Connect with us

കണ്ണന്റെ മുന്നിൽ സുദർശനയ്ക്ക് ചോറൂണ്! ആഘോഷമാക്കി അർജുനും സൗഭാഗ്യയും ; സർപ്രൈസുമായി അശ്വതിയും !

കണ്ണന്റെ മുന്നിൽ സുദർശനയ്ക്ക് ചോറൂണ്! ആഘോഷമാക്കി അർജുനും സൗഭാഗ്യയും ; സർപ്രൈസുമായി അശ്വതിയും !

ടിക്ടോക്കിലൂടെ എല്ലാവരുടെയും മനസ്‌കീഴടക്കിയ താരമാണ് സൗഭാഗ്യ.അഭിനേത്രിക്കൊപ്പം മികച്ച ഒരു നർത്തകി കൂടെയാണ്.ഈ അടുത്ത സമയത്താണ് സൗഭാഗ്യയുടെയും അര്ജുന്റെയും വിവാഹം നടന്നത് .സുഹൃത്തും ടിക് ടോക്കിൽ പെയറുമായ അർജുൻ നർത്തകനാണ്. ചക്കപ്പഴം എന്ന പുതിയ പരമ്പരയിലൂടെയാണ് മിനി സ്‌ക്രീൻ അരങ്ങേറ്റത്തിന് അർജുൻ തുടക്കം കുറിക്കുന്നത്. ഇരുവരും പ്രണയിച്ചാണ് വിവാഹം ചെയ്തത്.ജീവിതത്തിലേക്ക് പുതിയൊരാൾ കൂടി എത്തിയതിന്റെ സന്തോഷത്തിലാണ് സോഷ്യൽ മീഡിയ കപ്പിളായ സൗഭാഗ്യ വെങ്കടേഷും അർജുൻ സോമശേഖരനും.

നവംബർ 29ന് ആണ് ഇരുവർക്കും ഒരു പെൺകുഞ്ഞ് ജനിച്ചത്. സുദർശന എന്നാണ് മകൾക്ക് അർജുനും സൗഭാഗ്യയും പേരു നൽകിയത്.യൂട്യൂബ് ചാനലിലൂടെയായും വിശേഷങ്ങൾ പങ്കിടുന്നുണ്ട് ഇവർ. ആഗ്രഹിച്ചത് പോലെ തന്നെയായി മകൾക്ക് പെൺകുഞ്ഞ് ജനിച്ച സന്തോഷത്തിലാണ് താര കല്യാൺ.മകൾ ജനിച്ച ശേഷം ഉള്ള എല്ലാ വിശേഷങ്ങളും താരം പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്.

സൗഭാഗ്യയുടെയും അർജുന്റെയും മകളായ സുദർശനയുടെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഗർഭിണിയായത് മുതലുള്ള വിശേഷങ്ങളെല്ലാം പ്രേക്ഷകരുമായി താരം പങ്കുവെച്ചിരുന്നു. സിസേറിയനെക്കുറിച്ചും വീണ്ടും സർജറി ചെയ്തതിനെക്കുറിച്ചുമെല്ലാം സൗഭാഗ്യ വീഡിയോ ചെയ്തിരുന്നു. പ്രേക്ഷകരുടെ നിർബന്ധപ്രകാരമായി ഡേ ഇൻ മൈ ലൈഫും താരം ചെയ്തിരുന്നു. സുദർശനയുടെ ചോറൂണിന്റെ വിശേഷങ്ങൾ പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം ഇപ്പോൾ. ഗുരുവായൂരിലല്ലേ ചോറൂണ് എന്ന് എല്ലാവരും ചോദിച്ചിരുന്നു. കല്യാണം ഇവിടെയായിരുന്നതിനാൽ ചോറൂണും അതേ സ്ഥലത്ത് തന്നെയായതിന്റെ സന്തോഷമുണ്ട്.
നമ്മളും ഗുരുവായൂരിൽ നിന്ന് തന്നെ ചോറൂണ് നടത്തണമെന്ന് ആഗ്രഹിച്ചിരുന്നു. കണ്ണെഴുതി പൊട്ടുവെച്ച് പട്ടുപാവാടയും അണിയിച്ചായിരുന്നു മകളെ ഒരുക്കിയത്. താര കല്യാണും ഇവർക്കൊപ്പമുണ്ടായിരുന്നു. തിരക്കും ചൂടുമൊക്കെയായിരുന്നുവെങ്കിലും സുദർശന പ്രശ്‌നങ്ങളൊന്നുമുണ്ടാക്കിയിരുന്നില്ല. വന്നിട്ട് അധികനേരമൊന്നും വെയ്റ്റ് ചെയ്യേണ്ടി വന്നിരുന്നില്ല. ഗുരുവായൂരപ്പൻ തന്നെ നമ്മളോട് വന്ന് ചോദിക്കുന്ന പോലെയായിരുന്നു എന്നും സൗഭാഗ്യയും അർജുനും പറഞ്ഞിരുന്നു.

ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷമാണ് ഇതെന്നായിരുന്നു താര കല്യാൺ പറഞ്ഞത്. ചെറുപ്പം മുതലേ ഞങ്ങൾ ഗുരുവായൂരിലേക്ക് വരാറുണ്ട്. കല്യാണം ഗുരുവായൂരിൽ വെച്ച് വേണമെന്നൊക്കെ ഞാൻ ആഗ്രഹിച്ചിരുന്നു എന്നായിരുന്നു സൗഭാഗ്യ പറഞ്ഞത്. സക്കുട്ടി ഒറ്റമോളല്ല, സക്കുട്ടിക്ക് ഒരു ബ്രദറുണ്ട് ഗുരുവായൂരപ്പൻ എന്ന് പറഞ്ഞാണ് അമ്മ എന്നെ വളർത്തിയത്. സഹോദരനെ ആദ്യമായി മകളെ കാണിക്കുന്ന ത്രില്ലിലായിരുന്നു ഞാൻ. ഗുരുവായൂരപ്പന് മുന്നിൽ കുഞ്ഞിനെ വെച്ച് തിരിഞ്ഞ് നടക്കുന്ന സമയം ഞാൻ ഇമോഷണലായിരുന്നു. ഗുരുവായൂരപ്പനെ മകളെ ഏൽപ്പിക്കുന്ന ചടങ്ങായിരുന്നു അത്.
അർജുന്റെ അമ്മയ്ക്ക് യാത്ര ചെയ്യാനാവില്ല. അമ്മൂമ്മയെ ഞാൻ നോക്കിക്കോളാമെന്ന് പറഞ്ഞ് അനു അവിടെ നിൽക്കുകയായിരുന്നു. ചേട്ടത്തി ഉണ്ടായിരുന്നെങ്കിൽ എന്ത് പറഞ്ഞേനെ അത് തന്നെയായിരുന്നു അനുവും പറഞ്ഞത്. എന്റെ മൂത്ത മോളാണ്, അവളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നും സൗഭാഗ്യ പറഞ്ഞിരുന്നു. സുദർശനയുടെ കുഞ്ഞുച്ചിറ്റയായ അശ്വതിയും എത്തിയിരുന്നു. ഒരു ടെലിവിഷൻ പരിപാടിക്കിടയിൽ വെച്ചാണ് ഞങ്ങൾ പരിചയപ്പെട്ടത്. ഈ ചടങ്ങിൽ പങ്കെടുക്കാനായത് ഒത്തിരി സന്തോഷമാണെന്നായിരുന്നു അശ്വതി പറഞ്ഞത്.

about soubagaya

Continue Reading
You may also like...

More in Malayalam

Trending

Recent

To Top