സുന്ദര മുഹൂര്‍ത്തങ്ങള്‍ കാണാന്‍ സാധിച്ചത്. അതിന് അവസരം ഒരുക്കിത്തന്ന മധു ചേട്ടനും എസ്.എന്‍. സ്വാമി സാറിനും മമ്മൂക്കയ്ക്കും കൂടെ പ്രവര്‍ത്തിച്ച എല്ലാവര്ക്കും നന്ദി പറയുന്നു.’
‘ഒപ്പം സുകുമാരന്‍ സാറിന്റെ ആത്മാവിനും നന്ദി. സുകുമാരന്‍ എന്ന അതുല്യ നടെ അനുഗ്രഹം കൊണ്ടുതന്നെയാണ് എനിക്ക് ഈ സീരിസില്‍ അഭിനയിക്കാന്‍ പറ്റിയത്. അദ്ദേഹത്തിന് പേരുദോഷം കേള്‍പ്പിക്കാതെ എനിക്ക് ചെയ്യാന്‍ സാധിച്ചു എന്നാണ് വിശ്വാസം. ആ വിശ്വാസത്തിലാണ് എന്റെ മുന്നോട്ടുള്ള പോക്ക്.’ സിബിഐ അഞ്ചാം ഭാഗത്തിലെ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമായി തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിശാൽ. ഇപ്പോഴിതാ നടന് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടിയേറ്റിരിക്കുകയാണ്. 2016-ൽ ‘മരുതു’ എന്ന ചിത്രത്തിൻറെ നിർമാണത്തിനായി...
ഗായിക അമൃതയുമായുള്ള ബാലയുടെ വിവാഹവും വിവാഹ മോചനവും നടന്ന് വർഷങ്ങളായെങ്കിലും പലപ്പോഴും ഇവർക്കിടയിലുള്ള പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...