Connect with us

മഞ്ജുചേച്ചിക്ക് ഉമ്മയും ലൗവും! ലേഡി സൂപ്പര്‍സ്റ്റാറിനോട് വേണ്ട തന്റെ കളി, ആ വെള്ളം അങ്ങ് വാങ്ങിവെച്ചേക്കൂ.. വെട്ടിയാറിന്റെ പഴയ പീഡനക്കേസ് കുത്തിപ്പൊക്കി സോഷല്‍മീഡിയ..

Actor

മഞ്ജുചേച്ചിക്ക് ഉമ്മയും ലൗവും! ലേഡി സൂപ്പര്‍സ്റ്റാറിനോട് വേണ്ട തന്റെ കളി, ആ വെള്ളം അങ്ങ് വാങ്ങിവെച്ചേക്കൂ.. വെട്ടിയാറിന്റെ പഴയ പീഡനക്കേസ് കുത്തിപ്പൊക്കി സോഷല്‍മീഡിയ..

മഞ്ജുചേച്ചിക്ക് ഉമ്മയും ലൗവും! ലേഡി സൂപ്പര്‍സ്റ്റാറിനോട് വേണ്ട തന്റെ കളി, ആ വെള്ളം അങ്ങ് വാങ്ങിവെച്ചേക്കൂ.. വെട്ടിയാറിന്റെ പഴയ പീഡനക്കേസ് കുത്തിപ്പൊക്കി സോഷല്‍മീഡിയ..

നീണ്ട ഇടവേളക്ക് ശേഷം മലയാള സിനിമയില്‍ സജീവമായ നടിയാണ് മഞ്ജു വാര്യര്‍. നടിയുടെ രണ്ടാം വരവ് അക്ഷരാര്‍ത്ഥത്തില്‍ മലയാളികള്‍ക്ക് ഒരു ട്രീറ്റ് തന്നെയായിരുന്നു. പഴയ മലയാളിത്തനിമയെല്ലാം വിട്ട്
ഫുള്‍ ഗെറ്റപ്പും ലുക്കുമെല്ലാം മാറ്റി എല്ലാ ജനറേഷനിലുമുള്ള ആളുകള്‍ക്ക് സ്വീകാര്യമായ രീതിയിലാണ് മഞ്ജു പ്രത്യക്ഷപ്പെട്ടത്.

മഞ്ജുവിന്റെ ഫോട്ടോകളും ആരാധകര്‍ക്ക് എന്നും പ്രിയമുള്ളതാണ്. അത്തരത്തില്‍ ഒരു ഫോട്ടോ കഴിഞ്ഞ ദിവസം യൂട്യൂബ് വ്‌ളോഗറും നടനുമായ ശ്രീകാന്ത് വെട്ടിയാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. മഞ്ജു ചേച്ചി എന്ന് എഴുതി ഉമ്മ കൊടുക്കുന്നതും ലൗവിന്റേയും ഇമോജികളോടെയാണ് ശ്രീകാന്ത് ചിത്രം ഷെയര്‍ ചെയ്തത്. എന്നാല്‍ ഒരു കാര്യവുമില്ലാതെ ശ്രീകാന്ത് മഞ്ജു വാര്യരുടെ ചിത്രം പങ്കുവെച്ചത് എന്തിനാണ് എന്നാണ് പലരും ചോദിച്ചത്. മാത്രമല്ല നിരവധി ചീത്ത കമന്റുകളും ഈ പോസ്റ്റിന് താഴെ വരുന്നുണ്ട്.

അടുത്തിടെ ലൈംഗിക പീഡന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഒളിവില്‍ കഴിയുകയായിരുന്ന ശ്രീകാന്ത് ഈ അടുത്തിടെയാണ് വീണ്ടും സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. അതുകൊണ്ട് തന്നെ ഒരു കാരണവുമില്ലാതെ മഞ്ജുവിന്റെ ഫോട്ടോ ഇപ്പോള്‍ ഷെയര്‍ ചെയ്തിരിക്കുന്നത് മറ്റെന്തോ ഒരു ഉദ്ദേശത്തോടെ അല്ലെ എന്നാണ് പലരും ചോദിക്കുന്നത്. മാത്രമല്ല ശ്രീകാന്ത് ഷെയര്‍ ചെയ്ത ചിത്രത്തിന് താഴെ നിവരവധി വൃത്തിക്കെട്ട കമന്റുകളാണ് വന്നിട്ടുള്ളത്. അതിലെ ചില കമന്റുകള്‍ ഇങ്ങനെയാണ്.. ഒരു കേക്ക് എടുക്കട്ടെ സേട്ടാ.. ആഞ്ഞുപിടിച്ചാല്‍ ഇവിടേയും വറ്റിയാര്‍ക്ക് കേക്ക് മുറിക്കാം എന്നൊക്കെയുള്ള കമന്റുകളാണ് വന്നിരുന്നത്.

ശ്രീകാന്തിനെതിരെയുള്ള പഴയ ലൈംഗീക പരാതിയെ കോര്‍ത്തിണക്കിക്കൊണ്ടാണ് കമന്റുകള്‍.

സുഹൃത്തായിരുന്ന കൊല്ലം സ്വദേശിനിയായ യുവതിയാണ് ശ്രീകാന്തിനെതിരെ പരാതിയമുമായി രംഗത്ത് വന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പിറന്നാളിന് വരാന്‍ പറഞ്ഞ് അയാള്‍ തന്നെ ക്ഷണിച്ചെന്നും ആരുമില്ലാത്ത ഒകരു ഫ്‌ലാറ്റിലേക്ക് തന്നെ കൂട്ടിക്കൊണ്ടുപോയെന്നും പരാതിക്കാരി പറഞ്ഞു. പിന്നീട് 12 മണിക്ക് കേക്ക് മുറിക്കുന്നത് വരെ അയാളുടെ കാമുകി അയാളെ നിരന്തരം വിളിക്കുന്നുണ്ടായിരുന്നെന്നും അവര്‍ വാങ്ങി കൊടുത്ത കേക്ക് മുറിക്കും വരെ നല്ല രീതിയില്‍ സംസാരിച്ചെങ്കിലും കിടക്കാന്‍ പോയ ആളിന്റെ സ്വഭാവം പെട്ടെന്ന് മാറിയെന്നുമാണ് യുവതി പറയുന്നത്. തന്നെ കെട്ടിപ്പിക്കാനും ഉമ്മ വെക്കാനും തുടങ്ങി. എതിര്‍ക്കാന്‍ ശ്രമിച്ചപ്പോഴും അയാള്‍ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെന്നും യുവതി പറയുന്നു. ഇതിന് പിന്നാലെ മറ്റൊരു യുവതിയും പരാതിയുമായി രംഗത്ത് വന്നിരുന്നു.

‘വിമന്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ്’ എന്ന പേജ് വഴിയായിരുന്നു രണ്ട് യുവതികളും ശ്രീകാന്തിനെതിരെ പരാതിയുമായി രംഗത്ത് വന്നത്.

എന്നാല്‍ യുവതി തന്റെ അടുത്ത സുഹൃത്തായിരുന്നെന്നും ആരോപണം കെട്ടിചമച്ചതാണെന്നുമായിരുന്നു ശ്രീകാന്തിന്റെ ഭാഷ്യം. യുവതിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തതോടെ ശ്രീകാന്ത് ഒളിവില്‍ പോകുകയും മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കുകയുമായിരുന്നു. ഒടുവില്‍ അഭിഭാഷകനൊപ്പം എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെത്തി ശ്രീകാന്ത് കീഴടങ്ങുകയും ചെയ്തു.

ഈ കേക്ക് വിഷയമാണ് ഇപ്പോള്‍ മഞ്ജുവിന്റെ ഫോട്ടോക്ക് താഴെയും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതേസമയം മഞ്ജുവിന്റെ ആരാധകരും കമന്റുകളുമായി വന്നിട്ടുണ്ട്.

More in Actor

Trending