TV Shows
റോണ്‍സന്റെ യഥാര്‍ത്ഥ മുഖം വരുന്നതേയുള്ളൂ, ശരിക്കുള്ള റോണ്‍സണെ ഇതുവരെ പ്രേക്ഷകര്‍ കണ്ടിട്ടില്ല ;എലിമിനേഷന് ശേഷം നവീന്‍ പറഞ്ഞത് !
റോണ്‍സന്റെ യഥാര്‍ത്ഥ മുഖം വരുന്നതേയുള്ളൂ, ശരിക്കുള്ള റോണ്‍സണെ ഇതുവരെ പ്രേക്ഷകര്‍ കണ്ടിട്ടില്ല ;എലിമിനേഷന് ശേഷം നവീന്‍ പറഞ്ഞത് !
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് നവീന്‍ അറക്കല്‍. പരമ്പരകളിലും മറ്റ് പരിപാടികളിലുമൊക്കെയായി സജീവമായ താരം ബിഗ് ബോസ് സീസണ്‍ 4ലും മത്സരിച്ചിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു നവീന്‍ പുറത്തായത്. ഇത് പ്രതീക്ഷിച്ച കാര്യം തന്നെയാണ്, മാത്രമല്ല ഇതേക്കുറിച്ച് ഞാന്‍ നേരത്തെ പറയുകയും ചെയ്തിരുന്നു എന്നായിരുന്നു നവീന്‍ പറഞ്ഞത്. ധന്യയുമായി സംസാരിക്കുന്നതിനിടയിലാണ് ഇത്തവണ ഞാനായിരിക്കും പുറത്തേക്ക് പോവുന്നതെന്ന് നവീന്‍ പറഞ്ഞത്. നവീനാണ് പോവുന്നതെന്നറിഞ്ഞപ്പോള്‍ സഹതാരങ്ങളെല്ലാം ഞെട്ടിയിരുന്നു. സഹപ്രവര്‍ത്തകരായ ധന്യയും സുചിത്രയും ലക്ഷ്മി പ്രിയയുമെല്ലാം കരയുകയായിരുന്നു.
നവീന്റെ ഏറ്റവും അടുത്ത സുഹൃത്തായ റോണ്‍സണാവട്ടെ മറ്റേതോ ലോകത്താണ് താനെന്ന മട്ടിലായിരുന്നു പ്രതികരിച്ചത്. മൂളിപ്പാട്ടും പാടി ബാത്ത് റൂമിലേക്ക് പോവുകയായിരുന്നു റോണ്‍സണ്‍. മറ്റുള്ളവരെ ഹഗ് ചെയ്ത് സംസാരിക്കുമ്പോഴെല്ലാം നവീന്‍ റോണ്‍സണെ വിളിക്കുന്നുണ്ടായിരുന്നു. ഒടുവിലായി ഇരുവരും കെട്ടിപ്പിടിച്ചിരുന്നു. ഇവിടുന്ന് പോയാല്‍ താനേറ്റവും മിസ് ചെയ്യാന്‍ പോവുന്നത് റോണ്‍സണെ തന്നെയാണെന്നായിരുന്നു നവീന്‍ പറഞ്ഞത്. റോണ്‍സണ്‍ ഇങ്ങനെ പോയാല്‍ പോര, കാര്യങ്ങളെക്കുറിച്ച് വ്യക്തമായി സംസാരിക്കണം. നിലപാടുകള്‍ അറിയിക്കണം. എന്തിനെയോ പേടിക്കുന്നത് പോലെയുള്ള പോക്ക് ശരിയല്ല. ടോപ് 5ല്‍ എത്താന്‍ സാധ്യതയുള്ള ആളാണെന്നും നവീന്‍ പറഞ്ഞിരുന്നു. നവീന്‍ പറഞ്ഞത് കേട്ടല്ലേ, ഇനി റോണ്‍സണ്‍ നന്നായി കളിക്കണമെന്നായിരുന്നു മോഹന്‍ലാലും പറഞ്ഞത്.
റോണ്‍സണെ എനിക്ക് നേരത്തെ മുതല്‍ അറിയാം. ഇതിന് മുന്‍പും ഞങ്ങള്‍ റിയാലിറ്റി ഷോ ചെയ്തിരുന്നു. അതാണ് പറഞ്ഞത് റോണ്‍സന്റെ യഥാര്‍ത്ഥ മുഖം വരുന്നതേയുള്ളൂ. ശരിക്കുള്ള റോണ്‍സണെ ഇതുവരെ പ്രേക്ഷകര്‍ കണ്ടിട്ടില്ല. ഇപ്പോള്‍ സ്മൂത്തായിട്ടൊക്കെ നില്‍ക്കുന്നുണ്ട്. റിയല്‍ റോണ്‍സനെ അറിയണമെന്നുണ്ടെങ്കില്‍ ഒരു ദിവസം ഭക്ഷണം കൊടുക്കാതിരുന്നാല്‍ മതി. നല്ല കണ്ടസ്റ്റന്റാണ്. നല്ല എനര്‍ജിയുള്ള ആളാണ്. എന്റെ നല്ല സുഹൃത്ത് കൂടിയാണ്. എന്തുകൊണ്ടാണ് റോണ്‍സന്റെ റിയല്‍ ഫേസ് പുറത്തുവരാത്തത് എന്നെനിക്കറിയില്ല. ചിലപ്പോള്‍ സമയമായിട്ടുണ്ടാവില്ല. എന്തായാലും ഉടനെ തന്നെ പ്രതീക്ഷിക്കാം എന്നുമായിരുന്നു എലിമിനേഷന് ശേഷം നവീന്‍ ഏഷ്യാനെറ്റിനോട് പ്രതികരിച്ചത്.
റോണ്‍സണ്‍, ജാസ്മിന്‍, ദില്‍ഷ ഇവരെല്ലാം ടോപ് ഫൈവിലുണ്ടാവും. ലക്ഷ്മി പ്രിയയേയും കാണുന്നുണ്ട്. എല്ലാകാര്യങ്ങളും തലയില്‍ എടുത്തുവെച്ച് പിന്നെ കരയുന്നത് പണിയാവുമോയെന്ന് കാത്തിരുന്ന് കാണേണ്ടത് തന്നെയാണെന്നും നവീന്‍ പറഞ്ഞിരുന്നു. നവീനെ പരസ്യമായി ചോദ്യം ചെയ്യേണ്ടി വന്നതിനെക്കുറിച്ചും അത് കഴിഞ്ഞ് എലിമിനേഷനായതും പറഞ്ഞായിരുന്നു ലക്ഷ്മി പ്രിയ സങ്കടപ്പെട്ടത്.
ബിഗ് ബോസ് നാലാം സീസണിലെ കളികൾ മാറി മാറിഞ്ഞുകൊണ്ടിരിക്കുകയാണ്. ടോപ്പ് ഫൈവിൽ എത്തുമെന്ന് കുടുംബാംഗങ്ങൾ പോലും പ്രവചിച്ചിരുന്ന നവീനും ഡെയ്സിയുമാണ് കഴിഞ്ഞ ദിവസം വീടിന് പുറത്തായത്. അപ്രതീക്ഷിതമായിരുന്നു ആ എവിക്ഷനുകൾ.
നല്ല മത്സരാർഥികളായിരുന്നുവെങ്കിലും ഇരുവരുടേയും നാക്കാണ് പ്രേക്ഷക പിന്തുണ കുറയാൻ കാരണമായതെന്നാണ് വിലയിരുത്തൽ. ഇനി വീട്ടിൽ അവശേഷിക്കുന്നത് പന്ത്രണ്ട് മത്സരാർഥികൾ മാത്രമാണ്. ഒമ്പത് പേരാണ് ഇത്തവണ നോമിനേഷൻ ലിസ്റ്റിലുണ്ടായിരുന്നത്.അതേസമയം ഇന്ന് ആറാം ആഴ്ചയിലെ നോമിനേഷൻ നടക്കാൻ പോവുകയാണ്. സേഫ് ഗെയിം കളിക്കുന്നവരെല്ലാം യഥാർഥ മുഖം ഇന്ന് പുറത്ത് കാണിക്കുമെന്നാണ് പുതിയ പ്രമോ സൂചിപ്പിക്കുന്നത്.
അഞ്ച് ആഴ്ച പിന്നിട്ടിട്ടും നോമിനേഷനിൽ ഉൾപ്പെടാത്ത സുചിത്രയടക്കം ഈ ആഴ്ച വെള്ളം കുടിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രേക്ഷകരും വിലയിരുത്തുന്നത്.
about naveen
