Malayalam
മോഹന്‍ലാലിനെ കണ്ട സന്തോഷം പങ്കുവെച്ച് പിവി സിന്ധു; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രം
മോഹന്‍ലാലിനെ കണ്ട സന്തോഷം പങ്കുവെച്ച് പിവി സിന്ധു; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രം
രാജ്യത്ത് ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് മോഹന്‍ലാല്‍. സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ക്കിടയില്‍ വരെ മോഹന്‍ലാലിന് ആരാധകരുണ്ട്. കൂടാതെ മോഹന്‍ലാലുമൊന്നിച്ചുള്ള ഫോട്ടോ എടുക്കുക എന്ന താരങ്ങള്‍ക്കും സന്തോഷമുള്ള കാര്യമാണ്. ഇപ്പോഴിതാ നടന് മോഹന്‍ലാലിനെ കണ്ട സന്തോഷം പങ്കുവയ്ക്കുകയാണ് ഇന്ത്യയുടെ ഒളിമ്ബിക്സ് മെഡല്‍ ജേതാവ് പി വി സിന്ധു.
ഗോവയില്‍ ജിമ്മില്‍ വെച്ചാണ് മോഹന്‍ലാലും പിവി സിന്ധുവും കണ്ടുമുട്ടിയത്. ക്യാപ്ഷന്‍ ആവശ്യമില്ല, താങ്കളെ കണ്ടതില്‍ വലിയ സന്തോഷം എന്നാണ് പി വി സിന്ധു കുറിച്ചിരിക്കുന്നത്. എന്തായാലും മോഹന്‍ലാലും പി വി സിന്ധുവും ഒന്നിച്ചുള്ള ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
അതേസമയം, ഒരു അഭിമുഖത്തില്‍ മമ്മൂട്ടിയെയും തന്നെയും കുറിച്ച് പറഞ്ഞ മോഹന്‍ലാലിന്റെ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സമൂഹം തങ്ങളെ പറ്റി പടച്ചുവിടുന്ന നുണക്കഥകളെ പറ്റിയാണ് മോഹന്‍ലാല്‍ സംസാരിച്ചത്. ഒരേ മേഖലയില്‍ പ്രവര്‍ത്തിച്ച് വിജയം നേടിയവരായതിനാല്‍ തങ്ങളെ ശത്രുക്കളായി ചിത്രീകരിക്കാനാണ് സമൂഹത്തിനിഷ്ടമെന്നും മോഹന്‍ലാല്‍ പറയുന്നു.
ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുകയും വിജയങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തവരെ പരസ്പര ശത്രുക്കളായി കാണാനാണ് പലപ്പോഴും സമൂഹത്തിനിഷ്ടം. അവര്‍ തമ്മില്‍ എപ്പോഴും മല്‍സരവും കുതികാല്‍വെട്ടുമാണ് എന്ന് വെറുതെ നാമങ്ങ് ധരിച്ചുവെയ്ക്കും.
അതിനെ പിന്തുടര്ന്ന് പല പല കഥകള്‍ ഉണ്ടാവും. അടിസ്ഥാനമില്ലാത്തവയാണെങ്കില്‍ പോലും അവ സത്യമായി കരുതപ്പെടും. എന്റേയും മമ്മൂട്ടിയുടേയും കാര്യത്തിലും ഇത് ശരിയാണ്,’ എന്നും മോഹന്‍ലാല്‍ പറഞ്ഞു. ഇത്തരത്തില്‍ പടച്ചുവിടുന്ന അടിസ്ഥാനരഹിതമായ കഥകള്‍ തങ്ങള്‍ ഒരുപാട് ആസ്വദിക്കാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
