Malayalam
ദുബായിലെ വിജയ് ബാബുവിന്റെ ഒളിത്താവളം കണ്ടെത്താന്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ഒരുങ്ങി പൊലീസ്
ദുബായിലെ വിജയ് ബാബുവിന്റെ ഒളിത്താവളം കണ്ടെത്താന്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ഒരുങ്ങി പൊലീസ്
നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ കണ്ടെത്താന്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ഒരുങ്ങി പൊലീസ്. ഇന്റര്‍പോളിന്റെ സഹായത്തോടെ നോട്ടീസ് അയക്കാനുള്ള അന്തിമ നടപടികള്‍ പൂര്‍ത്തിയായതായാണ് പുറത്ത് വരുന്ന വിവരം. ബ്ലൂ കോര്‍ണര്‍ നോട്ടീസ് അയക്കുന്നതിനായി കൊച്ചി സിറ്റി പൊലീസ് വിദേശമന്ത്രാലയത്തിന് അപേക്ഷ നല്‍കിയിരുന്നു.
നോട്ടീസ് അയക്കുന്നത് വഴി ദുബായിലെ വിജയ് ബാബുവിന്റെ ഒളിത്താവളം കണ്ടെത്താന്‍ സാധിക്കും. ആവശ്യനെങ്കില് ദുബായ് പൊലീസിന് വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനാകും. പ്രതി ദുബായില്‍ തന്നെ ഉണ്ടെന്നുള്ള സൂചനകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. വിദേശത്തേക്ക് കടന്ന പ്രതിയോട് തിങ്കളാഴ്ച നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു.
എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ 19 വരെ സമയം നല്‍കണമെന്നാണ് മെയിലിലൂടെ പൊലീസിന് മറുപടി നല്‍കിയത്. ഈ ആവശ്യം പൊലീസ് തള്ളിയിരുന്നു. സമയം നല്‍കാനാകില്ലെന്നും കീഴടങ്ങിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നുമാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയത്. പിന്നാലെ ഇന്റര്‍പോളിന്റെ സഹായം തേടുകയായിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു യുവനടി വിജയ് ബാബുവിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ വലിയ വിവാദങ്ങളും വിമര്‍ശനങ്ങളുമാണ് ഉയര്‍ന്ന് വന്നിരുന്നത്. ഇതിന് പിന്നാലെ വിജയ് ബാബു ഫേസ്ബുക്ക് ലൈവിലെത്തി ഇരയുടെ പേര് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ വിജയ് ബാബുവിനെതിരെ മറ്റൊരു കേസു കൂടി രജിസ്റ്റര്‍ ചെയ്തിരുന്നു.
