TV Shows
നമ്മള് രണ്ട് പേരും ഇവിടെ സേഫ് ആണ്. അതിനുള്ളത് ഞാന്‍ ഇട്ടു കഴിഞ്ഞു. നമുക്ക് രണ്ട് പേര്‍ക്കും ഉള്ളതായിരുന്നു അത്. ഇപ്പോള്‍ അത് പറയാന്‍ പറ്റില്ല’; ബിഗ് ബോസ് കേൾക്കാൻ പാടില്ലാത്ത റോബിന്റെ ആ രഹസ്യം ഇങ്ങനെ..!
നമ്മള് രണ്ട് പേരും ഇവിടെ സേഫ് ആണ്. അതിനുള്ളത് ഞാന്‍ ഇട്ടു കഴിഞ്ഞു. നമുക്ക് രണ്ട് പേര്‍ക്കും ഉള്ളതായിരുന്നു അത്. ഇപ്പോള്‍ അത് പറയാന്‍ പറ്റില്ല’; ബിഗ് ബോസ് കേൾക്കാൻ പാടില്ലാത്ത റോബിന്റെ ആ രഹസ്യം ഇങ്ങനെ..!
ബിഗ് ബോസ് വീട്ടിൽ മത്സരങ്ങൾ കടുപ്പത്തിൽ മുന്നോട്ട് പോവുകയാണ്. ഇന്നലെ രാത്രിയിലുള്ള എപ്പിസോഡ് ഒരുപാട് പ്രത്യേകത നിറഞ്ഞതായിരുന്നു. പല മുഖം മൂടികളും അഴിഞ്ഞ് വീഴുന്ന കാഴ്ചയും പ്രേക്ഷകര്‍ കണ്ടു. പലര്‍ക്കും പേടിയും വെപ്രാളവും വന്ന് തുടങ്ങി. പുറത്ത് നിന്ന് രണ്ട് പേര് അകത്തുള്ളവരെ കുറിച്ച് നടത്തിയ ചര്‍ച്ചകള്‍ പഴയ മത്സരാർത്ഥികളെ കൂടുതൽ ആശങ്കാകുലരാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ സോഷ്യൽ മീഡിയയിൽ നടന്ന ചര്‍ച്ചകള്‍ വായിക്കാം…
ബിഗ് ബോസ് വീട്ടിൽ എപ്പോഴും ധൈര്യപൂർവം കളിക്കുകയും ഒരവസരത്തിൽ ബിഗ് ബോസിനെ പോലും വെല്ലുവിളിക്കുന്ന തരത്തിൽ പെരുമാറുകയും ചെയ്ത വ്യക്തിയാണ് ഡോ.റോബിൻ.ഏറ്റവും അധികം ആരാധകരുള്ള ബിഗ് ബോസ് മത്സരാർത്ഥികളിൽ ഒരാൾ.
എന്നാൽ റോബിന്റെ ധൈര്യമെല്ലാം ചോർന്നു പോകുന്ന അവസ്ഥയാണ് ഇന്ന് നമുക്ക് കാണാൻ സാധിച്ചത്. ഇന്ന് വിനയ് മാധവും റിയാസും കണ്ഫഷന് റൂമിലിരുന്ന് ഓരോ മത്സരാർത്ഥികളെക്കുറിച്ചും സംസാരിച്ചത് കേട്ടത് മുതല്‍ റോബിന് ആകെ വിറക്കുകയായിരുന്നു.
റോബിനെ എതിർക്കാൻ പറ്റുന്ന കരുത്തരായ രണ്ട് മത്സരാർത്ഥികളാണ് വരാനിരിക്കുന്നത് എന്ന തിരിച്ചറിവ് ആവണം ഈ ഭയത്തിന് പിന്നിൽ. റോബിന്റെ മുഖത്ത് നല്ല പേടിയുണ്ട് എന്നും അയാളുടെ കണ്ണുകള്‍ ചുവന്നിരിയ്ക്കുന്നുവെന്നും വിനയ് റിയാസിനോട് പറയുന്നുണ്ടായിരുന്നു.
റോബിന്റെ വെപ്രാളം കണ്ട പ്രേക്ഷകര്‍ക്കും അത് തോന്നി. എന്നാൽ പ്രേക്ഷകരെ ആശങ്കയിലാക്കിയത് മറ്റൊരുകാര്യമാണ്. റോബിനും ദിൽഷയും തമ്മിലുള്ള ഒരു സംഭാഷണം.നിലവില്‍ ബിഗ് ബോസ് സീസൺ 4 ലെ പ്രണയ ജോഡികളായി നില്‍ക്കുകയാണ് റോബിനും ദില്‍ഷയും. ആ രീതിയിൽ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റാനും ഇരുവർക്കും സാധിച്ചു എന്നാല്‍ അത് എല്ലാം ഫെയ്ക്ക് ആണെന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു ഇരുവരുടെയും സംഭാഷണം.
ഇന്നലെ മുതല്‍ എന്തോ സ്വകാര്യം പറയാനുണ്ട് എന്ന് റോബിന് ദില്‍ഷയോട് പറഞ്ഞിരുന്നുവത്രെ. അത് എന്താണ് എന്ന് ചോദിച്ചപ്പോള്‍ ഇപ്പോള്‍ പറയാന്‍ പറ്റില്ല, ബിഗ്ഗ് ബോസ് കേള്‍ക്കും എന്നായിരുന്നു റോബിൻ പറഞ്ഞത്.
ചെവിയില്‍ പറയാന്‍ ദിൽഷ ആവശ്യപ്പെട്ടപ്പോൾ, അതൊന്നും പറ്റില്ല. ഇവിടെ നിന്ന് പുറത്തിറങ്ങിയാല്‍ പറയാം എന്ന് റോബിന് ആവർത്തിച്ചു. തുടർന്ന് റോബിൻ പറഞ്ഞ സംഭാഷണമാണ് പ്രേക്ഷകരെ സംശയത്തിലാഴ്ത്തിയത്.
‘നമ്മള് രണ്ട് പേരും ഇവിടെ സേഫ് ആണ്. അതിനുള്ളത് ഞാന്‍ ഇട്ടു കഴിഞ്ഞു. നമുക്ക് രണ്ട് പേര്‍ക്കും ഉള്ളതായിരുന്നു അത്. ഇപ്പോള്‍ അത് പറയാന്‍ പറ്റില്ല’ എന്നാണ് റോബിന് പറഞ്ഞത്.ഈ സംഭാഷണം തുടർന്നുകൊണ്ടിരിക്കുമ്പോഴാണ് ധന്യ അവിടേക്ക് കടന്നുവരുന്നത്. തുടർന്ന് താൻ ഇവിടെ കളിച്ച ഗെയിം എന്താണെന്ന് ആർക്കും അറിയില്ല എന്ന് ഡോക്ടർ പറഞ്ഞു എന്നാൽ തനിക്ക് അത് നന്നായി അറിയാമെന്ന് ധന്യ പറഞ്ഞു. ഇതിനു പിന്നാലെ ദിൽഷയും തനിക്ക് അത് അറിയാമായിരുന്നുവെന്ന് വ്യക്തമാക്കി.
ഇതിനിടെ സീക്രട്ട് റൂമിലിരുന്ന് ഇതെല്ലാം കണ്ടുകൊണ്ടിരുന്ന റിയാസും വിനയും പറയുന്നുണ്ട്, കണ്ടില്ലേ അവന്റെ പ്രണയ നാടകം ഫെയ്ക്ക് ആയിരുന്നു എന്ന്. ഇപ്പോള്‍ പ്രേക്ഷകര്‍ക്കും അത് ബോധ്യമാവും എന്ന്.
എന്തായാലും ഇന്നത്തെ കളി ബിഗ് ബോസ്സാണ് കളിച്ചതെന്നും റിയാസ് പറഞ്ഞു. എന്തായാലും ദിൽഷ-റോബിൻ പ്രണയം ഫെയ്ക്ക് ആണോ എന്നതിനെപ്പറ്റി ചൂടേറിയ ചർച്ചകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ബിഗ് ബോസ് പ്രേക്ഷകർ നടത്തുന്നത്.
about bigg boss
