Connect with us

രാജിവച്ചതിന്റെ കാരണം എവിടെയും പറഞ്ഞിട്ടില്ല, പ്രചരിപ്പിച്ചത് വ്യാജ വാര്‍ത്തകള്‍, അമ്മ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യ പരിഗണന നല്‍കുന്ന ഇടം; ശ്വേത മേനോന്‍

Actress

രാജിവച്ചതിന്റെ കാരണം എവിടെയും പറഞ്ഞിട്ടില്ല, പ്രചരിപ്പിച്ചത് വ്യാജ വാര്‍ത്തകള്‍, അമ്മ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യ പരിഗണന നല്‍കുന്ന ഇടം; ശ്വേത മേനോന്‍

രാജിവച്ചതിന്റെ കാരണം എവിടെയും പറഞ്ഞിട്ടില്ല, പ്രചരിപ്പിച്ചത് വ്യാജ വാര്‍ത്തകള്‍, അമ്മ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യ പരിഗണന നല്‍കുന്ന ഇടം; ശ്വേത മേനോന്‍

വിജയ് ബാബുവിനെതിരായ ലൈംഗിക പീഡന പരാതി പുറത്തുവന്നതിന് പിന്നാലെ അമ്മയിലെ ആഭ്യന്തര പരിഹാര സമിതി ( ഐ സി സി ) യില്‍ നിന്നും മൂന്ന് നടിമാര്‍ രാജിവച്ചിരുന്നു. മാല പാര്‍വ്വതി, ശ്വേത മേനോന്‍, കുക്കു പരമേശ്വരന്‍ എന്നിവരാണ് രാജിവച്ചത്.എന്നാൽ രാജിവെച്ചതു സംബന്ധിച്ച് മാധ്യമങ്ങള്‍ താന്‍ പറയാത്ത കാര്യങ്ങള്‍ വാര്‍ത്ത നല്‍കിയെന്ന ആരോപണവുമായി നടി ശ്വേത മേനോന്‍ രംഗത്ത് . സംഭവത്തില്‍ സൈബര്‍ സെല്ലിന് പരാതി നല്‍കിയെന്നും ശ്വേത പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശ്വേത മേനോന്റെ പ്രതികരണം.

അമ്മയെ പറ്റിയും ലാലേട്ടനെതിരെയും മറ്റു അംഗങ്ങള്‍ക്കെതിരെയുമെല്ലാം മോശമായി താന്‍ പറഞ്ഞു എന്ന രീതിയിലാണ് ചില ഓണ്‍ലൈന്‍ മീഡിയകള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്. അമ്മ എന്ന സംഘടന സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യ പരിഗണന നല്‍കുന്ന ഇടമാണ്. ഞാന്‍ അമ്മയുടെ ഇന്റേര്‍ണല്‍ കമ്മിറ്റിയില്‍ നിന്ന് രാജിവെച്ച് എഴുതിയ കത്ത് പബ്ലിക് ഡൊമെയ്‌നിലില്ലെന്നും അത് സംഘടനക്കുള്ളിലെ ആഭ്യന്തര കാര്യമാണെന്നും ശ്വേത മേനോന്‍ പറഞ്ഞു.

‘വിഷയത്തില്‍ ഞാന്‍ പരാതിപെട്ടത് അനുസരിച്ചു കാര്യത്തിന്റെ സത്യാവസ്ഥ മനസിലാക്കി വളരെ പെട്ടെന്ന് തന്നെ ആക്ഷന്‍ എടുത്ത് എന്നെ സപ്പോര്‍ട്ട് ചെയ്ത എറണാകുളം റൂറല്‍ എസ്.പി. കാര്‍ത്തിക്, ആലുവ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ സി.ഐ. ലത്തീഫ്, എസ്.ഐ. കൃഷ്ണകുമാര്‍ എന്നിവര്‍ക്ക് എന്റെ നന്ദി അറിയിച്ചുകൊള്ളുന്നു,’ ശ്വേത മേനോന്‍ കൂട്ടിച്ചേര്‍ത്തു. വ്യാജവാര്‍ത്തകള്‍ നല്‍കിയ ഓണ്‍ലൈന്‍ മാധ്യമങ്ങളിലധികവും വാര്‍ത്തകള്‍ പിന്‍വലിച്ച് മാപ്പ് പറഞ്ഞെന്നും ശ്വേത മേനോന്‍ അറിയിച്ചു.

ശ്വേത മേനോന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ

Hi, I saw so many online media’s posting stuff which I didn’t say or endorse!!! ഞാൻ പറയാത്ത കാര്യങ്ങൾ ഞാൻ പറഞ്ഞു എന്ന രീതിയിൽ fake news കൊടുക്കുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന “സന്തോഷം” എനിക്ക് ഇല്ലാത്തതിനാൽ ഞാൻ ഒരു പരാതി സൈബർ സെല്ലിൽ കൊടുത്തിരുന്നു. I wouldn’t have bothered if it was only about me, but ഞങ്ങളുടെ സംഘടനയായ AMMA യെ പറ്റിയും ലാലേട്ടനെതിരെയും മറ്റു അംഗങ്ങൾക്കെതിരെയും എല്ലാം അവരെ defame ചെയ്ത് ഞാൻ പറഞ്ഞു എന്ന രീതിയിലാണ് ചില online മീഡിയകൾ വ്യാജവാർത്തകൾ പ്രചരിപ്പിച്ചത്. AMMA is an organization that has equal space for women & men, we intend to keep it that way through our actions & reactions, ICC യിൽ നിന്നും resign ചെയ്തു ഞാൻ എഴുതിയ letter is not even in public domain, it’s only with the AMMA executive committee!! I have never hesitated to come out in public on matters of public concern, but my resignation from ICC is purely an “internal matter” & not of public concern, so please don’t add misinterpretations, weave stories around it or fire salvos from my shoulder just because I have not been vocal in public!!! Most of the online media’s have now withdrawn those fake news & apologised for the same. ഞാൻ പരാതിപെട്ടത് അനുസരിച്ചു കാര്യത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കി വളരെ പെട്ടെന്ന് തന്നെ ആക്ഷൻ എടുത്തു എന്നെ സപ്പോർട്ട് ചെയ്ത എറണാകുളം റൂറൽ എസ് പി കാർത്തിക് sir, ആലുവ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ സി ഐ ലത്തീഫ്,എസ് ഐ .കൃഷ്ണകുമാർ എന്നിവർക്കും എന്റെ നന്ദി അറിയിച്ചു കൊള്ളുന്നു. I also want to thank the mainstream media’s for their factual reporting & support!! It’s time we curb the online medias who thrive only on fake news/yellow journalism!! Thanks & regards, Shwetha Menon

More in Actress

Trending

Recent

To Top