പരാതി നല്കാതിരിക്കുമ്പോള് അത് വെറും ആരോപണമാണ്, ഇത്തരം ആരോപണങ്ങളുടെ പേരില്‍ വ്യക്തിയെ ജോലിയില്‍ നിന്നും മറ്റ് കാര്യങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുകയോ അവരെ ആക്ഷേപിക്കുകയോ ചെയ്യുന്നതിനോട് തനിക്ക് യോജിപ്പില്ല; തുറന്ന് പറഞ്ഞ് മാലാ പാര്‍വതി

നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ കഴിഞ്ഞ ദിവസം പുറത്തെത്തിയ ലൈംഗിക ആരോപണങ്ങളില്‍ പ്രതികരണം അറിയിച്ച് രംഗത്തത്തെിയിരിക്കുയാണ് നടി മാലാ പാര്‍വതി. വിജയ് ബാബുവിനെതിരെ രണ്ടാം മീറ്റു ആരോപണത്തില്‍ പരാതി നല്കാതിരിക്കുമ്പോള് അത് വെറും ആരോപണമാണ്. അത് ഗൗരവമായി കാണുന്നില്ല. ഇത്തരം ആരോപണങ്ങളുടെ പേരില്‍ വ്യക്തിയെ ജോലിയില്‍ നിന്നും മറ്റ് കാര്യങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുകയോ അവരെ ആക്ഷേപിക്കുകയോ ചെയ്യുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും മാലാ പാര്‍വ്വതി പറഞ്ഞു.
വിജയ് ബാബുവിന് എതിരെയുളള ആരോപണത്തിന് അദ്ദേഹം ഫെയ്സ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചതിനോട് തനിക്ക് യോജിപ്പുണ്ട്, പക്ഷേ പെണ്‍കുട്ടിയുടെ പേര് പറഞ്ഞത് അംഗീകരിക്കാന്‍ കഴിയില്ല. അത് നിയമത്തിന്റെ മേലുള്ള വെല്ലുവിളിയാണ്. വിജയ് വിചാരണയ്ക്ക് വിധേയനാകണം. ‘പെണ്‍കുട്ടികള്‍ക്ക് പരാതി നല്‍കാം എന്ന സാഹചര്യം ഇന്ന് കേരളത്തില്‍ ഉള്ളത്കൊണ്ടാണ് ഇപ്പോള്‍ പെണ്‍കുട്ടികള്‍ പ്രതികരിക്കുന്നത്.
വിജയ് ബാബുവിന്റെ കേസില്‍ ജനങ്ങളുടെ പ്രതികരണത്തില്‍ വളരെയധികം ആശങ്കയുണ്ട്. പൊലീസിന് പരാതി നല്‍കാതെ കാര്യങ്ങള്‍ ഞാന്‍ ഗൗരവമായി കാണുന്നില്ല. അത് ആരോപണം മാത്രമാണ്. ഇത്തരം കാര്യങ്ങളില്‍ വ്യക്തികളെ ജോലിയില്‍ നിന്നും മറ്റ് കാര്യങ്ങളില്‍ നിന്നും മാറ്റി നിര്‍ത്താറുണ്ട്. അവരെ ആക്ഷേപിക്കുകയും ചെയ്യന്നതിനോട് വിയോജിപ്പുണ്ട്.
പരാതിയുണ്ടെങ്കില്‍ പൊലീസില്‍ പരാതി നല്‍കണം. പരാതി നല്കി അന്വേഷണം ഉണ്ടാകുമ്പോള്‍ പരാതിക്കാരനും ആരോപിതനും രണ്ട് പേര്‍ക്കും ഒരു പോലെ നീതി കിട്ടാന്‍ അവസരം കൂടുതലാണ്. അത്കൊണ്ട് പരാതികള്‍ ഉണ്ടാകട്ടെ. ഈ വിഷയം വളരെ ഗൗരവകരമായി ചര്‍ച്ച ചെയ്യേണ്ടതാണ്.
കണ്‍സന്റ് എന്താണ്, സ്ത്രീകള്‍ക്ക് ഒരു ദിവസം കൂട്ടായിരിക്കുന്നയാള്‍ക്കെതിരെ പിന്നെ പരാതി കൊടുക്കുമോ എന്നിങ്ങനെയുള്ള സംസാരമാണ് സമൂഹത്തില്‍ നടക്കുന്നത്. യഥാര്‍ത്ഥ വിഷയങ്ങള്‍ സംസാരിക്കാവുന്ന കാലഘട്ടം വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ എല്ലാവരും ചോദിക്കുന്ന കാര്യമാണ് സ്ത്രീകള്‍ക്ക് മാത്രമാണോ നിയമം, പുരുഷന്മാര്ക്ക് ഇല്ലേ, ഈ നാട്ടില്‍ അവരെ അംഗീകരിക്കേണ്ടേ എന്ന്. കുറ്റും തെളിഞ്ഞാല്‍ മാത്രമേ അയാള്‍ കുറ്റവാളിയാകുന്നുള്ളൂ. അതുവരെ കുറ്റാരോപിതനാണ് എന്നും മാലാ പാര്‍വതി കൂട്ടിച്ചേര്‍ത്തു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...