Actor
മോഹന്‍ലാല്‍ ചെയ്യേണ്ട വേഷം ദിലീപ് ചെയ്തു, അതോടെ സിനിമ പരാജയപ്പെട്ടു, ആ സിനിമയ്ക്ക് സംഭവിച്ചത് ഇതാണ് !
മോഹന്‍ലാല്‍ ചെയ്യേണ്ട വേഷം ദിലീപ് ചെയ്തു, അതോടെ സിനിമ പരാജയപ്പെട്ടു, ആ സിനിമയ്ക്ക് സംഭവിച്ചത് ഇതാണ് !
ടി.വി. ചന്ദ്രന്റെ സംവിധാനത്തിൽ 2004-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കഥാവശേഷൻ. ദിലീപ് ആയിരുന്നു നായകൻ
ദിലീപും സഹോദരന് അനൂപും ചേര്‍ന്നാണ് 2004 ല്‍ ചിത്രം നിര്‍മ്മിച്ചത്. ദിലീപിനോടൊപ്പം ജ്യോതിര്‍മയി, വിജയരാഘവന്, ഇന്ദ്രന്‍സ്, കെച്ചിന്‍ ഹനീഫ എന്നിങ്ങനെ വന്‍ താരനിര ചിത്രത്തില്‍ അണിനിരന്നിരുന്നു. താരസമ്പന്നമായിരുന്നുവെങ്കിലും സിനിമ വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. അതേസമയം ‘കണ്ണുനട്ട് കത്തിരുന്നിട്ടും’ എന്ന് തുടങ്ങുന്ന ചിത്രത്തിലെ ഗാനം ഏറെ ജനപ്രീതി നേടിയിരുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് എം.ജയചന്ദ്രന് ഈണമിട്ട് പി. ജയചന്ദ്രനും വിദ്യാധരന് മാസ്റ്ററും ചേര്‍ന്നാണ് ഗാനം ആലപിച്ചത്. ഇന്നും ആ ഗാനം പ്രേക്ഷകര്‍ മൂളി നടക്കുന്നുണ്ട്.
ചിത്രത്തില്‍ ഗോപിനാഥ മേനോന് എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിച്ചത്. എന്നാല്‍ വേണ്ടവിധം ആ ക്യാരക്ടര്‍ ചെയ്യാന്‍ നടന് കഴിഞ്ഞില്ല . ഇപ്പോഴിത ഈ ചിത്രത്തിന്റെ പരാജയത്തെ കുറിച്ച് പറയുകയാണ് സംവിധായകന് സതീഷ് പൊതുവാള്. കാസ്റ്റിംങ്ങിന്റെ പോരായ്മയാണ് പരാജയത്തിന്റെ
കാരണമായി സംവിധായകന് ചൂണ്ടി കാട്ടുന്നത്. മറ്റൊരു നടന് വേണ്ടി ഒരുക്കിയ ചിത്രത്തിലേയ്ക്ക് ദിലീപ് എത്തുകയായിരുന്നുവെന്നും അദ്ദേഹം
പറയുന്നു. മാസ്റ്റര്‍ ബിന്‍ എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സംവിധായകന് സതീഷ് പൊതുവാളിന്റെ വാക്കുകള്‍ ഇങ്ങനെ…’ കാസ്റ്റിംഗിന്റെ പിഴവാണ് കഥാവശേഷന്റെ പരാജയത്തിന് കാരണം. സിനിമയുടെ തിരക്കഥ ഞാന്‍ നേരത്തെ വായിച്ചിരുന്നു. തുടക്കത്തില്‍ മോഹന്‍ലാലിനെയായിരുന്നു ഈ ചിത്രത്തിലേയ്ക്ക് പരിഗണിച്ചത്. എന്നാല്‍ ലാല്‍ സാറിനെ വെച്ച് അത് നടന്നില്ല. അദ്ദേഹം ആ കഥാപാത്രത്തിന് വളരെ കൃത്യമായിരുന്നു. മോഹന്‍ലാല്‍ ആണ് ആ കഥാപാത്രം ചെയ്തിരുന്നുവെങ്കില്‍ ആ സിനിമയുടെ കളറും കഥാപാത്രവും ആകെ മാറുമായിരുന്നു’; സതീഷ് പൊതുവാള് പറഞ്ഞു.
‘താന്‍ ഈ സിനിമയില്‍ വര്‍ക്ക് ചെയ്തിട്ടില്ലെങ്കിലും പിന്നീട് കാസ്റ്റിംഗ് പിഴവിനെ കുറിച്ച് സംവിധായകന് ടിവി ചന്ദ്രനോട് പറഞ്ഞിരുന്നു. അദ്ദേഹത്തിനും ഇത് മനസ്സിലായിരുന്നു. വ്യത്യസ്തമായ സിനിമകള്‍ ചെയ്യുന്ന ആളാണ് ചന്ദ്രന്. അതുകൊണ്ട് തന്നെ പെട്ടെന്നൊരു നിര്‍മ്മാതാവിനെ കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണ്. ഈ സമയം ദിലീപ് ഈ ചിത്രം നിര്‍മ്മിക്കാമെന്നും പറഞ്ഞു’; സതീഷ് കൂട്ടിച്ചേര്‍ത്തു.
‘കഥാവശേഷന് സംഭവിച്ചത് തന്നെയായിരുന്നു അടൂര്‍ സാറിന്റെ ചിത്രത്തിനും സംഭവിച്ചത്. ദിലീപിനെ വെച്ച് പിന്നെയും എന്നൊരു ചിത്രം ചെയ്തു. ഈ ചിത്രവും വേണ്ടവിധം ശ്രദ്ധിക്കപ്പെടാതെ പോകാനുള്ള കാരണവും മിസ്കാസ്റ്റിംഗ് തന്നെയാണ്. ഇതേ അടൂര്‍ സാര്‍ തന്നെയാണ് മമ്മൂട്ടിയെ വെച്ച് വിധേയര്‍ പോലെയൊരു ഒരു സിനിമ ചെയ്തത്’ സതീഷ് വ്യക്തമാക്കി.
കാസ്റ്റംഗിന്റെ കാര്യത്തില്‍ ഒരു പിഴവ് സംഭവിക്കാത്ത ആളാണ് ടി വി ചന്ദ്രന്. എന്നാല്‍ ഈ ചിത്രത്തില്‍ ഒരു അബദ്ധം പറ്റി. മീരയേയും
പൊന്തന്മാടയില് മമ്മൂട്ടിയേയുമൊക്കെ കാസ്റ്റ് ചെയ്തത് അദ്ദേഹമാണ്. കൂടാതെ ഇന്ദ്രന്‍സിന് ആദ്യമായി നല്ലൊരു കഥാപാത്രം കൊടുത്തതും ചന്ദ്രനായിരുന്നു. അതുവരെ കോമഡി വേഷങ്ങളായിരുന്നു അദ്ദേഹം ചെയ്തത്. കഥാവശേഷന് വേണ്ടി ചന്ദ്രന് വലിയൊരു ധൈര്യമായിരുന്നു എടുത്തത്’; സംവിധായകന് കൂട്ടിച്ചേര്‍ത്തു.
‘അതുപോലെ സംവിധായകന് ജയരാജിന്റെ കണ്ടെത്തലായിരുന്നു നടന് ലാല്‍. കളിയാട്ടം എന്ന സിനിമയിലൂടെയാണ് ലാലിനുള്ളിലെ നടനെ അദ്ദേഹം കണ്ടെത്തിയത്. അതുപോലെ നടി രമ്യ നമ്പീശനെ സിനിമയിലേയ്ക്ക് കൊണ്ടു വന്നതും ജയരാജാണ്. അന്ന് അങ്കറായിരുന്നു . ഇന്ന് തെന്നിന്ത്യയിലെ വലിയ നടിയാണ് രമ്യ’. പഴയ സിനിമ വിശേഷം പങ്കുവെച്ച് കൊണ്ട് സംവിധായകന് സതീഷ് പൊതുവാള് പറഞ്ഞു.
ടിവി ചന്ദ്രനുമായി വളരെ അടുത്ത സൗഹൃദമാണ് സതീഷ് പൊതുവാളിനുള്ളത്. ഇരുവരും ഒന്നിച്ച് വര്‍ക്ക് ചെയ്തിട്ടുമുണ്ട്. അതുപോലെ ജയരാജിനോടൊപ്പം സതീഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ആനച്ചന്തം സിനിമയില്‍ ഇദ്ദേഹവും ഭാഗമായിരുന്നു.
about dileep
