Connect with us

ചാക്കോച്ചനോടും ഗായത്രി സുരേഷിന് പ്രേമം; കുഞ്ചാക്കോ ബോബനുമായിട്ടുള്ള ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് ഗായത്രി സുരേഷ്‌; ട്രോളന്മാർക്ക് അടുത്ത കോള് കിട്ടി!

Malayalam

ചാക്കോച്ചനോടും ഗായത്രി സുരേഷിന് പ്രേമം; കുഞ്ചാക്കോ ബോബനുമായിട്ടുള്ള ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് ഗായത്രി സുരേഷ്‌; ട്രോളന്മാർക്ക് അടുത്ത കോള് കിട്ടി!

ചാക്കോച്ചനോടും ഗായത്രി സുരേഷിന് പ്രേമം; കുഞ്ചാക്കോ ബോബനുമായിട്ടുള്ള ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് ഗായത്രി സുരേഷ്‌; ട്രോളന്മാർക്ക് അടുത്ത കോള് കിട്ടി!

മലയാളികള്‍ക്കിടയിൽ ഇന്ന് കൂടുതൽ കേൾക്കുന്ന ഗായ്രതി സുരേഷ്. കുഞ്ചാക്കോ ബോബന്‍ നായകനായ ജ്മനപ്യാരി എന്ന സിനിമയിലൂടെയായിരുന്നു ഗായത്രിയുടെ അരങ്ങേറ്റം. തന്റെ ആദ്യ സിനിമയെക്കുറിച്ചും കുഞ്ചാക്കോ ബോബനെക്കുറിച്ചും ഒരിക്കല്‍ ജെബി ജംഗ്ഷനില്‍ ഗായത്രി മനസ് തുറന്നിരുന്നു. ഗായത്രിയുടെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

“ടേക്കുകള്‍ കുറവായിരുന്നു. ആദ്യത്തെ സിനിമ ആയത് കൊണ്ട് പേടി കുറവായിരുന്നു. പിന്നെയാണല്ലോ പൊസിഷന്‍ ശരിയാക്കണം എന്നൊക്കെ പഠിക്കുന്നത്. ചാക്കോച്ചന്‍ ആണ് സിനിമയിലേക്ക് വിളിക്കുന്നത്. ഹലോ ഞാന്‍ കുഞ്ചാക്കോ ബോബന്‍ ആണെന്ന് പറഞ്ഞു. ഞാന്‍ ഹലോ സാര്‍ എന്ന് പറഞ്ഞപ്പോള്‍ സാര്‍ എന്ന് വിളിക്കണ്ട എന്ന് പറഞ്ഞു. ഇങ്ങനൊരു സിനിമയുണ്ടെന്നും എല്ലാ ഫാക്ടറും ഒത്തുവന്നാല്‍ നമുക്ക് ചെയ്യാമെന്നും പറഞ്ഞു. ഉച്ചയ്ക്ക് എഴുത്തുകാരനും സംവിധായകനും കഥ പറയാന്‍ വരും. പിന്നെ നിര്‍മ്മാതാവ് വരുമെന്നും പറഞ്ഞു. അമ്മയെയാണ് ആദ്യം വിളിച്ച് പറഞ്ഞതെന്നാണ് ഗായത്രി പറയുന്നത്.

ഒരുപാട് സന്തോഷം തോന്നി. എന്റെ സ്വപ്‌നം നിറവേറ്റാനായി. നിറമൊക്കെ കണ്ട് ചാക്കോച്ചനെ ഭയങ്കര ഇഷ്ടമായിരുന്നുവെന്നും ഗായത്രി. ചാക്കോച്ചനോട് പ്രണയം തോന്നിയിരുന്നുവോ എന്ന് ചോദിച്ചപ്പോള്‍ അത് തോന്നാത്തവരായി ആരുണ്ടെന്നായിരുന്നു ഗായത്രിയുടെ മറുപടി. ചാക്കോച്ചനോട് പ്രണയം തോന്നാത്ത പെണ്‍കുട്ടികളോ, അതെന്ത് ചോദ്യമാണ്, എല്ലാവര്‍ക്കും തോന്നിയിട്ടുണ്ടാകും എന്ന് ഒപ്പമുണ്ടായിരുന്ന ജുവലും പറഞ്ഞു. നേരിട്ട് കണ്ടപ്പോള്‍ ബഹുമാനമായത് മാറി. നല്ലൊരു വ്യക്തിയാണ് അദ്ദേഹം. വളരെ ഡീസന്റാണെന്നും ഗായത്രി സുരേഷ് പറഞ്ഞു.

ജുവലിന്റെ അവതരണം ഇഷ്ടമാണോ എന്ന് ചോദിച്ചപ്പോള്‍ ഇഷ്ടമാണെന്നും ആത്മവിശ്വാസത്തോടെയാണ് ജുവല്‍ സംസാരിക്കുന്നതെന്നും ഗായത്രി പറഞ്ഞു. ജുവല്‍ സംസാരിക്കുന്നത് എല്ലാവരും നോക്കിയിരിക്കും കാരണം, പറയുമ്പോള്‍ വെറുതെ പറയുകയല്ല അങ്ങ് സ്ഥാപിക്കുകയാണെന്നും ഗായത്രി പറയുന്നു. മാഞ്ചസ്റ്ററില്‍ ഏഷ്യാനെറ്റിന്റെ അവാര്‍ഡ് ഷോയില്‍ മമ്മൂക്കയുടെ ഭാര്യയെ സ്‌റ്റേജിലേക്ക് വിളിച്ചതൊക്കെ വളരെ ഭംഗിയായി കൈകാര്യം ചെയ്തിരുന്നുവെന്നും ഗായത്രി പറയുന്നു.

എന്നെ ഏല്‍പ്പിച്ചിരിക്കുന്ന ജോലി ദുല്‍ഖറിന് സുല്‍ഫത്ത് മാഡത്തെ കൊണ്ട് അവാര്‍ഡ് കൊടുപ്പിക്കുക എന്നതായിരുന്നു. ദൈവാനുഗ്രഹം കൊണ്ട് അത് നടന്നു. മമ്മൂക്കയ്ക്ക് ചെറുതായി ദേഷ്യം വന്നിരുന്നു. ഞാനത് കണ്ടു. പക്ഷെ അതങ്ങ് മാനേജ് ചെയ്തുവെന്നായിരുന്നു ജുവല്‍ പറഞ്ഞത്. മാഡം കേറിയില്ലായിരുന്നുവെങ്കില്‍ ഞാന്‍ നാണം കെടും. എന്റെ ജീവിത പ്രശ്‌നമായിരുന്നു അവര്‍ കേറി വരിക എന്നതെന്നും ജുവല്‍ പറയുന്നു.

about gayathri

More in Malayalam

Trending

Recent

To Top