Connect with us

ഋഷി ഇപ്പോൾ കലിപ്പനല്ല ; സൂര്യയും ഋഷിയും സൂരജിന് മുന്നിൽ; ആദിസാർ പൊളിച്ചു; അടുത്ത വെല്ലുവിളി ഏറ്റെടുത്ത് സൂര്യ കൈമൾ ; കൂടെവിടെ പുത്തൻ എപ്പിസോഡ്!

serial

ഋഷി ഇപ്പോൾ കലിപ്പനല്ല ; സൂര്യയും ഋഷിയും സൂരജിന് മുന്നിൽ; ആദിസാർ പൊളിച്ചു; അടുത്ത വെല്ലുവിളി ഏറ്റെടുത്ത് സൂര്യ കൈമൾ ; കൂടെവിടെ പുത്തൻ എപ്പിസോഡ്!

ഋഷി ഇപ്പോൾ കലിപ്പനല്ല ; സൂര്യയും ഋഷിയും സൂരജിന് മുന്നിൽ; ആദിസാർ പൊളിച്ചു; അടുത്ത വെല്ലുവിളി ഏറ്റെടുത്ത് സൂര്യ കൈമൾ ; കൂടെവിടെ പുത്തൻ എപ്പിസോഡ്!

അങ്ങനെ കൂടെവിടെ ആ ഒരു പഴയ കഥയുമായി സാമ്യപ്പെടുത്തി കടന്നുപോകുകയാണ്. അതായത് സൂര്യ കൈമൾ കോളേജിലെ പുതിയ ഒരു ചലഞ്ച് ഏറ്റെടുത്തിരിക്കുന്നു. അന്നത്തെ ആ പരീക്ഷ ഹാളിൽ ഋഷി സാർ കൊടുത്ത ടാസ്ക് .. കോപ്പി അടിച്ചു എന്ന് പറഞ്ഞ് റാണിയമ്മ സൂര്യയെ പുറത്താക്കാൻ നേരം പോര് അവസരം കൊടുക്കാൻ വേണ്ടി ഋഷി കൊടുത്ത ആ ടാസ്ക്. അതാണ് പെട്ടന്ന് എനിക്ക് ഓർമ്മ വന്നത്.

പിന്നെ റാണിയമ്മ ശരിക്കും തോറ്റുകഴിഞ്ഞു . സൂര്യ ഇപ്പോഴുള്ള ചലഞ്ചിൽ വിജയിച്ചും കഴിഞ്ഞു , എനഗ്നെ എന്നല്ലേ.. സൂര്യ ജയിക്കും എന്ന പ്രതീക്ഷ ഉണ്ടായത് കൊണ്ടാണ് ഇന്നലെ റാണിയമ്മ മറ്റു ടീച്ചേർസിനോട് സൂര്യ പ്രെപയർ ചെയ്യാത്ത പോർഷനിൽ നിന്നും ചോദ്യം ചോദിക്കാൻ പറഞ്ഞത്.

ഏതായാലും ആ ടാസ്ക് നമുക്ക് അധികം വൈകാതെ കാണാം..പിന്നെ ഒരു പോർഷൻ അതും വളരെ ടഫ് ആയ പോർഷൻ ആണ് പഠിപ്പിക്കാൻ പറഞ്ഞിരിക്കുന്നത്. അത് ഏറ്റെടുത്ത് സൂര്യ പഠിക്കുകയാണെങ്കിൽ വരുന്ന പരീക്ഷയിലും അത് സൂര്യയ്ക്ക് ഗുണം ചെയ്യും . അപ്പോൾ ജോലിയ്ക്ക് പോകുന്നതിനൊപ്പം ഇങ്ങനെ ഒരു ടാസ്ക് സൂര്യയ്ക്ക് നല്ലതിനാണ്.

പക്ഷെ ഇതിനിടയിൽ മറ്റൊരു ടെൻഷൻ കേസ് അന്വേഷണം ആണ്. സൂര്യയെ അറസ്റ്റ് ചെയ്യുന്നത് എപ്പോഴാണെന്നാണ് മനസിലാകാത്തത്. ആ ക്യാഷ് ട്രാൻസ്ഫർ ചെയ്തതുമായി ബന്ധപ്പെട്ടുള്ള എന്തോ സംഭവം ആകണം അറസ്റ്റിന് പിന്നിൽ. എന്നാൽ അത് ഋഷിയും സൂരജ് സാറും ആദി സാറും ഒക്കെ ആകുമോ? അതെല്ലാം കണ്ടറിയാം..

ഏതായാലും ഇന്നത്തെ എപ്പിസോഡ് ഒരു കൂൾ വൈബ് ആയിരുന്നു.സൂര്യയും ഋഷിയും നിറഞ്ഞു നിന്ന എപ്പിസോഡ്. രണ്ടാളുടെയും രാത്രി നടത്തം കൈ കോർത്തുപിടിച്ചുള്ള ആ നടത്തം കുറേക്കൂടി ആകാമായിരുന്നു . പിന്നെ അവരുടെ അടുത്തേക്ക് വരുന്ന പോലീസ് ജീപ്പ്. അത് നമ്മുടെ സൂരജ് സാർ ആണ്. പക്ഷെ സൂരജ് സാർ അവിടെ പറഞ്ഞ കാര്യങ്ങൾ കേട്ടാൽ ഒരു സങ്കടവും തോന്നും എന്നാൽ ചിരിയും വരും.

about koodevide

More in serial

Trending

Recent

To Top