News
എന്തിനാണ് അങ്ങനൊരു രംഗം താന്‍ ചെയ്തത് എന്ന് ചിന്തിച്ചു പോയി; വിവാദമായ ലിപ് ലോക്ക് രംഗത്തെ കുറിച്ച് മാധുരി
എന്തിനാണ് അങ്ങനൊരു രംഗം താന്‍ ചെയ്തത് എന്ന് ചിന്തിച്ചു പോയി; വിവാദമായ ലിപ് ലോക്ക് രംഗത്തെ കുറിച്ച് മാധുരി
1980 മുതല്‍ ബോളിവുഡില്‍ സജീവമായി നില്ക്കുന്ന താരമാണ് മാധുരി. നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളാണ് താരം അഭിനയിച്ച് ഫലിപ്പിച്ചിരിക്കുന്നത്. 1988ല്‍ പുറത്തിറങ്ങിയ ദയാവന്‍ എന്ന ചിത്രത്തിലെ ലിപ് ലോക്ക് രംഗം ഏറെ വിവാദമായിരുന്നു. നടന് വിനോദ് ഖന്നയ്ക്കൊപ്പമുള്ള ചുംബന രംഗം ആരാധകരെ പ്രകോപിപ്പിച്ചിരുന്നു.
തന്റെ ലിപ് ലോക്ക് രംഗത്തെ കുറിച്ച് കുറ്റ ബോധം തോന്നിയിരുന്നുവെന്ന് മാധുരി പറയുന്ന വാക്കുകളാണ് വീണ്ടും വൈറലായി മാറിയിരിക്കുന്നത്. തിരിഞ്ഞു നോക്കുമ്പോള്‍ വേണ്ട തനിക്കത് ചെയ്യാന്‍ തോന്നുന്നില്ല എന്ന് പറഞ്ഞാല്‍ മതിയായിരുന്നു എന്നാണ് തോന്നുന്നത്. പക്ഷെ അന്ന് ചെയ്യാന്‍ ഉളളിലൊരു ത്വരയുണ്ടായിരുന്നു.
താനൊരു നടിയാണ്. സംവിധായകന് ആ രംഗം പ്രത്യേകമായൊരു രീതിയിലായിരിക്കും പ്ലാന്‍ ചെയ്തിരിക്കുക. അതുകൊണ്ട് താനത് ചെയ്തില്ലെങ്കില്‍ കഥയെ അത് ബാധിക്കുമെന്നായിരുന്നു അന്ന് ചിന്തിച്ചത്. മാത്രമല്ല താനൊരു സിനിമ കുടുംബത്തില്‍ നിന്നുമല്ല വന്നത്. അതുകൊണ്ട് തന്നെ ഇവിടുത്തെ രീതികള്‍ തനിക്ക് അറിയില്ലായിരുന്നു.
ചുംബന രംഗങ്ങളോട് നോ പറയാന്‍ സാധിക്കുമായിരുന്നുവെന്ന് അറിയില്ലായിരുന്നു. അതുകൊണ്ട് ചെയ്തതാണ്. പക്ഷെ പിന്നീട് സിനിമ കണ്ടപ്പോള്‍ എന്തിനാണ് അങ്ങനൊരു രംഗം താന്‍ ചെയ്തത് എന്ന് ചിന്തിച്ചു പോയി. ആ ചുംബനത്തിന് സിനിമയുമായി യാതൊരു ബന്ധവുമില്ലായിരുന്നു. അതോടെ താന്‍ തീരുമാനിച്ചു. ഇനി ചുംബന രംഗം ചെയ്യില്ലെന്ന്. പിന്നീടൊരിക്കലും ചുംബന രംഗത്തില്‍ അഭിനയിക്കുകയുണ്ടായിട്ടില്ല എന്നായിരുന്നു മാധുരി പറഞ്ഞത്.
