ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികള്‍ ആരേലും ഇവിടെയുണ്ടോ ?
സദാചാര കമന്റുകൾക്ക് കിറുകൃത്യം മറുപടിയുമായി അമേയ മാത്യു
പ്രശസ്ത നടിയും മോഡലുമാണ് അമേയ മാത്യു.കരിക്ക് വെബ്സീരീസിലൂടെയാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്
2017ല്‍ പുറത്തിറങ്ങിയ ആട് 2വിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന പ്രമേയ ഒരു പഴയ ബോംബ് കഥ, തിമിരം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളത്തിലെ ഹിറ്റ് വെബ് സീരിസായ കരിക്കില്‍ അഭിനയിച്ചതോടെയാണ് അമേയ കൂടുതലായി ശ്രദ്ധിക്കപ്പെട്ടത്. അമേയ എന്ന പേരില്‍ തന്നെയാണ് താരം വെബ് സീരിസില്‍ അഭിനയിച്ചത്.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമാണ് അമേയ. സിനിമയിൽ അഭിനയിക്കുന്നതിനൊപ്പം മോഡലിംഗ് രംഗത്തും വളരെ നല്ല പ്രകടനമാണ് അമേയ നൽകുന്നത് . ഇതിനിടെ മോഡലിംഗ് ഫോട്ടോഷൂട്ട് ചിത്രങ്ങളും തന്റെ വിശേഷങ്ങളും അമേയ സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്.
നാടൻ വേഷങ്ങളിലും, മോഡേൺ വേഷങ്ങളിലും പ്രത്യക്ഷപ്പെടാറുള്ള അമേയയുടെ വസ്ത്രധാരണത്തിന്റെ പേരിൽ നിരവധി വിമർശനങ്ങൾ ആണ് ഉയരാറുള്ളത് . ഗ്ലാമറസ് ചിത്രങ്ങൾക്ക് താഴെ വരുന്ന അശ്ലീല കമന്റുകൾക്ക് അമേയ മാത്യു കൃത്യമായി മറുപടിയും നൽകാമുണ്ട്
ഇപ്പോള്‍ താരം പങ്കുവയ്ച്ചിരിക്കുന്ന പുതിയ ചിത്രവും അതിന് താരം നല്‍കിയിരിക്കുന്ന അടികുറുപ്പുമാണ് ഇപ്പോള്‍ ആരാധകരുടെ ഇടയില്‍ ശ്രദ്ധ നേടുന്നത്.
കറുത്ത ഡ്രെസ്സിൽ അതീവ സുന്ദരിയായിട്ടുണ്ട് അമേയ …സദാചാരം. ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികള്‍ ആരേലും ഇന്നീ നാട്ടില്‍ ഉണ്ടോ…?!’: ചിത്രം പങ്കുവച്ച് അമേയ കുറിച്ചു. അമേയയുടെ ചിത്രത്തിന് നിരവധിപേരാണ് കമന്റുമായി എത്തുന്നത്. എല്ലാ കമന്റിനും നടി മറുപടിയും നല്‍കുന്നുണ്ട്
എന്തായാലും താരത്തിന്റെ ചിത്രവും അടിക്കുറുപ്പും ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടി കഴിഞ്ഞു.
