Videos
തെരഞ്ഞെടുപ്പിനെക്കുറിച്ച് വാ തോരാതെ സംസാരിച്ചു, മമ്മൂട്ടിയെ നേരിൽ കണ്ട് വോട്ട് ചോദിച്ച് ഉമ തോമസ്; വീഡിയോ കാണാം
തെരഞ്ഞെടുപ്പിനെക്കുറിച്ച് വാ തോരാതെ സംസാരിച്ചു, മമ്മൂട്ടിയെ നേരിൽ കണ്ട് വോട്ട് ചോദിച്ച് ഉമ തോമസ്; വീഡിയോ കാണാം
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് നടൻ മമ്മൂട്ടിയെ കണ്ട് വോട്ട് തേടിയിരിക്കുന്നു. എറണാകുളം എം പി ഹൈബി ഈഡനൊപ്പമെത്തിയാണ് ഉമ താരത്തോട് വോട്ട് ചോദിച്ചത്.
തൃക്കാക്കര മണ്ഡലത്തിലെ വോട്ടറാണ് മമ്മൂട്ടി. മഹാരാജാസിലെ പഠന കാലം മുതൽ പി.ടി.തോമസുമായും ഏറെ ആത്മബന്ധം സൂക്ഷിച്ചിരുന്ന ആളാണ് മമ്മൂട്ടി. നടൻ രമേഷ് പിഷാരടിയും ഒപ്പമുണ്ടായിരുന്നു.
മൂവരും ഇരുന്ന് തെരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കുന്ന വീഡിയോയും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്. ‘മണ്ഡലത്തിന് പരിചയമുള്ള ആളാണ് നല്ലത്’ എന്ന് മമ്മൂട്ടി പറയുന്നുണ്ട്.
ഓരോ ദിവസം കഴിയുന്തോറും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പ്രചരണം ശക്തമാക്കുകയാണ് മുന്നണികൾ. യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസുംഎൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫുമാണ്. അതേസമയം തിങ്കളാഴ്ച ഉമ തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പ്രചാരണത്തിന്റെ ഭാഗമായി ഇന്നലെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സാമുദായിക വോട്ടുകള്‍ ഉറപ്പ് വരുത്തുക എന്നതാണ് ഇരുമുന്നണികളുടെ പ്രഥമ പരിഗണന
