News
നടി ജാക്വിലിന് ഫെര്‍ണാണ്ടസിന്റെ ഏഴു കോടിയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
നടി ജാക്വിലിന് ഫെര്‍ണാണ്ടസിന്റെ ഏഴു കോടിയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ബോളിവുഡ് നടി ജാക്വിലിന് ഫെര്‍ണാണ്ടസിന്റെ ഏഴു കോടിയുടെ സ്വത്തുവകകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ട തട്ടിപ്പു കേസിലാണ് നടപടി. സ്ഥിര നിക്ഷേപം, സമ്മാനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള സ്വത്താണ് കണ്ടുകെട്ടിയത്.
പണം തട്ടിപ്പു നിയമത്തിലെ വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് നടപടി. ശ്രീലങ്കന്‍ സ്വദേശിയായ ജാക്വിലിന് ഫെര്‍ണാണ്ടസിനെ ഈ കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്തിരുന്നു.
തട്ടിപ്പിലൂടെ സമ്ബാദിച്ച പണം കൊണ്ട് സുകേഷ് ചന്ദ്രശേഖര്‍ ജാക്വിലിന് വിലയേറിയ സമ്മാനങ്ങള്‍ വാങ്ങിനല്‍കിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. സമ്മാനങ്ങള്‍ സ്വീകരിച്ചതായി ജാക്വിലിന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു.
സുകേഷില്‍നിന്ന് ഒരു മിനി കൂപ്പര്‍ കാര്‍ സമ്മാനമായി സ്വീകരിച്ചെങ്കിലും ഇതു പിന്നീട് തിരിച്ചു നല്‍കിയെന്നും ജാക്വിലിന് ഇഡിയെ അറിയിച്ചിട്ടുണ്ട്.
എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേരാണ് നയൻതാരയുടേത്. നടനും ഡാൻസറുമായ പ്രഭുദേവയുമായുള്ള പ്രണയമാണ് ഏറെ വിവാദമായത്. ഇരുവരും വിവാഹം ചെയ്യാൻ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
പ്രശസ്ത ഹോളിവുഡ് നടന് മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു. 67 വയസായിരുന്നു. വ്യാഴാഴ്ചയായിരുന്നു മരണം സംഭവിച്ചത്. കാലിഫോര്‍ണിയയിലെ മാലിബുവിലെ വീട്ടില്‍ മരിച്ച നിലയില്‍...