serial
ശ്രേയയും വിവേകും പ്രണയത്തിലോ ?; തുമ്പിയ്ക്ക് അടുത്ത വെല്ലുവിളി; ഇനി കഥ ഇങ്ങനെ; തൂവൽസ്പർശം പുത്തൻ കഥയുമായി!
ശ്രേയയും വിവേകും പ്രണയത്തിലോ ?; തുമ്പിയ്ക്ക് അടുത്ത വെല്ലുവിളി; ഇനി കഥ ഇങ്ങനെ; തൂവൽസ്പർശം പുത്തൻ കഥയുമായി!
അപ്പോൾ ഇന്നത്തെ എപ്പിസോഡും അടിമുടി കൊണ്ടുപോയത് അവിനാഷും സഹദേവനും ആണ്. ശരിക്കും ഇവർ വില്ലന്മാർ അല്ലെ.? അല്ല അല്ലെ… ഏതായാലും കുറച്ചുനാളുകൾക്ക് ശേഷം തൂവൽസ്പർശത്തിൽ വീട്ടുകാർ എല്ലാവരും ഒന്നിച്ചിരുന്ന ഒരു ദിവസം ഇന്നായിരുന്നു. എല്ലാ പ്രശ്നങ്ങളും ഒഴിഞ്ഞു , ഇപ്പോൾ എല്ലാവരും സമാധാനപരമായി സംസാരിക്കുകയാണ്.
പക്ഷെ അവിടെ സംസാരിക്കുന്നത് മുഴുവൻ ശ്രേയയുടെയും വിവേകിന്റെയും പ്രണയത്തെ കുറിച്ചാണ്. അതാകും ഇനി കുറച്ചു ദിവസത്തെ കാര്യങ്ങൾ. എന്നാൽ നാളെ വിവേകും ശ്രേയയും തമ്മിലുള്ള സീനുകൾ ഉണ്ട്. ഇനി ശരിക്കും വിവേകും ശ്രേയയും തമ്മിൽ പ്രണയത്തിലാകുമോ ? അതോ നല്ല സുഹൃത്തുക്കളായി മാത്രം ഈ ബന്ധം മുന്നോട്ട് പോകുമോ?
എന്റെ അഭിപ്രായത്തിൽ ഇപ്പോൾ ഒരു നായകൻ ശ്രേയയ്ക്ക് വേണ്ട., വിവേക് നല്ല സുഹൃത്തായി ശ്രേയയ്ക്ക് ഒപ്പം നിൽക്കട്ടെ . അതുപോലെ നാളത്തെ എപ്പിസോഡിൽ തുമ്പിയ്ക്ക് ഒരുത്തി പാര വരുന്നുണ്ട്. അതായത് നമ്മുടെ തുമ്പിയുടെ അച്ഛനും അമ്മയും തുമ്പിയെ കാണാൻ വരുകയാണ്. തുമ്പിയും കൊച്ചുഡോക്ടറും തമ്മിലുള്ള വിവാഹം വല്ലതും അവർ നടത്തിക്കൊടുക്കുമോ?
തുമ്പിയുടെ ആ കഥകളിലേക്ക് ആകാം ഇനി തൂവൽസ്പർശം സഞ്ചരിക്കുക. പിന്നെ തുമ്പിയുടെ കയ്യിൽ നിന്നും അടികിട്ടിയ അവിനാശ് ആണോ ഇവരുടെ ഈ വരവിനു പിന്നിൽ എന്നറിയില്ല . അങ്ങനെ ആണെങ്കിൽ അവിനാശിന് ഇനിയും പണി കൊടുക്കും.
പിന്നെ അവിനാശ് പുതിയ ഒരു ബിസിനസ് തുടങ്ങാനുള്ള പുറപ്പാടിലാണ്. എന്തായാലും തുമ്പിയുടെ സഹായം സ്വീകരിക്കാതെ അവിനാശ് സ്വന്തം ബിസിനസ് എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന് കണ്ടറിയാം. ഇനി ഇന്നത്തെ എപ്പിസോഡിലെ ഹൈലൈറ്റ് അവിനാഷും സഹദേവനും ശ്രേയയ്ക്ക് മുന്നിൽ കുറ്റവാളിയെ പോലെ നിൽക്കുകയാണ് . അതുകഴിഞ്ഞുള്ള സംഭാഷണങ്ങൾ എല്ലാം അടിപൊളി ആയിരുന്നു.
അതുപോലെ അവിനാഷിനെ കുറിച്ച് അവിനാഷിന്റെ അച്ഛനോടും അമ്മയോടും തുമ്പി വിളിച്ചുപറഞ്ഞതും സൂപർ ആയിരുന്നു. അതിനു ശേഷം അവിനാശിന് പവിത്രയും കൊടുത്തു നല്ല പതിനെട്ടിന് പണി. ഏതായാലും ഇനി അവിനാശ് ചപ്പാത്തിമാവും കുഴച്ച് പവിത്രയയുടെ കൂടെ നിന്നോളും. പിന്നെ ഈ കാര്യം സൗദാമിനി അപ്പച്ചിയുടെ മുന്നിൽ വച്ച് പറഞ്ഞപ്പോൾ, അവിനാശ് പറഞ്ഞ ഒരു ഡയലോഗ് ഉണ്ടായിരുന്നല്ലോ..
about thoovalsparsham
