Actress
അടിച്ച സ്ഥലത്ത് വീണ്ടും വീണ്ടും അടിച്ചു; മൃഗത്തെ പോലെ മര്‍ദ്ദിക്കുന്ന ഒരാളുടെ കൂടെ ജീവിതം തുടരാന്‍ സാധിക്കില്ല; വെളിപ്പെടുത്തലുമായി പൂനം!
അടിച്ച സ്ഥലത്ത് വീണ്ടും വീണ്ടും അടിച്ചു; മൃഗത്തെ പോലെ മര്‍ദ്ദിക്കുന്ന ഒരാളുടെ കൂടെ ജീവിതം തുടരാന്‍ സാധിക്കില്ല; വെളിപ്പെടുത്തലുമായി പൂനം!
എന്നും വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്ന താരമാണ് പൂനം പാണ്ഡെ. ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യൻ ഭാഷകളിലും ന്യൂഡ് മോഡൽ കൂടിയായ പൂനം പാണ്ഡെ അഭിനയിച്ചിട്ടുണ്ട്. രണ്ടുവർഷം മുമ്പാണ് പൂനം ബിസിനസുകാരനായ സാം ബോംബെയെ വിവാഹം കഴിച്ചത്.
സാം ബോംബെയായിരുന്നു വരന്. വിവാഹത്തിന് ശേഷം സാം ബോബെയുമായുണ്ടായ പല പ്രശ്നങ്ങളും വാര്‍ത്തയായിരുന്നു. ഭര്‍ത്താവ് സാം ബോംബെ തന്നെ പീഡിപ്പിച്ചുവെന്നും ആക്രമിച്ചുവെന്നും തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കാണിച്ചാണ് പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ സാം ബോംബെയില്‍ നിന്നും നേരിട്ട ഗാര്‍ഹിക പീഡനത്തെ കുറിച്ച് തുറന്നുപറയുകയാണ് താരം…
മൂന് ഭര്‍ത്താവ് സാം ബോംബെയുടെ ഗാര്‍ഹിക പീഡനത്തിന്റെ ഫലമായി തനിക്ക് ഗന്ധം അറിയാനുള്ള കഴിവ് നഷ്ടമായെന്ന് പൂനം പറയുന്നു. ഗാര്‍ഹിക പീഡന സമയത്ത് സെറിബ്രല്‍ ഹെമിറേജ് ുണ്ടായെന്നും തുടര്‍ന്നാണ് തനിക്ക് ഘ്രാണ ശേഷി നഷ്ടപ്പെട്ടതെന്നും താരം വെളിപ്പെടുത്തുന്നു.
ഭര്‍ത്താവില്‍ നിന്നുമുള്ള ഗാര്‍ഹിക പീഡനം സഹിക്കവയ്യാതെ ആത്മഹത്യ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നും താരം പറയുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. മെയ് 7 ന് ഗ്രാന്‍ഡ് ഫിനാലെ നടക്കുന്ന ലോക്ക് അപ്പ് എന്ന റിയാലിറ്റി ഷോയില്‍ നിന്നും പൂനം പാണ്ഡെ അടുത്തിടെ പുറത്തായിരുന്നു.ക്യാപ്റ്റിവിറ്റി അടിസ്ഥാനമാക്കിയുള്ള റിയാലിറ്റി ഷോയില്‍, ഗാര്‍ഹിക പീഡനത്തെക്കുറിച്ച് പൂനം തുറന്ന് പറഞ്ഞിരുന്നു, ഇത് കാരണം താന്‍ ഒന്നിലധികം തവണ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചുവെന്ന് വെളിപ്പെടുത്തിയിരുന്നു. 2020 സെപ്റ്റംബറില്‍ സാമിനെ വിവാഹം കഴിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് പൂനം സാമിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ് നല്‍കിയത്.ഞാന്‍ എന്റെ നായയെ സ്നേഹിക്കുകയും അവയ്ക്കൊപ്പം ഉറങ്ങുകയും ചെയ്താല്‍, ഞാന്‍ അയാളെക്കാള്‍ കൂടുതല്‍ എന്റെ നായ്ക്കളെ സ്നേഹിക്കുന്നുവെന്ന് പറയും.
അത് ഏത് തരത്തിലുള്ള പ്രസ്താവനയാണ്? എന്റെ നായ്ക്കളെ സ്നേഹിച്ചതിന് ഞാന്‍ എന്തിന് മര്‍ദ്ദനം ഏറ്റുവാങ്ങണം. എന്നെ മര്‍ദ്ദിക്കാനുള്ള കാരണമാണോ അത്?- പൂനം പാണ്ഡെ ചോദിച്ചു.മസ്തിഷ്കത്തിന് ഏറ്റ ക്ഷതം മാറ്റാന്‍ പോലും എന്നെ അനുവദിച്ചില്ല, കാരണം സാം തന്നെ വീണ്ടും വീണ്ടും അതേ സ്ഥലത്ത് മര്‍ദിച്ചു. അത് മറയ്ക്കാന്‍ ഞാന്‍ എല്ലാവരുടെയും മുന്നില്‍ മേക്കപ്പ് പ്രയോഗിച്ചു, തിളങ്ങി, ചിരിക്കും. എല്ലാവരുടെയും മുന്നില്‍ ഞാന്‍ വളരെ കൂളായി അഭിനയിക്കും. എനിക്ക് വീണ്ടും വീണ്ടും ഒരേ സ്ഥലത്ത് മര്‍ദ്ദനം ഏല്‍ക്കാറുണ്ടെന്നും താരം പറയുന്നു.
അതേസമയം, പൂനം പാണ്ഡെയുടെ ഭര്‍ത്താവ് സാം അഹമ്മദ് ബോംബെ സംവിധായകനും നിര്‍മ്മാതാവും എഡിറ്ററുമാണ്. 2020 സെപ്റ്റംബര്‍ പത്തിന് ആണ് പൂനം പാണ്ഡെയും സാം ബോംബെയും വിവാഹിതരാകുന്നത്. രണ്ടാഴ്ചയ്ക്ക് ശേഷം പൂനം ഭര്‍ത്താവിന് എതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഗോവന്‍ പോലീസിനാണ് പരാതി നല്‍കിയത്. അന്ന് ഗോവയില്‍ ഇരുവരും ഹണിമൂണിനായി പോയതായിരുന്നു.ഗോവയില്‍ വെച്ച് സാം തന്നെ ശാരീരികമായി ക്രൂരമായി ഉപദ്രവിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ബലം പ്രയോഗിച്ച് പീഡിപ്പിച്ചുവെന്നും പൂനം പാണ്ഡെ പരാതി നല്‍കിയിരുന്നു. തങ്ങള്‍ വഴക്ക് കൂടിക്കൊണ്ടിരിക്കവേ സാം തന്നെ അടിക്കാന്‍ ആരംഭിച്ചു. തന്റെ കഴുത്ത് പിടിച്ച് ഞെരിച്ചെന്നും പൂനം പരാതിയില്‍ പറഞ്ഞിരുന്നു.സാമുമായുളള വിവാഹ ബന്ധം അവസാനിപ്പിക്കുകയാണ് എന്നും തന്നെ മൃഗത്തെ പോലെ മര്‍ദ്ദിക്കുന്ന ഒരാളുടെ കൂടെ ജീവിതം തുടരാന്‍ സാധിക്കില്ലെന്നും പൂനം പാണ്ഡെ അന്ന് പറഞ്ഞിരുന്നു. നടിയുടെ പരാതി പ്രകാരം അന്ന് സാമിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തുവെങ്കിലും തൊട്ടടുത്ത ദിവസം തന്നെ ജാമ്യത്തില്‍ വിടുകയായിരുന്നു.
about poonam
