News
സിനിമാക്കാരൊക്കെ ഇങ്ങനെയാണ്..ചിലത് പൊളിഞ്ഞ് പുറത്താകും, വിജയ് ബാബുവിനെ നന്നായി അറിയാം’; പീഡനപാരാതികള് സിനിമാ മേഖലയെ കൊല്ലുന്നു; ആശങ്ക പങ്കുവെച്ച് പ്രിയ നടന്!
സിനിമാക്കാരൊക്കെ ഇങ്ങനെയാണ്..ചിലത് പൊളിഞ്ഞ് പുറത്താകും, വിജയ് ബാബുവിനെ നന്നായി അറിയാം’; പീഡനപാരാതികള് സിനിമാ മേഖലയെ കൊല്ലുന്നു; ആശങ്ക പങ്കുവെച്ച് പ്രിയ നടന്!
ദിലീപിന് പിന്നാലെ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരേയും പീഡനപരാതി ഉയര്‍ന്ന സാഹചര്യത്തില്‍ മലയാള സിനിമാ മേഖലക്ക് കൂടുതല്‍ പ്രഹരമാണ് ഉണ്ടായിരിക്കുന്നത്. ഈ വിഷയങ്ങള്‍ മറ്റ് നടീ നടന്മാരുടെ പ്രതിച്ഛായ നഷ്ടപ്പെടാനും ഇടയാക്കുന്നുണ്ട്.
ഇപ്പോഴിതാ ഈ വിഷയത്തില്‍ തന്റെ ആഭിപ്രായം അറിയിച്ചിരിക്കുകയാണ് നടന് മാമുക്കോയ. ദിലീപ്, വിജയ് ബാബു പ്രശ്നങ്ങളൊന്നും തന്നെ സിനിമാ മേഖലയ്ക്ക് അത്ര നല്ലതല്ല എന്നാണ് അദ്ദേഹം പറയുന്നത്. മാത്രമല്ല വിജയ് ബാബു എനിക്ക് പരിചയമുള്ള ആളാണ്, പ്രൊഡ്യൂസറാണ്. അയാളുടെ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് എന്നും മാമുക്കോയ പറഞ്ഞു. എന്നാല്‍ ഒന്നും ചെയ്യാനില്ല.. ചില കാര്യങ്ങളൊക്കെ ഇങ്ങനെ പൊളിഞ്ഞ് പുറത്താകും. അത് ചര്‍ച്ചയാകും എന്നാണ് അദ്ദേഹം പറഞ്ഞത്.
കൂടാതെ സിനിമാക്കാരൊക്കെ ഇങ്ങനെയാണ് എന്നുള്ള മലയാളികളുടെ സ്ഥിരം ഡയലോഗ് തന്റെ വീട്ടില്‍ എപ്പോഴും ഉയര്‍ന്നു കേള്‍ക്കാറുള്ളതാണെന്നും അത് സ്വാഭാവികമാണെന്നും മാമുക്കോയ പ്രതികരിച്ചു. എന്നാല്‍ മലയാളികളുടെ ഈ മനോഭാവവും ഭയങ്കര പ്രശ്നമാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം വിജയ് ബാബുവിനെ ചൊല്ലി താര സംഘടനയായ അമ്മയില്‍ തര്‍ക്കം രൂക്ഷമാവുകയാണ്. വിജയ് ബാബുവിനെ പുറത്താക്കാത്തതില്‍ പ്രതിഷേധിച്ച് നടി മാലാ പാര്‍വതി ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. അമ്മ സംഘടന നടനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് മാലാ പാര്‍വ്വതി രാജിവെച്ചത്. നേരത്തെ ശ്വേതാ മേനോനും ബാബുരാജും രാജി വെക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും വിജയ് ബാബു സ്വമേധയാ മാറി നില്ക്കുന്നു എന്ന് അറിയിച്ച് കത്ത് നല്‍കിയതോടെ ഇരുവരും തീരുമാനത്തില്‍ നിന്ന് താല്കാലികമായി പിന്മാറുകയാണ് ഉണ്ടായത്.
എന്നാല്‍ വിജയ് ബാബുവിനെ പിന്തുണക്കുന്ന നിലപാടില്‍ തന്നെയാണ് സംഘടനയിലെ അംഗങ്ങള്‍ ഉള്ളത്. മാലാപാര്‍വ്വതി രാജി വെച്ചതിന് പിന്നാലെ ആ നടി അമ്മയില്‍ വരാറുപോലുമില്ല എന്നാണ് അമ്മ അംഗവും നടനുമായ മണിയന് പിള്ള രാജു പറഞ്ഞത്. മാത്രമല്ല സ്വയം ഒഴിഞ്ഞ് പോകാന്‍ തയ്യാറായ ഒരാളെ ചവിട്ടി പുറത്താക്കാന്‍ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്തായാലും മാമുക്കോയ ഇങ്ങനെയൊരു പ്രസ്താവന നടത്തിയത് യഥാര്‍ത്ഥത്തില്‍ ചിന്തിക്കേണ്ട ഒരു വിഷയമായി മാറിയിരിക്കുകയാണ്. ദിലീപും വിജയ്ബാബുവും പ്രതിക്കൂട്ടില്‍ നില്ക്കുന്ന ഈ സമയത്ത്, അവര്‍ തെറ്റ് ചെയ്തോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല എങ്കിലും മറ്റ് നടന്മാര്ക്ക് കൂടി അതിന്റെ ചീത്ത പേര് കേള്‍ക്കുന്ന സാഹചര്യമാണ് ഉള്ളത്. മാമുക്കോയയുടെ സംസാരത്തില്‍ അത് വ്യക്തവുമാണ്.
about mammokkoya
