Connect with us

അത് സംബന്ധിച്ചുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ ഒരു എഫ് ഐ ആർ ഇടണം ; ഇക്കാര്യം കേസിൽ പോലീസിനെ ഏറെ സഹായിക്കും ; അഡ്വ ആശാ ഉണ്ണിത്താൻ പറയുന്നു!

News

അത് സംബന്ധിച്ചുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ ഒരു എഫ് ഐ ആർ ഇടണം ; ഇക്കാര്യം കേസിൽ പോലീസിനെ ഏറെ സഹായിക്കും ; അഡ്വ ആശാ ഉണ്ണിത്താൻ പറയുന്നു!

അത് സംബന്ധിച്ചുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ ഒരു എഫ് ഐ ആർ ഇടണം ; ഇക്കാര്യം കേസിൽ പോലീസിനെ ഏറെ സഹായിക്കും ; അഡ്വ ആശാ ഉണ്ണിത്താൻ പറയുന്നു!

നടി ആക്രമിക്കപ്പെട്ട കേസ് അന്തിമഘട്ടത്തിൽ എത്തിനിൽകെ പോലീസ് ആസ്ഥാനത്തെ അഴിച്ചു പണി നടന്നതിലൊക്കെ ആശങ്ക ഉയർത്തുകയാണ് . കേസുമായി ബന്ധപെട്ടു പുറത്തുവരുന്ന ഓരോ വാർത്തകളും ഞെട്ടിക്കുന്നതാണ് .
ഇപ്പോഴിതാ കേസിൽ സാക്ഷികളെ മൊഴി മാറ്റിയത് സംബന്ധിച്ചുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ ഒരു എഫ് ഐ ആർ ഇട്ട് അത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തണമെന്ന് അഡ്വ ആശാ ഉണ്ണിത്താൻ. ഇക്കാര്യം കേസിൽ പോലീസിനെ ഏറെ സഹായിക്കും. കേസിൽ സാക്ഷികളെ വീണ്ടും വിസ്തരിക്കാനുള്ള ഒരു അവസരം അതിലൂടെ പോലീസിന് ലഭിക്കുമെന്നും ആശ ഉണ്ണിത്താൻ പറഞ്ഞു. റിപ്പോർട്ടർ ചാനലിലെ എഡിറ്റേഴ്സ് അവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. ആശാ ഉണ്ണിത്താന്റെ വാക്കുകളിലേക്ക്.

‘ഭാഗ്യലക്ഷ്മി പറഞ്ഞത് മഞ്ജു പറഞ്ഞ് അറിഞ്ഞു എന്നാണ്. നേരിട്ട് അനുഭവിച്ച കാര്യങ്ങൾ മാത്രമേ ഡയറക്ട് തെളിവായി എടുക്കാൻ കഴിയുകയുള്ളൂ. എന്നിരുന്നാലും അന്വേഷണ സംഘത്തെ സംബന്ധിച്ചെടുത്തോളം പറഞ്ഞത് കേട്ടു എന്നാണെങ്കിലും അതുമായി ബന്ധപ്പെടുത്തി അന്വേഷണം നടത്തിയാൽ ഡയറക്ട് എവിഡൻസിലേക്ക് എത്താൻ സാധിക്കും. സാഹചര്യങ്ങൾ എല്ലാം കോർത്തിണക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചാൽ അതൊരു നല്ല കേസായി ബിൽഡ് ചെയ്തെടുക്കാൻ സാധിക്കും’.

കേസിനെ സംബന്ധിച്ചെടുത്തോളം നിലവിൽ ഒരു സീനിയർ പ്രോസിക്യൂട്ടർ ഇല്ല. അത് വലിയ വിഷയം തന്നെയാണ്. കേസിൽ പോലീസ് ഇനി ചെയ്യേണ്ടത് സാക്ഷികളെ മൊഴി മാറ്റിയത് സംബന്ധിച്ചുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ ഒരു എഫ് ഐ ആർ ഇട്ട് അത് സംബന്ധിച്ച അന്വേഷണം നടത്തണം. ഇക്കാര്യം കേസിൽ പോലീസിനെ ഏറെ സഹായിക്കും.


കേസിൽ സാക്ഷികളെ വീണ്ടും വിസ്തരിക്കാനുള്ള ഒരു അവസരം അതിലൂടെ പോലീസിന് ലഭിക്കും.കാരണം നേരത്തേ വിസ്തരിക്കാൻ അവസരം നഷ്ടപ്പെട്ടൊരു കേസാണിത്. പ്രോസിക്യൂഷൻ സാക്ഷികൾ പ്രോസിക്യൂഷന് എതിരായി സംസാരിച്ച് കഴിഞ്ഞാൽ പ്രോസിക്യൂഷൻ അത് കോടതിയോട് പറയുകയും കോടതി അവരെ ‘ഹോസ്റ്റൈൽ’ ആയി ഡിക്ലയർ ചെയ്യുകയും ചെയ്യും. അപ്പോൾ അവരെ വിസ്തരിക്കാൻ വീണ്ടും അവസരം ലഭിക്കും. എന്നാൽ ഇവിടെ അത്തരമൊരു സാഹചര്യം നിഷേധിച്ചിട്ടുണ്ട്’.

കാരണം നേരത്തേ വിസ്തരിക്കാൻ അവസരം നഷ്ടപ്പെട്ടൊരു കേസാണിത്. പ്രോസിക്യൂഷൻ സാക്ഷികൾ പ്രോസിക്യൂഷന് എതിരായി സംസാരിച്ച് കഴിഞ്ഞാൽ പ്രോസിക്യൂഷൻ അത് കോടതിയോട് പറയുകയും കോടതി അവരെ ‘ഹോസ്റ്റൈൽ’ ആയി ഡിക്ലയർ ചെയ്യുകയും ചെയ്യും. അപ്പോൾ അവരെ വിസ്തരിക്കാൻ വീണ്ടും അവസരം ലഭിക്കും. എന്നാൽ ഇവിടെ അത്തരമൊരു സാഹചര്യം നിഷേധിച്ചിട്ടുണ്ട്’.
അതിജീവിത മേൽക്കോടതിയെ സമീപിക്കേണ്ട ഏറ്റവും അടിയന്തരമായ സാഹചര്യമാണിത്. കേസിന്റെ ഏത് ഘട്ടത്തിലും ഇരയ്ക്ക് ഇടപെടാമെന്ന സുപ്രധാന വിധി അടുത്തിടെ ഒരു കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ചിരുന്നു. ഇര കൈ കെട്ടി നിൽക്കേണ്ടതില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. നടിയെ ആക്രമിക്ക കേസിൽ ഇപ്പോൾ പ്രോസിക്യൂഷൻ വക്കീൽ ഇല്ല. രണ്ടാമത്തെ കാര്യം ഇരയ്ക്ക് അഭിഭാഷകൻ ഇല്ല. പ്രോസിക്യൂഷനെ മാത്രമാണ് ഇര ഇത്രയും നാൾ ആശ്രയിച്ചിരുന്നത്’.

പ്രോസിക്യൂഷന് ഒരു അഭിഭാഷകൻ ഉണ്ടാകുകയും ആ അഭിഭാഷകൻ ഈ വിഷയം കോടതിയിൽ പറയുകയും ചെയ്താൽ കോടതി അത് കേട്ടില്ലേങ്കിൽ പെട്ടെന്ന് തന്നെ മേൽക്കോടതിയിലേക്ക് അതിജീവിതയും പ്രോസിക്യൂഷനും പോകണം. അത് കേസിനെ വലിയ രീതിയിൽ ഗുണം ചെയ്യും. ഇനി കോടതി അതിജീവിതയുടെ ആവശ്യം കേട്ടില്ലേങ്കിൽ കേസ് പരിഗണിക്കുന്ന കോടതിയെ തന്നെ ഹൈക്കോടതിക്ക് ഇടപെട്ട് മാറ്റാൻ സാധിക്കും.’
ഹൈക്കോടതിയിൽ നിന്നും അനുകൂലമായ തീരുമാനം ഉണ്ടായില്ലേങ്കിൽ ഈ കേസ് വിചാരണ കോടതിയിൽ നിന്നും മാറ്റാൻ ആവശ്യപ്പെടേണ്ടി വരും. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതോട് കൂടി തന്നെ കേസിലെ പ്ലാൻ മാറുകയാണ്. രണ്ടാമത്തെ കാര്യം വിചാരണ കോടതി ജഡ്ജി വളരെ ഇൻസെൻസിറ്റീവ് ആയിട്ടാണ് ഇരയോട് സംസാരിക്കുന്നത്. ഇതൊക്കെ കേസിൽ വലിയ രീതിയിലുള്ള വിശ്വാസ കുറവ് ഉണ്ടാക്കിയിരിക്കുകയാണ്. ഇര ഒരിക്കലും ഇതൊന്നും കഷ്ടപ്പെട്ട് സഹിക്കേണ്ട അവസ്ഥയില്ലെന്നും’ അഡ്വ ആശാ ഉണ്ണിത്താൻ പറഞ്ഞു.

about dileep

More in News

Trending

Recent

To Top