Connect with us

ഇനി കൂടുതൽ സാവകാശം നൽകാനാവില്ല, വിജയ് ബാബുവിന് പോലീസിന്റെ അന്ത്യശാസനം; കീഴടങ്ങിയില്ലെങ്കിൽ ഉടൻ അറസ്റ്റ്!

News

ഇനി കൂടുതൽ സാവകാശം നൽകാനാവില്ല, വിജയ് ബാബുവിന് പോലീസിന്റെ അന്ത്യശാസനം; കീഴടങ്ങിയില്ലെങ്കിൽ ഉടൻ അറസ്റ്റ്!

ഇനി കൂടുതൽ സാവകാശം നൽകാനാവില്ല, വിജയ് ബാബുവിന് പോലീസിന്റെ അന്ത്യശാസനം; കീഴടങ്ങിയില്ലെങ്കിൽ ഉടൻ അറസ്റ്റ്!

യുവനടിയുടെ പീഡന പരാതിയിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ കൂടുതൽ സാവകാശം വേണമെന്ന വിജയ് ബാബുവിന്റെ ആവശ്യം തള്ളി അന്വേഷണ സംഘം. . ചോദ്യം ചെയ്യലിന് 19 വരെ സമയം നീട്ടിനൽകണമെന്ന വിജയ് ബാബുവിന്റെ ആവശ്യം പോലീസ് തള്ളി. എത്രയും വേഗം കീഴടങ്ങിയില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.

കീഴടങ്ങണമെന്ന് ആവശ്യപ്പെട്ടപ്പോൾ ബിസിനസ് ടൂറിലാണെന്നാണ് വിജയ് ബാബു അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്. മെയ് 19ന് മടങ്ങിയെത്തുമെന്നും ഇയാൾ പോലീസിനെ അറിയിച്ചു. പോലീസ് നൽകിയ നോട്ടീസിന് ഇ-മെയിൽ വഴിയായിരുന്നു വിജയ് ബാബു മറുപടി നൽകിയത്. ഇപ്പോൾ എവിടെയാണെന്ന് വിജയ് ബാബു വ്യക്തമാക്കിയിട്ടില്ല.

എന്നാൽ സാവകാശം നൽകാൻ കഴിയില്ലെന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. അടിയന്തരമായി അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടു. വിജയ് ബാബുവിന് നൽകിയ മറുപടിയിലാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്.

ഏപ്രിൽ 24നാണ് ബലാത്സംഗ കേസിൽ കുറ്റാരോപിതനായ വിജയ് ബാബു ബെംഗളുരു വിമാനത്താവളം വഴി ദുബായിലേക്ക് കടന്നത്. ഇതുവരെ രണ്ടു പേരാണ് വിജയ് ബാബുവിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിൽ ആദ്യത്തെ ആളുടെ പേരാണ് ഫേസ്ബുക്ക് ലൈവിൽ വിജയ് ബാബു വെളിപ്പെടുത്തിയത്. തന്നെ ചുംബിക്കാൻ ശ്രമിച്ചെന്നാണ് രണ്ടാമത്തെ ആൾ നൽകിയ പരാതി.

പരാതിക്കാരിയായ നടിക്കൊപ്പം വിജയ് ബാബു ആഡംബര ഹോട്ടലിലും ഫ്ലാറ്റുകളിലും എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. മാർച്ച് 13 മുതൽ ഏപ്രിൽ 14 വരെ തന്നെ അഞ്ച് സ്ഥലങ്ങളിൽ കൊണ്ടുപോയെന്നാണ് നടി പരാതിയിൽ പറയുന്നത്. ഈ സ്ഥലങ്ങളിൽ നിന്നും അന്വേഷണ സംഘം തെളിവ് ശേഖരിച്ചു.നിലവിൽ വിജയ് ബാബു ദുബൈയിലാണ് ഉള്ളത്. ഈ മാസം 24 നായിരുന്നു നടൻ ദുബൈയിലേക്ക് പോയത്. പരാതി ഉയർന്നതിന് തൊട്ട് പിന്നാലെയായിരുന്നു ബെംഗളൂരു വഴി വിജയ് ബാബു ദുബൈയിലേക്ക് തിരിച്ചത്. തുടർന്ന് മുൻകൂർ ജാമ്യ ഹർജിയുമായു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ വിജയ് ബാബുവിന്റെ ഹർജി വേനലവധി കഴിഞ്ഞ് മെയ് 18 ന് മാത്രമേ പരിഗണിക്കൂവെന്നാണ് കോടതി അറിയിച്ചത്.

വിജയ് ബാബു കീഴടങ്ങിയിലേങ്കിൽ പോലീസ് വിദേശത്ത് പോയി അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണർ സി എച്ച് നാഗരാജു ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ വിജയ് ബാബുവിന് വേണ്ടി പോലീസ് ഇപ്പോൾ വിദേശത്തേക്ക് പോയേക്കില്ലെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. കൂടുതൽ കാത്ത് നിന്ന് നടനെതിരെ പരമാവധി തെളിവ് ശേഖരിക്കാനാണ് പോലീസിന്റെ നീക്കം.

വിമൺ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് എന്ന പേജിലൂടെയായിരുന്നു വിജയ് ബാബുവിനെതിരെ പരാതിക്കാരി രംഗത്തെത്തിയത്. ഇവർ പോലീസിൽ പരാതി നൽകിയ പിന്നാലെ പരാതിക്കാരിയുടെ പേര് ലൈവിൽ വിജയ് ബാബു വെളിപ്പെടുത്തിയിരുന്നു. ഇതിന് വിജയ് ബാബുവിനെതിരെ മറ്റൊരു കേസും പോലീസ് എടുത്തിരുന്നു.

അതേസമയം കേസിൽ സാക്ഷികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പീഡനം നടന്ന സ്ഥാനങ്ങളിൽ എത്തി പോലീസ് തെളിവ് ശേഖരണം നടത്തിയിരുന്നു. പരാതിക്കാരിയുമായി ഇയാൾ ആഡംബര ഹോട്ടലിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

about vijay babu

Continue Reading
You may also like...

More in News

Trending

Recent

To Top