TV Shows
പുറത്ത് സെറ്റ് ചെയ്തു വച്ചിരിക്കുന്ന പി ആര്‍ ടീമുകള്‍ക്ക് നിര്‍ദേശം നല്‍കി കാണിക്കുന്ന അഹങ്കാരത്തിനുള്ള തിരിച്ചടി; പ്രണയം പിണക്കമായി മാറ്റിയ തന്ത്രം ബിഗ് ബോസ് പൊളിച്ചു; റോബിൻ വിജയിക്കാൻ സാധ്യതയില്ല?!
പുറത്ത് സെറ്റ് ചെയ്തു വച്ചിരിക്കുന്ന പി ആര്‍ ടീമുകള്‍ക്ക് നിര്‍ദേശം നല്‍കി കാണിക്കുന്ന അഹങ്കാരത്തിനുള്ള തിരിച്ചടി; പ്രണയം പിണക്കമായി മാറ്റിയ തന്ത്രം ബിഗ് ബോസ് പൊളിച്ചു; റോബിൻ വിജയിക്കാൻ സാധ്യതയില്ല?!
ബിഗ് ബോസ് മലയാളം സീസൺ ഫോർ ഒരു വിചിത്രമായ സീസൺ ആയിരിക്കുകയാണ് . വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി രണ്ട് പേര്‍ കൂടി ബിഗ് ബോസിലേക്ക് എത്തിയതോടെ കളികള്‍ എന്തൊക്കെയാകും എന്ന് പ്രെഡിക്റ്റ് ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോൾ..
ലവ് ട്രാക്കിന് പകരം പിണക്കം കൊണ്ട് വന്ന് റോബിന്‍ നടത്തിയ ചില നീക്കങ്ങളെ കുറിച്ചാണ് ബിഗ് ബോസ് ആരാധകര്‍ പറയുന്നത്. പൂർണ്ണമായ കുറിപ്പ് വായിക്കാം..
‘ബിഗ് ബോസ് കളി തുടങ്ങിയിട്ടേയുള്ളു. വെല്ലുവിളികളും കളികളും ബിഗ് ബോസിനോട് വേണ്ട. കാരണം ബിഗ് ബോസ് കളിക്കാറില്ല കളിപ്പിച്ചേ ശീലമുള്ളു, ജാഗ്രതൈ.. കുറച്ചു ദിവസം മുന്‍പ് ഞാന്‍ തന്നെ എഴുതിയ കുറിപ്പിലെ വരികളാണ് മുകളില്‍ സൂചിപ്പിച്ചത്’.
തീര്‍ച്ചയായും ഈ വാരാന്ത്യ എപ്പിസോഡില്‍ ബിഗ്ബോസും ലാലേട്ടനും മിന്നുന്ന നീക്കങ്ങള്‍ ആണ് നടത്തിയത്. അതില്‍ പ്രധാനം ആയ ഒന്ന് രണ്ടെണ്ണം ചൂണ്ടിക്കാണിക്കാം.റിയാസ് സലീമിന്റെയും വിനയ് മാധവിന്റെയും വൈല്‍ഡ് കാര്‍ഡ് പ്രവേശനം തന്നെയാണ് അതില്‍ മുഖ്യം. തീര്‍ച്ചയായും ഇരുവരുടെയും രംഗപ്രവേശം ബിഗ് ബോസ് ഹൗസില്‍ പുതു ചലനങ്ങള്‍ ഉണ്ടാക്കുക തന്നെ ചെയ്യും.
അത് പോലെ തന്നെ നോ എവിക്ഷന്‍ വീക്ക് ആക്കിയത് നിര്‍ണായകമായ മറ്റൊരു നീക്കമാണ്. എട്ടും പത്തും മാസം ക്രാഷ് കോഴ്‌സ് ചെയ്തും പി ആര്‍ ടീമുകളെ സെറ്റ് ചെയ്തു വച്ചിട്ട് വന്ന് ഈ ആഴ്ച അവള്‍ പോകും അടുത്ത ആഴ്ച ഇവള്‍ പോകും എന്ന് ഓരോരുത്തരെ നോക്കി വിളിച്ചു പറഞ്ഞു.
അങ്ങനെ പുറത്ത് സെറ്റ് ചെയ്തു വച്ചിരിക്കുന്ന പി ആര്‍ ടീമുകള്‍ക്ക് നിര്‍ദേശം നല്‍കി കാണിക്കുന്ന അഹങ്കാരത്തിനുള്ള തിരിച്ചടിയാണ് നോ എവിക്ഷനിലൂടെ ബിഗ് ബോസ് നല്‍കിയത്.കഴിഞ്ഞ ആഴ്ച്ച ഡെയ്‌സിയും ഈ ആഴ്ച നിമിഷയും പോകുമെന്ന് ഒരാള്‍ വെല്ലുവിളിച്ചിരുന്നു. എന്തായാലും അയാളുടെ കണക്ക് കൂട്ടലുകള്‍ ബിഗ് ബോസ് തെറ്റിച്ചു.
ഇനി മറ്റൊന്ന് എന്താണ് എന്ന് വച്ചാല്‍ നോമിനേഷനില്‍ ഒരുമിച്ച് വരുന്ന ആഴ്ചകളില്‍ പ്രണയ നാടകം പിണക്ക നാടകമായി മാറാറുണ്ട്. പ്രതേകിച്ച് ആ ആഴ്ചയിലെ വോട്ടിംഗ് ലൈന്‍ ഓപ്പണ്‍ ആയി ക്ലോസ് ആകുന്നത് വരെ.
ഇത്തവണയും ഒരുമിച്ചു നോമിനേഷനില്‍ വന്നപ്പോള്‍ തനിക്ക് കിട്ടേണ്ട വോട്ട് സ്പ്‌ളിറ്റ് ആകാതിരിക്കാന്‍ പ്രണയനാടകം പിണക്കനാടകം ആയി മാറി, വോട്ടിംഗ് ലൈന്‍ ക്ലോസ് ആയപ്പോ പഴയ പടി ആവുകയും ചെയ്തു.ഇനിയിപ്പോ ഇതേ നോമിനേഷന്‍ ഒരാഴ്ച കൂടിയ ബിഗ് ബോസ് ഈ പ്രണയ പിണക്ക നാടകത്തിന് മുട്ടന്‍ പണിയാണ് കൊടുത്തത്. ഈ ആഴ്ചയും പ്രണയനാടകം പിണക്കനാടകത്തിലേക്ക് വഴിമാറുമോ, എന്തായാലും പ്രതീക്ഷക്ക് വകയുണ്ട്.
ഇത്തരത്തില്‍ ബിഗ് ബോസിന്റെ നീക്കങ്ങള്‍ എല്ലാം ഗംഭീരമായി… കുറച്ച് ദിവസം മുന്‍പ് ഞാന്‍ കുറിപ്പില്‍ എഴുതിയത് തന്നെ ആവര്‍ത്തിക്കുന്നു,ഇത് ബിഗ് ബോസ് ആണ്. ആരുടെ കളിയും ഇങ്ങോട്ട് വേണ്ട. ചില കളികള്‍ പഠിപ്പിക്കാനും മറ്റ് ചില കളികള്‍ കളിപ്പിക്കാനും ബിഗ് ബോസിനറിയാം. എല്ലാം വരുതിയില്‍ ആക്കി എന്ന് ദിവാസ്വപ്നം കാണുന്നവര്‍ കരുതിയിരുക്കുക.
ബിഗ് ബോസ് കളി തുടങ്ങിയിട്ടേയുള്ളു. വെല്ലുവിളികളും കളികളും ബിഗ് ബോസിനോട് വേണ്ട. കാരണം ബിഗ് ബോസ് കളിക്കാറില്ല കളിപ്പിച്ചേ ശീലമുള്ളു, ജാഗ്രതൈ.. എന്നവസാനിക്കുന്നു കുറിപ്പ്.
about bigg boss
