ഒരു സാഹസിക യാത്ര ആരംഭിക്കാന്‍ പോകുന്നു.. മെയ് മാസത്തില്‍ കുഞ്ഞതിഥി എത്തുന്നു; സന്തോഷ വാർത്തയുമായി ബാലു വര്‍ഗീസ്
അച്ഛനാകാന്‍ പോകുന്നതിന്റെ സന്തോഷം പങ്കുവെച്ച് നടന്‍ ബാലു വര്‍ഗീസ്. ഭാര്യ എലീനയ്ക്കൊപ്പമുള്ള പുതുവര്‍ഷ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചുകൊണ്ടാണ് താരം സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. ഇന്‍സ്റ്റാഗ്രാമില്‍ താരം പങ്കുവച്ച ചിത്രവും കുറിപ്പും ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്.
“എല്ലാവര്‍ക്കും മികച്ചതും സന്തോഷകരവുമായ ഒരു വര്‍ഷമായിരിക്കെട്ട. നന്ദിയും പ്രത്യാശയുമായാണ് ഈ വര്‍ഷം ആരംഭിക്കുന്നത്. ഒരു സാഹസിക യാത്ര ആരംഭിക്കാന്‍ പോവുകയാണ്. ഈ മെയ് മാസത്തില്‍ എത്തുന്ന ഒരാളെ കാണാന്‍ ഞങ്ങള്‍ക്ക് കാത്തിരിക്കാനാവില്ല” – ബാലു കുറിച്ചു.
നിരവധി പേരാണ് ആശംസകൾ അറിയിച്ച് എത്തിയിരിക്കുന്നത്
വിനയ് ഫോര്‍ട്ട്, വിഷ്ണു ഉണ്ണി കൃഷ്ണന്‍, അര്‍ജുന്‍ അശോകന്‍, നേഹ അയ്യര്‍ തുടങ്ങിയവര്‍ ആശംസകളുമായി എത്തി. ദുബായിലായിരുന്നു ഇരുവരുടേയും ന്യൂയര്‍ ആഘോഷം.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു ബാലു വര്‍ഗീസും എലീനയും വിവാഹിതരായത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. അഭിനയ രംഗത്ത് സജീവമായ ഇരുവരും വിജയ് സൂപ്പറും പൗര്‍ണിമയും എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു.
