Connect with us

നിരന്തരം ഭീഷണിപ്പെടുത്തുന്നു…, പരാതിയുമായി മഞ്ജു പോലീസ് സ്റ്റേഷനില്‍!; ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് അറിയിച്ച് പോലീസ്

Malayalam

നിരന്തരം ഭീഷണിപ്പെടുത്തുന്നു…, പരാതിയുമായി മഞ്ജു പോലീസ് സ്റ്റേഷനില്‍!; ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് അറിയിച്ച് പോലീസ്

നിരന്തരം ഭീഷണിപ്പെടുത്തുന്നു…, പരാതിയുമായി മഞ്ജു പോലീസ് സ്റ്റേഷനില്‍!; ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് അറിയിച്ച് പോലീസ്

മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍ നിന്നും നീണ്ട കാലത്തേയ്ക്ക് ആണ് ഇടവേളയെടുത്തത്. അപ്പോഴും മലയാള സിനിമയില്‍ മഞ്ജു വാര്യര്‍ എന്ന നടിയുടെ സ്ഥാനത്തെ മറികടക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചു വരവില്‍ ഗംഭീര പ്രകടനങ്ങളും മേക്കോവറുകളുമാണ് താരം നടത്തിയത്. അതെല്ലാം തന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചതും.

പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലൂടെ മഞ്ജു തിരിച്ച് വരവ് നടത്തി. തിരിച്ച് വരവില്‍ ഒന്നോ രണ്ടോ സിനിമകളില്‍ തീരുന്നതാണ് മിക്ക നടിമാരുടയും കരിയറെന്ന് ചരിത്രം തന്നെ പറയുന്നുണ്ട്. എന്നാല്‍ അത് മഞ്ജുവാര്യരുടെ കാര്യത്തില്‍ തെറ്റായിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി മഞ്ജു മലയാള സിനിമയുടെ മുന്‍നിരയില്‍ തന്നെ നിറഞ്ഞ് നില്‍ക്കുകയാണ്. അതിന് പുറമെ മറ്റ് ഭാഷകളിലും താരം അഭിനയ മികവ് കാണിച്ചുകൊടുത്തു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ മഞ്ജു തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.

ഇപ്പോഴിതാ മഞ്ജുവാര്യരെ സോഷ്യല്‍മീഡിയയിലൂടെ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് പരാതിയില്‍ യുവാവിനെതിരെ കേസ് എടുത്തിരിക്കുകയാണ് പോലീസ്. എറണാകുളം സ്വദേശിയായ പ്രതിയുടെ മറ്റ് വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്ത് വിടാന്‍ ആകില്ലെന്നു പോലീസ് വ്യക്തമാക്കി. തനിക്കെതിരെ തുടര്‍ച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് മഞ്ജുവാര്യരുടെ പരാതി.

നടിയെ ബലാല്‍സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട് മഞ്ജു വാര്യര്‍ സ്വീകരിച്ച നിലപാടും ഭീഷണിക്ക് പിറകില്‍ ഉണ്ടെന്നാണ് പരാതിയില്‍ പറയുന്നു. കേസില്‍ മഞ്ജുവാര്യരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം എളമക്കര പോലീസ് ആണ് കേസ് എടുത്തിട്ടുള്ളത്. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ സംവിധായകനാണെന്നാണ് സൂചന.

അതേസമയം വധഗൂഢാലോചന കേസില്‍ മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ക്രൈം ബ്രാഞ്ച് എസ് പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് മഞ്ജുവിന്റെ മൊഴിയെടുത്തത്. കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വെച്ചായിരുന്നു മൊഴിയെടുക്കല്‍. മൂന്ന് മണിക്കൂറോളം നീണ്ടു നിന്ന ചോദ്യം ചെയ്യലില്‍ നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചു എന്നാണ് സൂചന.

ദിലീപിന്റെ ഫോണില്‍ നിന്നും വീണ്ടെടുത്ത ചാറ്റുകളും ഓഡിയോ സംഭാഷണവും ഉള്‍പ്പെടുത്തിയായിരുന്നു മൊഴിയെടുക്കല്‍. ദിലീപ് ഡിലീറ്റ് ചെയ്ത പല ഫോണ്‍ നമ്പറുകളേകുറിച്ചും മഞ്ജുവിന്റെ മൊഴിയെടുപ്പില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തത വരുത്തിയതായി വിവരമുണ്ട്. ഭാഗ്യലക്ഷ്മി ഒരു മാധ്യമ ചര്‍ച്ചയില്‍ സംസാരിക്കവെ നടത്തിയ വെളിപ്പെടുത്തലില്‍ വ്യക്തത തേടിയാണ് അന്വേഷണ സംഘം മഞ്ജുവിന്റെ മൊഴിയെടുത്തത്.

അതേസമയം, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ദിലീപിന്റെ അനുജന്‍ അനൂപിനെ മൊഴി പഠിപ്പിക്കുന്ന അഭിഭാഷകന്റെ ഓഡിയോയും പുറത്തെത്തിയിരുന്നു. ദിലീപിന് ശത്രുക്കളുണ്ടെന്ന് കോടതിയില്‍ പറയണമെന്ന് അനൂപിനോട് ഓഡിയോയില്‍ അഭിഭാഷകന്‍ പറയുന്നു. സംവിധായക ശ്രീകുമാര്‍ മേനോനും തിയറ്റര്‍ ഉടമ ലിബര്‍ട്ടി ബഷീറും ശത്രുവാണെന്ന് പറയണമെന്നും ശബ്്ദരേഖയില്‍ പറയുന്നു. ശ്രീകുമാര്‍ മേനോനും മഞ്ജു വാര്യരും തമ്മില്‍ അടുപ്പമുണ്ടെന്ന് പറയണമെന്നും ശബ്ദരേഖയില്‍ അഭിഭാഷകന്‍ പറഞ്ഞ് പഠിപ്പിക്കുന്നുണ്ട്.

ഗുരുവായൂരിലെ നൃത്ത പരിപാടിയുടെ പേരില്‍ വീട്ടില്‍ മഞ്ജുവും ദിലീപും തമ്മില്‍ വഴക്കുണ്ടായി എന്ന് പറയണമെന്നും പറയുന്നു. മഞ്ജു സിനിമയിലേക്കുളള തിരിച്ച് വരവിന് മുന്‍പ് വീണ്ടും പൊതുവേദിയിലേക്ക് വരുന്നത് ഗുരുവായൂരിലെ നൃത്തപരിപാടിയോട് കൂടിയായിരുന്നു. സാക്ഷികളെ സ്വാധീനിച്ചു എന്നതിന് നിര്‍ണായക തെളിവാണ് ഈ ശബ്ദരേഖയെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. ദിലീപിന്റെ അടക്കമുളള ഫോണുകളില്‍ നിന്നും വിവരങ്ങള്‍ തിരിച്ചെടുത്ത കൂട്ടത്തില്‍ നിന്നാണ് ഈ നിര്‍ണായക ശബ്ദരേഖ ലഭിച്ചിരിക്കുന്നത്.

ദിലീപിന് ശത്രുക്കളുണ്ടെന്ന് കോടതിയില്‍ പറയണമെന്ന് അനൂപിനോട് ഓഡിയോയില്‍ അഭിഭാഷകന്‍ പറയുന്നു. സംവിധായക ശ്രീകുമാര്‍ മേനോനും തിയേറ്റര്‍ ഉടമ ലിബര്‍ട്ടി ബഷീറും ശത്രുവാണെന്ന് പറയണമെന്നും ശബ്്ദരേഖയില്‍ പറയുന്നു. മഞ്ജുവും ദിലീപും തമ്മില്‍ അകല്‍ച്ചയിലായിരുന്നു എന്ന രീതിയില്‍ വേണം സംസാരിക്കാന്‍ എന്ന് അഭിഭാഷകന്‍ പറയുന്നുണ്ട്. ഡാന്‍സ് പ്രോഗ്രാമുകളുടെ പേരില്‍ ദിലീപുമായി പ്രശ്‌നമുണ്ടാക്കിയെന്ന് പറയണം. മഞ്ജു മദ്യപിക്കുമെന്ന് പറയണമെന്നും അഭിഭാഷകന്‍ പറയുന്നു. മഞ്ജു മദ്യപിക്കുമോ എന്ന് തനിക്ക് അറിയില്ലെന്നും താന്‍ കണ്ടിട്ടില്ലെന്നും അനൂപ് പറയുന്നു. മദ്യപിക്കും എന്ന് പറയണമെന്നാണ് അഭിഭാഷകന്‍ ആവശ്യപ്പെടുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top