അമ്മ എന്നും എന്നെ ഏറെ സ്വാധീനിച്ച വ്യക്തിയാണ്, തനിക്ക് പ്രിയപ്പെട്ടവര്‍ക്കായി സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉപേക്ഷിച്ച എല്ലാവര്ക്കും വേണ്ടി മാതൃദിനാശംസകള്‍ നേര്‍ന്ന് ഉണ്ണി മുകുന്ദന്
അമ്മ എന്നും എന്നെ ഏറെ സ്വാധീനിച്ച വ്യക്തിയാണ്, തനിക്ക് പ്രിയപ്പെട്ടവര്‍ക്കായി സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉപേക്ഷിച്ച എല്ലാവര്ക്കും വേണ്ടി മാതൃദിനാശംസകള്‍ നേര്‍ന്ന് ഉണ്ണി മുകുന്ദന്
അമ്മ എന്നും എന്നെ ഏറെ സ്വാധീനിച്ച വ്യക്തിയാണ്, തനിക്ക് പ്രിയപ്പെട്ടവര്‍ക്കായി സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉപേക്ഷിച്ച എല്ലാവര്ക്കും വേണ്ടി മാതൃദിനാശംസകള്‍ നേര്‍ന്ന് ഉണ്ണി മുകുന്ദന്
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഉണ്ണി മുകുന്ദന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ മാതൃദിനത്തില്‍ ഉണ്ണി മുകുന്ദന് പങ്കുവെച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
‘സന്തോഷം നിറഞ്ഞ മാതൃദിനാശംസകള്‍. ഈ ദിനം അമ്മമാര്‍ക്ക് മാത്രമല്ല തനിക്ക് പ്രിയപ്പെട്ടവര്‍ക്കായി സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉപേക്ഷിച്ച എല്ലാവര്ക്കും വേണ്ടിയാണ്. ഗുജറാത്തിലെ അഹമ്മദാബാദില്‍ വെച്ച് ചെറുപ്പകാലത്ത് അമ്മയ്ക്കും സഹോദരിയ്ക്കുമൊപ്പം എടുത്ത ചിത്രം പോസ്റ്റിനൊപ്പം പങ്കുവെയ്ക്കുന്നു.
അമ്മ എന്നും എന്നെ ഏറെ സ്വാധീനിച്ച വ്യക്തിയാണ്. ഉളള കാര്യങ്ങളെ അമ്മ പരമാവധി പ്രയോജനപ്പെടുത്തുന്നത് കണ്ടിട്ടുണ്ട്. അമ്മ സ്വയമേ ഗുജറാത്തിയും ഹിന്ദിയും പഠിക്കുകയും അത് സംസാരിക്കുകയും ചെയ്യും.
തമിഴ്നാട്ടില്‍ വളര്‍ന്നത് കൊണ്ട് തന്നെ അമ്മയ്ക്ക് തമിഴ് വഴങ്ങും. അമ്മ ഒരു സ്കൂള്‍ അദ്ധ്യാപികയായിരുന്നു. ഞങ്ങളെ നോക്കുന്നതിനായി ജോലി ഉപേക്ഷിക്കേണ്ടി വന്നു.
തെക്ക് നിന്നും വടക്കോട്ടു പോയി അവിടെ താമസമുറപ്പിച്ചവര്‍ക്ക് ഇത് പെട്ടെന്ന് മനസ്സിലാകും. എല്ലാ അമ്മമാര്‍ക്കും പ്രത്യേകിച്ച് ഒന്നും മിണ്ടാതെ, ഒരു പരാതിയും പറയാതെ ഒരിക്കലും വിട്ടുകൊടുക്കാതെ പോരാടുന്നവര്‍ക്ക് എന്റെ സ്നേഹവും ബഹുമാനവും അറിയിക്കുന്നു’ എന്നും ഉണ്ണി മുകുന്ദന് കുറിച്ചു.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....