Connect with us

ഈ കേസില്‍ വ്യവഹാരപരമായി പങ്കാളിയല്ല ; ഞാന്‍ ബ്രാന്റ് അംബാസഡര്‍ മാത്രം’;കൂട്ടുകാര്‍ വഞ്ചിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ കേസ് കൊടുക്കും; തനിക്കെതിരായ പൊലീസ് കേസില്‍ പ്രതികരണവുമായി ധര്‍മജന്‍ ബോള്‍ഗാട്ടി!

Actor

ഈ കേസില്‍ വ്യവഹാരപരമായി പങ്കാളിയല്ല ; ഞാന്‍ ബ്രാന്റ് അംബാസഡര്‍ മാത്രം’;കൂട്ടുകാര്‍ വഞ്ചിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ കേസ് കൊടുക്കും; തനിക്കെതിരായ പൊലീസ് കേസില്‍ പ്രതികരണവുമായി ധര്‍മജന്‍ ബോള്‍ഗാട്ടി!

ഈ കേസില്‍ വ്യവഹാരപരമായി പങ്കാളിയല്ല ; ഞാന്‍ ബ്രാന്റ് അംബാസഡര്‍ മാത്രം’;കൂട്ടുകാര്‍ വഞ്ചിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ കേസ് കൊടുക്കും; തനിക്കെതിരായ പൊലീസ് കേസില്‍ പ്രതികരണവുമായി ധര്‍മജന്‍ ബോള്‍ഗാട്ടി!

കഴിഞ്ഞ ദിവസമായിരുന്നു നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിക്കെതിരെ വഞ്ചനാക്കുറ്റത്തിനു പൊലീസ് കേസ്. ധര്‍മൂസ് ഫിഷ് ഹബ് എന്ന ബിസിനസ് സ്ഥാപനത്തിന്‍റെ മറവില്‍ 43 ലക്ഷം രൂപയിലേറെ തട്ടിയെടുത്തെന്നു കാണിച്ച് മൂവാറ്റുപുഴ മാനാരി ആസിഫ് പുതുക്കാട്ടില്‍ ആലിയാര്‍ നല്‍കിയ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്

ഇപ്പോഴിതാ തനിക്കെതിരായ പൊലീസ് കേസില്‍ പ്രതികരണവുമായി നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. താന്‍ ആര്‍ക്കും പണം കൊടുക്കാനില്ലെന്നും തനിക്കെതിരെ വ്യാജ പരാതി നല്‍കിയ ആള്‍ക്കെതിരെയും കൂട്ടുകാര്‍ മനപ്പൂര്‍വം ചതിച്ചതാണെങ്കില്‍ അവര്‍ക്കെതിരെയും കേസ് കൊടുക്കുമെന്നും ധര്‍മജന്‍ പറഞ്ഞു. മനോരമ ഓണ്‍ലൈനിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. താന്‍ ആരുടെയെങ്കിലും കൈയില്‍ നിന്ന് പണമോ ചെക്കോ വാങ്ങിയതിന്റെ തെളിവ് ഉണ്ടെങ്കില്‍ പലിശ സഹിതം പണം തിരികെ നല്‍കുമെന്ന് ധര്‍മജന്‍ പറഞ്ഞു.

ഈ കേസില്‍ വ്യവഹാരപരമായി താന്‍ ഒരു പങ്കാളിയില്ല. ഇതുവരെ ഒരാളുടെയും അഞ്ച് പൈസ പോലും ഞാന്‍ വെട്ടിച്ചിട്ടില്ല. എഫ് ഐ ആറില്‍ ഞാന്‍ എങ്ങനെ ഭാഗഭാക്കാകും എന്ന് മനസ്സിലാകുന്നില്ലെന്നും ധര്‍മജന്‍ കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാല്‍ ഉള്‍പ്പടെ എത്രയോ പേര്‍ ബ്രാന്‍ഡിന്റെ പേരില്‍ നടക്കുന്നുണ്ട്. അവയില്‍ ഒരു സ്ഥാപനം ചീത്തയായാല്‍ മോഹന്‍ലാലിനെതിരെ കേസ് കൊടുക്കുകയാണോ ചെയ്യുന്നത് എന്നും അദ്ദേഹം ചോദിച്ചു. തന്റെ കൂട്ടുകാര്‍ പണം വാങ്ങിയിട്ടുണ്ടെങ്കില്‍ ബ്രാന്റ് അംബാസഡറായ തനിക്കെതിരെയല്ലല്ലോ കേസ് കൊടുക്കേണ്ടതെന്നും ധര്‍മജന്‍ ചൂണ്ടിക്കാട്ടി.

ഒരുപാട് പേര്‍ക്ക് തൊഴില്‍ കിട്ടും എന്നുള്ളത് കൊണ്ടാണ് സ്ഥാപനത്തിന് തന്റെ പേരിടാന്‍ സമ്മതിച്ചത്. അതില്‍ നിന്ന് ഒരു വരുമാനവും താന്‍ നേടിയിട്ടില്ല എന്നും ധര്‍മജന്‍ പറയുന്നു. ധര്‍മൂസ് ഫിഷ് ഹബ്ബ് ധര്‍മജന്റേത് അല്ലെന്നാണോ എന്ന ചോദ്യത്തിന് തന്റെ പേരില്‍ ഒരു ഷോപ്പ് പോലുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഫ്രാഞ്ചൈസിയ്ക്ക് വേണ്ടി പണം വാങ്ങിയത് സുഹൃത്തുക്കളാണെന്നും അദ്ദേഹം പറഞ്ഞു. ധര്‍മൂസ് ഫിഷ് ഹബ്ബില്‍ തന്റെ പങ്കാളിത്ത കരാര്‍ വേറെ ആണെന്നും ധര്‍മജന്‍ പറയുന്നു.കൂട്ടുകാര്‍ വഞ്ചിച്ചതാണെങ്കില്‍ അവര്‍ക്കെതിരെയും കേസ് കൊടുക്കുമെന്നും കൂട്ടുകാര്‍ നന്നായിക്കോട്ടെ എന്ന് വെച്ച് ചെയ്തതാണെന്നും ധര്‍മജന്‍ കൂട്ടിച്ചേര്‍ത്തു. കൂട്ടുകാരൊന്നും പലപ്പോഴും വിളിച്ചിട്ടും ഫോണ്‍ എടുക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാപനത്തിലെ ലോഗോയിലൊക്കെ തന്റെ പേരും ഫോട്ടോയുമുണ്ടെന്നും അത് കൂട്ടുകാരുടെ ബുദ്ധിയാണോ ചതിക്കാന്‍ വേണ്ടി ചെയ്തതാണോ എന്ന് അറിയില്ലെന്നും ധര്‍മജന്‍ പറയുന്നു. ഈ പരാതിയുടെ പേരില്‍ തന്നെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടില്ലെന്നും ധര്‍മജന്‍ പറഞ്ഞു

ഇത് അനുസരിച്ച് പലപ്പോഴായി തന്നില്‍ നിന്നും 43 ലക്ഷം രൂപ വാങ്ങി എന്നുമാണ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. പണം വാങ്ങിയ ശേഷം വില്‍പ്പനയ്ക്കായി തനിക്ക് മീന്‍ എത്തിക്കേണ്ടതായിരുന്നു എന്നും പരാതിക്കാരന്‍ പറയുന്നു. 2019 നവംബര്‍ 16 നാണ് കോതമംഗലത്ത് ഫ്രാഞ്ചൈസി തുടങ്ങിയത്. എന്നാല്‍ 2020 മാര്‍ച്ച് മാസത്തോടെ തന്നെ ഇവര്‍ മത്സ്യ വിതരണം നിര്‍ത്തി എന്നും ഇതോടെ തന്റെ പണം പൂര്‍ണമായും നഷ്ടപ്പെട്ടു എന്നുമാണ് പരാതിക്കാരന്‍ പറയുന്നത്. 2018 ലാണ് ധര്‍മജന്റെ നേതൃത്വത്തില്‍ ധര്‍മൂസ് ഫിഷ് ഹബ്ബ് ഉദ്ഘാടനം ചെയ്തത്. നിലവില്‍ കേരളത്തില്‍ 30 ലേറെ ഫ്രാഞ്ചൈസികളാണ് ധര്‍മൂസ് ഫിഷ് ഹബ്ബിനുള്ളത്. കേരളത്തിന് പുറത്തേക്കും ധര്‍മൂസ് ഫിഷ് ഹബ്ബ് വ്യാപിക്കാനും പദ്ധതിയുണ്ടായിരുന്നു.

about dharmajan bolgatty

More in Actor

Trending

Recent

To Top