News
ആണുങ്ങളല്ല മീടൂവിന് കാരണം പെണ്ണുങ്ങളാണ്, അവളുമാര് എന്തിനും റെഡിയാ.. കൂടെപോവും, പണി എരന്നുവാങ്ങും അവസാനം കരച്ചിലും പരാതിയും; സിനിമാ മേഖലയില്‍ നടക്കുന്ന ഞെട്ടിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തി നടി..!
ആണുങ്ങളല്ല മീടൂവിന് കാരണം പെണ്ണുങ്ങളാണ്, അവളുമാര് എന്തിനും റെഡിയാ.. കൂടെപോവും, പണി എരന്നുവാങ്ങും അവസാനം കരച്ചിലും പരാതിയും; സിനിമാ മേഖലയില്‍ നടക്കുന്ന ഞെട്ടിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തി നടി..!
വിജയ് ബാബുവിനെതിരെയുള്ള പീഡന പരാതികള്‍ കേരളത്തില്‍ കൊടുംപിരി കൊണ്ടിരിക്കുകയാണ്. അതിനിടെ നടന് പിന്തുണ നല്കുന്ന തരത്തില്‍ ഒരു യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നു. നടിയും മോഡലുമായ വാസ്തവിക അയ്യരാണ് സിനിമാ ലോകത്ത് നടക്കുന്ന ചില സത്യങ്ങള്‍ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്.
സിനിമാ മേഖലയില്‍ നിന്നുള്ള മീടൂ ആരോപണങ്ങള്‍ക്ക് പുരുഷന്മാരെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല, പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ ഉത്തരവാദികള്‍ സ്ത്രീകള്‍ മാത്രമാണെന്നാണ് യുവതി പറയുന്നത്.
കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിലെ മാധ്യമങ്ങളും ജനങ്ങളും ചര്‍ച്ച ചെയ്യുന്നത് വിജയ് ബാബുവിനെതിരെ യുവനടി നല്കിയ പീഡന പരാതിയെ കുറിച്ചാണ്. യുവതി കുറിച്ചിരിക്കുന്ന വരികളുടെ അടിസ്ഥാനത്തിലാണ് പലരും വിജയ് ബാബു എന്ന വ്യക്തി എത്ര ഭീകരനാണ് എന്ന് വിലയിരുത്തിയിരുന്നത്. മാത്രമല്ല കോഴിക്കോട് സ്വദേശിനിക്ക് പിന്നാലെ ഇന്നെല മറ്റൊരു യുവതിയും നടന്റെ പീഡന കഥകളുമായി രംഗത്ത് വന്നതും വിവാദങ്ങള്‍ കൊഴുക്കാന്‍ ഇടയാക്കിയിരുന്നു. എന്നാല്‍ നടനെമാത്രം കുറ്റം പറയരുത് എന്നാണ് ഇപ്പോള്‍ വാസ്തവിക അയ്യര്‍ പറയുന്നത്. വിജയ് ബാബുവിന്റെ പേര് എടുത്ത് പറയാതെയാണ് യുവതിയുടെ പരാമര്‍ശം.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വാസ്തവിക അയ്യര്‍ വിവരങ്ങള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്.
സിനിമ വലിയ ഒരു ലോകം ആണ്. അവിടെ ആരെയും പീഡിപ്പിക്കുന്നില്ല.. ചാന്‍സിനു വേണ്ടി ചില സ്ത്രീ കള്‍ സ്വാന്തം മാനം കളയാന്‍ തയ്യാറാകുന്നു.. സിനിമയില്‍ ഏതെങ്കിലും രീതിയില്‍ പീഡനം നടക്കുന്നു എങ്കില്‍ അതിന് ഉതിരവാദികള്‍ പീഡനത്തിന് ഇരയായ സ്ത്രീകള്‍ തന്നെയാണ്. കാരണം എല്ലാത്തിനും റെഡി ആണോ എന്നു ചോദിക്കുമ്പോള്‍ റെഡി ആണ് എന്ന് ചില സ്ത്രീകള്‍ പറയുന്നു..
പിന്നിട് അത് പീഡനം ആയി മാറുന്നു. മാനം കളഞ്ഞുള്ള പ്രൊജക്റ്റ് വേണ്ടായെന്നു വച്ചാല്‍ അവിടെ തീര്‍ന്നതാണ് പല പ്രശ്നങ്ങളും. ഇങ്ങനെ എല്ലാത്തിനും റെഡിയായ മിക്ക സത്രീകളും പെണ്‍കുട്ടികളും കാരണം മോശമായ ഒരു രീതിയിലും പോകാന്‍ റെഡി ആക്കാതെ സിനിമയെ മാത്രം സ്നേഹിക്കുന്ന കഴിവുള്ള പല കലാക്കാര്‍ക്കും അവസരങ്ങള്‍ നഷ്ട്ടപെടുന്നു എന്ന് കൂടി മനസിലാക്കുക. സമൂഹത്തില്‍ സിനിമ ഒഴിച്ചു മറ്റ് മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങളെ കുറിച്ച് ശരികും ഞാന്‍ സ്ത്രീക്ക് ഒപ്പം നില്കും.
എന്നാല്‍ സിനിമയില്‍ നടക്കുന്ന ഇപ്പോള്‍ രണ്ടു ദിവസമായി ഒരു പ്രമുഖ നടന് നേരിടുന്ന അത്തരം സ്ത്രീ പീഡന കേസില്‍ ഒരിക്കലും ഒരു സ്ത്രീക്ക് സപ്പോര്‍ട് നില്ക്കാന് എന്റെ മനസ് റെഡി ആകില്ല. കാരണം സിനിമ യില്‍ ഒരു സ്ത്രീയുടെ സമ്മതം ഇല്ലാതെ അഭിനയിപ്പിക്കാന്‍ ചാന്‍സ് കൊടുക്കാമെന്ന് പറഞ്ഞു സമ്മതം ഇല്ലാതെ സെക്ഷ്വല്‍ ആയിട്ട് യൂസ് ചെയ്യുനില്ല. പെര്‍മിഷനോട് കൂടി എല്ലാം നടക്കുന്നു എന്നാണ് എന്റെ ഒരു വില യിരുത്തല്‍. കാരണം ഒരു പെണ്ണ് നോ പറയേണ്ടസ്ഥലത്തു നോ പറയാന്‍ പഠിച്ചാല്‍ സിനിമയില്‍ ആ സ്ത്രീ നേരിടുന്ന ഇത്തരം പീഡനപ്രശനം ആ സ്ത്രീക്ക് നേരത്തെ തന്നെ ഒഴിവാക്കാന്‍ കഴിയും..
ഇങ്ങനെയാണ് മോഡലും നടിയുമായ വാസ്തവിക അയ്യര്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. നിരവധി മീടൂ ആരോപണങ്ങളാണ് കഴിഞ്ഞ കുറച്ചു കാലങ്ങളായി മലയാള സിനിമാ മേഖലയില്‍ നിന്ന് ഉയര്‍ന്നുവരുന്നത്. അതില്‍ ഏറ്റവും ഒടുവില്‍ കുറ്റാരോപിതനായിരിക്കുന്നത് വിജയ് ബാബുവാണ്. രണ്ട് യുവതികളാണ് നടനെതിരെ പീഡനപരാതിയുമായി രംഗത്ത് വന്നത്. ആദ്യം വന്നത് കോഴിക്കോട് സ്വദേശിനിയായ യുവനടിയാണ്.
ഏപ്രില്‍ 22 നാണ് നടി പോലീസില്‍ പരാതി നല്‍കിയത്. പരാതിക്ക് പിന്നാലെ തനിക്കുണ്ടായ ദുരനുഭവവും നടി വ്യക്തമാക്കിയിരുന്നു. ഈ യുവതിക്ക് പിന്നാലെയാണ് കഴിഞ്ഞ ദിവസം മറ്റൊരു സ്ത്രീയും നടനെതിരെ പീഡന ആരോപണം ഉയര്‍ത്തിയത്. എന്നാല്‍ അവര്‍ പോലീസില്‍ ഇതുവരെ പരാതി കൊടുത്തിട്ടില്ല എന്നാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണര്‍ സി എച്ച് നാഗരാജു അറിയിച്ചിരിക്കുന്നത്.
എന്തായാലും യുവതിയുടെ പരാതി അതീവ ഗൗരവത്തോടെ നോക്കിക്കാണുന്ന അന്വേഷണ സംഘം വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനും കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാനുമുള്ള തയ്യാറെടുപ്പിലുമാണ്.
about news
