Connect with us

പല സൂപ്പർ നടന്മാർക്കുമില്ലാത്ത ഈ മനുഷ്യന്റെ മനുഷ്യത്വത്തോട് ഞാൻ നന്ദിയുള്ളവനാണ്; ഞാൻ അത് ചെയ്തില്ലെങ്കിൽ വലിയ നന്ദിക്കേടാവും സുരേഷ് ഗോപിയെ കുറിച്ച് ഹരീഷ് പേരടി!

Actor

പല സൂപ്പർ നടന്മാർക്കുമില്ലാത്ത ഈ മനുഷ്യന്റെ മനുഷ്യത്വത്തോട് ഞാൻ നന്ദിയുള്ളവനാണ്; ഞാൻ അത് ചെയ്തില്ലെങ്കിൽ വലിയ നന്ദിക്കേടാവും സുരേഷ് ഗോപിയെ കുറിച്ച് ഹരീഷ് പേരടി!

പല സൂപ്പർ നടന്മാർക്കുമില്ലാത്ത ഈ മനുഷ്യന്റെ മനുഷ്യത്വത്തോട് ഞാൻ നന്ദിയുള്ളവനാണ്; ഞാൻ അത് ചെയ്തില്ലെങ്കിൽ വലിയ നന്ദിക്കേടാവും സുരേഷ് ഗോപിയെ കുറിച്ച് ഹരീഷ് പേരടി!

പീഡനപരാതിയില്‍ കുറ്റാരോപിതനായ നടനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് അമ്മ സംഘടനയില്‍ തർക്കം രൂക്ഷമാണ് .നടനെതിരെ അമ്മ സംഘടന മൃദു സമീപനമാണ് നടത്തുന്നത് വിമർശനവും ഉയർന്നിരുന്നു . ഇത് ചൂണ്ടിക്കാട്ടി അമ്മ’ സംഘടനയുടെ ആഭ്യന്തര പരാതി പരിഹാര സെൽ അധ്യക്ഷ സ്ഥാനത്തുനിന്നും നടി ശ്വേത മേനോനും ഐസിസി അംഗമായ മാല പാർവതി കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ശ്വേതയുടെ രാജിക്ക് പിന്നാലെ ഐസിസി അംഗം കുക്കു പരമേശ്വരനും രാജിവെച്ചിട്ടുണ്ട്. മലയാള സിനിമയിലെ താരസംഘടനയായ അമ്മയ്ക്ക് എതിരെ തുറന്നടിച്ചിരുന്നു . അമ്മയിൽ നിന്ന് രാജി വെക്കുന്നു എന്ന അറിയിച്ച നടൻ ഹരീഷ് പേരടി രംഗത്ത് എത്തിയിരിന്നു .

എന്നാൽ ഇപ്പോഴിതാ എഎംഎംഎയിൽ നിന്ന് രാജി പ്രഖ്യാപിച്ചപ്പോൾ തന്നെ ആദ്യം വിളിച്ചത് നടൻ സുരേഷ്ഗോപിയാണെന്ന് നടൻ ഹരീഷ് പേരടി. സംഘടനയ്ക്കകത്ത് നിന്ന് പോരാടണമെന്നാണ് രാജി വാർത്ത അറിഞ്ഞ ശേഷം വിളിച്ച സുരേഷേട്ടൻ തന്നോട് പറഞ്ഞത്. എന്നാൽ ഞാനത് സ്നേഹത്തോടെ നിരസിച്ചു. താൻ രാജി ഫേസ്ബുക്കിലൂടെ മാത്രമല്ല പ്രഖ്യാപിച്ചത് പ്രസിഡന്റിന്റേയും ജനറൽ സെക്രട്ടറിയുടേയും പേഴ്സണൽ നമ്പറിലേക്ക് രാജിക്കത്ത് അയച്ചുകൊടുത്തിട്ടുണ്ടെന്നും ഹരീഷ് പേരടി ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ വ്യക്തമാക്കി.പ്രസിഡന്റിനും ജനറൽ സെക്രട്ടറിക്കും രാജിക്കത്ത് നൽകിയ ശേഷം അവർ രണ്ടുപേരും തന്നെ വിളിച്ചിട്ടില്ല. പക്ഷെ രാജി വാർത്തയറിഞ്ഞയുടനെ ആദ്യം വിളിച്ചത് നടൻ സുരേഷ് ഗോപിയാണ്. രാഷ്ട്രീയപരമായി എനിക്ക് അദ്ദേഹത്തോട് വിയോജിപ്പുണ്ട്. പലപ്പോഴും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ വിമർശിച്ചിട്ടുണ്ട്.
” നിങ്ങളെ പോലെയൊരാൾ ഇതിൽ നിന്ന് വിട്ടു പോകരുത്..സംഘടനയുടെ ഉള്ളിൽ നിന്ന് പോരാടണം” എന്നാണ് സുരേഷേട്ടൻ തന്നോട് പറഞ്ഞത്. പക്ഷെ ഇനി അതിനുള്ളിൽ നിൽക്കുന്നതിൽ ഒരു അർത്ഥവുമില്ലെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ വാക്കുകളെ ബഹുമാനത്തോടെയും സ്നേഹപൂർവ്വവും നിരസിക്കുകയാണ് ചെയ്തതെന്നും ഹരീഷ് പേരടി വ്യക്തമാക്കി.
പല സൂപ്പർ നടന്മാർക്കുമില്ലാത്ത ഈ മനുഷ്യന്റെ മനുഷ്യത്വത്തോട് ഞാൻ നന്ദിയുള്ളവനാണ്. ഈ നിമിഷം സുരേഷ് ഗോപിയെ ഓർക്കാതെ പോയാൽ വലിയ നന്ദിക്കേടാവും. എഎംഎംഎയിൽ നിന്ന് ഒഴിവാക്കണം എന്ന് പറഞ്ഞത് രാജി അംഗീകരിക്കണം എന്ന് തന്നെയാണ്. രാജി രാജിതന്നെയാണ്, അതിൽ മാറ്റമൊന്നുമില്ലെന്നും ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.

താര സംഘടനയായ ‘അമ്മ’യില്‍ നിന്നും തന്നെ ഒഴിവാക്കിത്തരണമെന്ന ആവിശ്യപെട്ടിരുന്നു നടന്‍ ഹരീഷ് പേരടി . ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. പ്രാഥമിക അംഗത്വത്തിനായി താന്‍ അടച്ച ഒരു ലക്ഷം രൂപ തിരിച്ച് തരേണ്ടെന്നും ‘അമ്മ’യുടെ പ്രസിഡന്റിനേയും സെക്രട്ടറിയേയും മറ്റ് അംഗങ്ങളേയും അഭിസംബോധന ചെയ്ത് എഴുതിയ തുറന്ന കത്തില്‍ ആവശ്യപ്പെടുന്നു. ആരോഗ്യ ഇന്‍ഷൂറന്‍സ് തുടങ്ങിയ എല്ലാ അവകാശങ്ങളില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നും പോസ്റ്റില്‍ ഹരീഷ് പേരടി ആവശ്യപ്പെട്ടു.

‘A.M.M.A യുടെ പ്രിയപ്പെട്ട പ്രസിഡന്റ്, സെക്രട്ടറി..മറ്റ് അംഗങ്ങളെ…പൊതു സമൂഹത്തിന് ഒരിക്കലും ദഹിക്കാത്ത ക്രിമനലുകളെ സംരക്ഷിക്കുന്ന ഇത്രയും സ്ത്രീ വിരുദ്ധമായ നിലപാടുകൾ തുടരുന്ന A.M.M.A എന്ന സിനിമാ സംഘടനയിലെ എന്റെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണമെന്ന് സ്നേപൂർവം അഭ്യർഥിക്കുന്നു…എന്റെ പ്രാഥമിക അംഗത്വത്തിനായി ഞാൻ അടച്ച ഒരു ലക്ഷം രൂപ എനിക്ക് തിരിച്ചു തരേണ്ട..ആരോഗ്യ ഇൻഷൂറൻസ് തുടങ്ങിയ എല്ലാ അവകാശങ്ങളിൽ നിന്നും എന്നെ ഒഴിവാക്കണം എന്നുകൂടി അഭ്യർത്ഥിക്കുന്നു.’-ഹരീഷ്പേരടിയുടെ വാക്കുകൾ.

നേരത്തെ, ‘അമ്മ’യെ രൂക്ഷമായി വിമര്‍ശിച്ചും ഡബ്ലൂസിസിയെ പുകഴ്ത്തിയും ഹരീഷ് പേരടി രംഗത്തെത്തിയിരുന്നു. സ്ത്രീകള്‍ക്ക് മാത്രം ബോധം ഉണ്ടാകുകയും താര സംഘടനയിലെ കരണവന്മാര്‍ക്ക് മാത്രം വെളിവ് വയ്ക്കാതെയും ഇരിക്കുന്നത് എന്തുകൊണ്ടെന്നായിരുന്ന അദ്ദേഹത്തിന്റെ ചോദ്യം. ചില ആളുകളുടെ നിലപാടുകളാണ് സംഘടനയിലെ കാര്യങ്ങള്‍ നടത്തിക്കൊണ്ടു പോകുന്നത്. അല്ലെങ്കില്‍ മാലയ്ക്കും ശ്വേതയ്ക്കും കുക്കുവിനും ഒന്നും രാജി വയ്ക്കേണ്ടി വരില്ലായിരുന്നു എന്നും അതാണ് അന്വേഷിക്കേണ്ടത് ഹരീഷ് പേരാടി പറഞ്ഞിരുന്നു.

എന്നോ പരമ്പരാഗതമായി സിനിമയുടെ ചില വിശ്വാസങ്ങളില്‍ ഉറച്ചുപോയ ഒരു കൂട്ടത്തിന്റെ കയ്യില്‍ തന്നെയാണ് സംഘടന. ഏതെങ്കിലും ഒരു വ്യക്തിയുടെ കയ്യിലല്ല. ആ കൂട്ടമാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. അതിലുള്ള എല്ലാവരും അങ്ങനെയാണ് എന്നല്ല. ബാബുരാജ് വളരെ കൃത്യമായി അദ്ദേഹത്തിന്റെ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ബാബുരാജിനെ ഇവര്‍ക്കിടയില്‍പെടുത്താന്‍ കഴിയില്ല എന്നും ഹരീഷ് പേരടിയുടെ പറയുന്നു.

about suresh gopi

Continue Reading
You may also like...

More in Actor

Trending

Recent

To Top